IndiaNEWS

അംബേദ്കറും ഗാന്ധിജിയും നെഹ്‌റുവും ചെഗുവേരയും സ്റ്റാലിനും മദർ തെരേസയും സെല്‍ഫിയില്‍, സമൂഹ മാധ്യമങ്ങളിൽ വൈറലായി ‘എ.ഐ’ ചിത്രങ്ങള്‍

ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും മദര്‍തെരേസയുമൊക്കെ സെല്‍ഫിയിലെത്തിയാല്‍ എങ്ങനെയുണ്ടാകും…? ഒരിക്കലും നടക്കാത്ത സ്വപ്നം എന്നല്ലേ നാം കരുതുക. പക്ഷേ നമ്മുടെ ആ ആഗ്രഹം നേരിട്ട് മുന്നില്‍ കണ്ടാലോ. അത്തരമൊരു കൗതുകകരമായ കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. ആര്‍ട്ടിസ്റ്റായ ജ്യോ ജോണ്‍ മുള്ളൂറാണ് ഈ സെല്‍ഫിക്ക് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിന്‍ജന്‍സ് (എ.ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രമുഖരായ വ്യക്തികളുടെ ‘സെല്‍ഫി’കള്‍ ജ്യോ ജോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

’എന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുത്തപ്പോള്‍, പഴയകാല സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതന്ന സെല്‍ഫികളുടെ ഒരു നിധിശേഖരം തന്നെ എനിക്ക് ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികള്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ചിത്രങ്ങള്‍ ഷെയര്‍ചെയ്തിരിക്കുന്നത്. ‘അതി ഗംഭീരം’ എന്ന് പലരും കമന്റ് ചെയ്തു. മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്കര്‍, മദര്‍ തെരേസ, എല്‍വിസ് പ്രെസ്ലി, ജോസഫ് സ്റ്റാലിന്‍, മുന്‍ യു.എസ് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍, ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലി, ചെ ഗുവേര എന്നിവരുടെയും സെല്‍ഫികള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Back to top button
error: