Month: March 2023

  • India

    പ്രധാനമന്ത്രിയെപ്പോലും വരുതിയിൽ നിർത്തുന്ന ആ കൈകൾ ആരുടേതാണ് ?

    ഗൗതം അദാനിയുടെ അസാധാരണമായ തോതിലുള്ള ബിസിനസ്സ് വളർച്ചയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കൈകൾ ആരുടേതൊക്കെയാകാമെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. മൗറീഷ്യസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുതിർന്ന സഹോദരൻ വിനോദ് അദാനിയെ കുറിച്ചും അയാളുടെ നിഗൂഢ പ്രവർത്തനങ്ങളെക്കുറിച്ചും ഹിൻഡൻബെർഗ് റിപ്പോർട്ടിലൂടെയാണ് ലോകമറിഞ്ഞത്. തുടർന്ന് ഫോർബ്സ് അടക്കമുള്ള വിദേശ മാധ്യമങ്ങൾ വിനോദ് അദാനിയെക്കുറിച്ച് അന്വേഷണ റിപ്പോർട്ടുകൾ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടതിനു ശേഷവും ഒരൊറ്റ ഇന്ത്യൻ മാധ്യമവും വിനോദ് അദാനിയെക്കുറിച്ച് അന്വേഷിക്കാൻ മെനക്കെട്ടില്ല!! അദാനി എൻ്റർപ്രൈസസിലേക്ക് വിദേശ ഷെൽ കമ്പനികൾ വഴി 20000 കോടി രൂപ നിക്ഷേപിച്ചത് ഒരു ചൈനീസ് പൗരനായ ചാങ് ചുങ് ലീ ആണെന്നത് അങ്ങാടിപ്പാട്ടാണ്. അതേക്കുറിച്ചും അന്വേഷിക്കാനോ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനോ ഇന്ത്യൻ മാധ്യമങ്ങൾ തയ്യാറല്ല. യു എസ് കമ്പനിയായ Bloc Incനെക്കുറിച്ചുള്ള  വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബെർഗ് ട്വിറ്റർ ഹാൻഡിലുകളിൽ അഭിനന്ദന പ്രവാഹങ്ങൾ കുമിഞ്ഞുകൂടുമ്പോൾ, ഇവിടെ അദാനിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. മോദി -അദാനി ബന്ധത്തെപ്പറ്റി ലോക്സഭയിൽ…

    Read More »
  • Health

    (no title)

    ഇന്ന് നടക്കുന്ന മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കാൻസറാണ്.ഓരോ വർഷവും ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചും വരികയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച് കാൻസർ മരണങ്ങളിൽ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു.പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അർബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നുണ്ട്. വായയ്ക്കുള്ളിലെ വെളുത്ത പാടുകളും നാവിൽ ഉണ്ടാകുന്ന വെളുത്ത പാടുകളും ല്യൂക്കോപ്ലാകിയ ആയിരിക്കാം. ക്യാൻസറിനു മുമ്പുള്ള ഒരു അവസ്ഥയാണ് ല്യൂക്കോപ്ലാകിയ.ഇത് പലപ്പോഴും പുകവലി അല്ലെങ്കിൽ മറ്റ് പുകയില ഉപയോഗം മൂലമാണ് സംഭവിക്കുന്നത്.അതിനാൽ പുകയിലയുടെ ഉപയോഗം തീർത്തും ഒഴിവാക്കണം. പുകവലി മാത്രമല്ല മദ്യപാനം, മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലം എന്നിവയൊക്കെ ക്യാന്‍സറിന് കാരണമാകുമെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍.അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍, ഒരു പരിധിവരെ ക്യാന്‍സര്‍ ഭീഷണിയില്‍നിന്ന് ഒഴിവാക്കാനാകും.

    Read More »
  • Kerala

    ഇന്നസെന്റിന്റെ ശവസംസ്കാരം ഇന്ന് വൈകിട്ട്

    ഇരിങ്ങാലക്കുട: മുൻ എംപിയും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളുമായിരുന്ന  ഇന്നസെന്റിന്റെ ഭൗതിക ശരീരം രാവിലെ എട്ട് മുതൽ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരുമണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതു ദർശനത്തിന് വയ്ക്കും.തുടർന്ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിയ്ക്ക് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.   ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് നില മോശമായത്.75 വയസ്സായിരുന്നു.     വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ എക്കാലവും മലയാളികൾ ഓർത്തിരിക്കുന്നവയാണ്.അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

    Read More »
  • India

    ദക്ഷിണ റെയില്‍വേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത്  തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ 

    ചെന്നൈ:ദക്ഷിണ റെയില്‍വേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത്  തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ ഓടും.ആദ്യത്തേത് ചെന്നൈ-മൈസൂരു റൂട്ടിലായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ് സെമി ഹൈസ്പീഡ് ട്രെയിനുകളായ വന്ദേഭാരത്. ദക്ഷിണ റെയില്‍വേക്ക് കീഴിലെ രണ്ടാമത്തെ വന്ദേഭാരത് സെമി ഹൈസ്പീഡ് തീവണ്ടി ചെന്നൈ- കോയമ്പത്തൂര്‍ റൂട്ടില്‍ പ്രഖ്യാപിച്ചതോടെ കേരളവും പ്രതീക്ഷയുടെ ട്രാക്കിലാണ്.വളവുകളും തിരിവുകളുമുള്ള പാതയാണ് കേരളത്തിൽ വന്ദേഭാരതിന് തടസ്സം.  പാതയിലെ വളവുകള്‍ നിവര്‍ത്തിയെടുക്കാനുള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിലും വന്ദേഭാരത് ട്രെയിനുകൾ എത്തുമെന്നാണ് പ്രതീക്ഷ.

    Read More »
  • Local

    ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

    ആലപ്പുഴ: ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം.നൂറനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രോത്സവം കണ്ട് മടങ്ങവേ കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു.

    Read More »
  • NEWS

    ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

    റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുഴഞ്ഞുവീണ് മരിച്ചു.സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ നഗരസമായ ജീസാനിലാണ് സംഭവം പാലക്കാട്  ഷൊർണൂർ സ്വദേശി ചന്ദ്രൻ (56) ആണ് മരിച്ചത്.  ജോലി കഴിഞ്ഞ് സുഹൃത്തിന്റെ കൂടെ മടങ്ങവേ സാംതയിലെ സിഗ്നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    Read More »
  • Food

    മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന ഔഷധ ഗുണമുള്ള വാടാർ മഞ്ഞൾ…! ഒരു കിലോയ്ക്ക് വില ഒന്നര ലക്ഷം

       കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള വാടാർ മഞ്ഞൾ, ഒരു ലക്ഷം രൂപ വില വരുന്ന ബ്ലൂപ്രിന്റ് മഞ്ഞൾ എന്നിവയെ പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേൾക്കാൻ മാത്രമല്ല നേരിട്ടു കാണാനും അവസരമുണ്ടായിരുന്നു.  ആകാശ വാണി, കണ്ണൂർ കിസാൻ വാണി, കേരള ജൈവ കർഷക സമിതി എന്നിവ ചേർന്ന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിൽ അപൂർവമായ 130 ലേറെ മഞ്ഞൾ ഇനങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. തില്ലങ്കേരി ‘ജൈവകം’ വീട്ടിൽ ഷിംജിത്ത് തില്ലങ്കേരിയാണ് മഞ്ഞൾ പ്രദർശനവും വിൽപനയും നടത്തി ജനശ്രദ്ധ നേടിയത്. മൂർഖൻ പാമ്പ് കടിച്ചാൽ പോലും വേഗത്തിൽ വിഷമിറക്കാൻ പറ്റുന്ന തരം ഔഷധ ഗുണമുള്ളതാണ് വാടാർ മഞ്ഞൾ എന്ന് ഷിംജിത്ത് തില്ലങ്കേരി പറയുന്നു. ‘വാടാർ മഞ്ഞളിന് ഇരുമ്പിനെ ഉരുക്കാനുള്ള ശേഷിയും ഉണ്ട്. ബ്ലൂപ്രിന്റ് മഞ്ഞൾ എടുത്ത് ഒരു നോട്ട് ബുക്കിൽ എന്തെങ്കിലും എഴുതിയാൽ എന്താണോ കുത്തിക്കുറിക്കുന്നത് അവയുടെ പ്രിന്റ് അടിയിൽ 25 ഓളം പേജുകളിൽ രേഖപ്പെടുത്തും. ഇത് കൊണ്ടാണ്…

    Read More »
  • Movie

    അർജുൻ അശോകൻ ‘തീപ്പൊരി ബെന്നി,’ ഷൂട്ടിംഗ് തൊടുപുഴയിൽ തുടങ്ങി

    വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി.’ ഈ സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന തികഞ്ഞ കുടുംബ ചിത്രമാണ് ‘തീപ്പൊരി ബെന്നി’. യുവ നിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനാണ് ‘തീപ്പൊരി ബെന്നി’യെ അവതരിപ്പിക്കുന്നത്. വട്ടക്കുട്ടയിൽ ചേട്ടായിയായി ജഗദീഷും എത്തുന്നു. ഫെമിനാ ജോർജാണ് നായിക. ‘മിന്നൽ മുരളി’യിലെ നായികയാണ് ഫെമിന. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. ടി.ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം- ശ്രീരാഗ് സജി. ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്.…

    Read More »
  • Food

    ചക്ക കൊണ്ട് മൂന്നു വിഭവങ്ങൾ

    ചക്കയുടെ സീസണാണിത്.ചക്ക വേവിച്ചതും ചക്കപ്പഴവുമൊക്കെ കഴിച്ച് ഇതിനകം തന്നെ എല്ലാവരും മടുത്തിട്ടുണ്ടാവും.അതുകൊണ്ടു തന്നെ  പകുതിയിലേറേ പ്ലാവിൽ കിടന്ന് പഴുത്തഴുകി നശിക്കുകയും ചെയ്യും.അതിനാൽ ചക്ക കൊണ്ട് ഓരോ ദിവസവും ഓരോ വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.അപ്പോൾ മടുപ്പ് അനുഭവപ്പെടില്ലെന്നു മാത്രമല്ല,ചക്ക വെറുതെ കിടന്നു നശിച്ചു പോകുന്നത് തടയാനും കഴിയും. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ ഒരു നാടൻ വിഭവമാണ് ചക്ക.ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും നമുക്ക് തടയാൻ സാധിക്കും.അതിനാൽ ചക്ക കഴിയും വിധം ഉപയോഗിക്കുവാൻ എല്ലാവരും ശ്രമിക്കുക.ഇതാ ചക്കകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന മൂന്നു നാലുമണി പലഹാരങ്ങൾ… 1) ചക്ക ഹൽവ  ആവശ്യമുള്ള സാധനങ്ങള്‍ പഴുത്ത ചക്കച്ചുള അരക്കിലോ തേങ്ങ ചിരകിയത് 2 കപ്പ് ശര്‍ക്കര 200 ഗ്രം വെള്ളം അരക്കപ്പ് ഏലയ്ക്കാപ്പൊടി ഒരു നുള്ള് നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍   തയ്യാറാക്കുന്ന വിധം ചക്കച്ചുളയും തേങ്ങയും വെവ്വേറെ മിക്‌സിയില്‍ അരച്ചെടുക്കുക. ശര്‍ക്കര ചീകി വെള്ളമൊഴിച്ച്…

    Read More »
  • Health

    പൈൽസും ഫിഷറും ഫിസ്റ്റുലയും തമ്മിൽ തെറ്റിപോകരുത്; അറിയാം കൂടുതൽ വിവരങ്ങൾ, ചികിത്സകൾ

    പൈൽസ്, ഫിഷറുകൾ, ഫിസ്റ്റുല എന്നിവയാണ് മലദ്വാരത്തിലെ പ്രധാന വൈകല്യങ്ങൾ അഥവാ അനൽ ഡിസോർഡേഴ്സ് എന്നറിയപ്പെടുന്നത്.എന്നാൽ ഏറ്റവും സാധാരണമായ അനൽ രോഗങ്ങൾ പോലും പൈൽസ് എന്ന് തെറ്റിദ്ധരിക്കുന്നതാണ് നമ്മുടെ രീതി. പൂര്‍ണശമനം ലഭിക്കാന്‍ പ്രയാസമുള്ളതും വളരെക്കാലം രോഗിയെ ദുരിതത്തിലാഴ്ത്തുന്നതുമായ മൂന്നു രോഗങ്ങളാണ് പൈൽസും ഫിഷറും ഫിസ്റ്റുലയും.മലദ്വാരം കേന്ദ്രീകരിച്ചുണ്ടാകുന്ന ഈ രോഗങ്ങള്‍ക്ക് വൈദഗ്ധ്യത്തോടെയുള്ള ചികിത്സയാണ് ആവശ്യം.ലിംഗഭേദമില്ലാതെ ബാധിക്കുന്ന ഈ രോഗങ്ങളില്‍ പാരമ്പര്യവും ഒരു ഘടകമായി വരുന്നു.എന്നിരിക്കെയും പൊരിച്ചതും വറുത്തതും ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡ് സംസ്ക്കാരമാണ് അര്‍ശസ് ഉൾപ്പടെയുള്ള രോഗങ്ങൾക്കുള്ള പ്രധാന കാരണം.അതുകൊണ്ട് ആഹാരരീതി ക്രമപ്പെടുത്തി വേണം ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ തുടങ്ങാന്‍. എന്താണ് പൈൽസ് ? മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ് പൈൽസ് അഥവാ അർശസ്‌.അല്ലെങ്കിൽ മലദ്വാര കനാലിന്റെ അവസാനഭാഗത്തുള്ള സെൻസിറ്റീവായ ഞരമ്പുകൾ തടിച്ചു വീർക്കുന്ന അവസ്ഥ.ഇത് ഹെമറോയ്ഡുകൾ എന്നും അറിയപ്പെടുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ.മിക്ക സ്ത്രീകളിലും ഗർഭകാലയളവിൽ ഈ രോഗം ഉണ്ടാകാറുണ്ട്.നാരുള്ള ഭക്ഷണത്തിന്റെ അഭാവം മൂലം സ്വാഭാവികമായുള്ള…

    Read More »
Back to top button
error: