Month: March 2023
-
NEWS
ഇല്ലിക്കൽ കല്ലെന്ന കോട്ടയത്തിന്റെ അതിര് !!
കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയായ തലനാട് പഞ്ചായത്തിൽ ചൈനയിലെ വൻമതിൽ പോലെ ഉയർന്നു നിൽക്കുന്ന പാറകളുടെ ഒരു കൂട്ടമുണ്ട്.അതാണ് ഇല്ലിക്കൽ കല്ല്. മൂന്ന് പാറക്കൂട്ടങ്ങളാണ് ഇല്ലിക്കൽ കല്ല്. ഇതിൽ ഏറ്റവും ഉയർന്ന് കൂണുപോലെ നിൽക്കുന്ന കല്ല് കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. അതിനടുത്ത് ഫണം വിടർത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയർന്ന് നിൽക്കുന്നുണ്ട് കൂനൻകല്ല് എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത്.കൂടക്കല്ലിനും കൂനാൻ കല്ലിനും ഇടയിൽ ഏകദേശം 20 അടിയോളം താഴ്‌ചയുള്ള ഒരു വിടവുണ്ട്. ഈ വിടവിനിടയിൽ അരയടി മാത്രം വീതിയുള്ള മറ്റൊരു കല്ലുണ്ട്. നരകപ്പാലം എന്നാണ് ഇത് അറിയപ്പെടുന്നത്. കോട്ടയത്തിന്റെ ജീവനാഡിയായ മീനച്ചിൽ ആറ് പിറവിയെടുക്കുന്നത് ഇവിടെയാണ്..ഒരുകാലത്ത് ഈരാറ്റുപേട്ടയ്ക്കപ്പുറം പ്രശസ്തമല്ലാതിരുന്ന ഇല്ലിക്കൽ കല്ലിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. സോഷ്യൽ മീഡിയകളിലെ ട്രാവൽ ഗ്രൂപ്പുകളാണ് ഇല്ലിക്കൽ കല്ലിന് ഇത്ര പ്രശസ്തി നേടി കൊടുത്തുന്നത്.സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയാണ് കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരമുള്ള മല.ഇല്ലിക്കൽ…
Read More » -
NEWS
സ്നേഹവും പരസ്പര സൗഹാർദ്ദവും ‘ഊട്ടി’യുറപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾ
റമദാനിൽ വ്രതമാചരിക്കുന്ന മുസ്‌ലിംകളുടെ നോമ്പുതുറയെയും നോമ്പുതുറ വിഭവങ്ങൾക്കുമാണ് ഇഫ്താർ എന്ന് വ്യാപമായി ഉപയോഗിക്കാറുള്ളത്.അർത്ഥം അങ്ങനെ അല്ലെങ്കിൽ പോലും.ഇഫ്താറിന് ബ്രേക്ക്ഫാസ്റ്റ് എന്നാണ് അറബിയിൽ.മഗ്‌രിബ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതോടെയാണ് മുസ്‌ലിംകൾ നോമ്പുതുറക്കുന്നത്.ഇഫ്താറിന് ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തുമാകാം എന്നിരുന്നാലും സാധാരണയായി ഈന്തപ്പഴമോ വെള്ളമോ ആണ് ഇഫ്താറിൽ വിശ്വാസികൾ ആദ്യമായി ഉപയോഗിക്കുന്നത്. ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്.ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക.പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു. റമദാൻ മാസത്തിൽ ഏറിയ സമയവും ഉപവാസത്തിലായതിനാൽ നോമ്പെടുക്കുന്നവർ ആരോഗ്യകാര്യങ്ങൾക്ക് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും കഴിയുന്ന ഭക്ഷണങ്ങളാകണം നോമ്പ് തുറയിൽ ഉൾപ്പെടുത്തേണ്ടത്. ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളുമാണ് നോമ്പുതുറ വേളയിൽ ഏറ്റവും നല്ലത്.അതുപോലെ നോമ്പെടുക്കുന്നവർ അത്താഴം ഒരു കാരണവശാലും മുടക്കരുത്. പകൽ നേരത്തേക്കുമുള്ള ഊർജം മൊത്തം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാർലി, ഓട്ട്സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങൾ, അവൽ എന്നിവ…
Read More » -
Kerala
ഇന്നസെന്റ് എന്ന നിഷ്കളങ്കൻ
ഇന്നസെന്റ് എന്നാൽ നിഷ്കളങ്കൻ എന്നാണ് അർത്ഥം.ആ ചിരിയിലും നോട്ടത്തിലും നടത്തത്തിലും വരെ ഒരു നിഷ്കളങ്ക ഭാവം ഒളിഞ്ഞു കിടന്നിരുന്നു.എന്നാൽ അതിനു പിന്നിൽ പരാജിതമായ ബാല്യകൗമാരങ്ങളുണ്ട്; പലവേഷങ്ങൾ കെട്ടിയുള്ള അലച്ചിലുണ്ട്,അവയ്ക്കിടയിൽ കണ്ടുമുട്ടിയ വിചിത്രരായ മനുഷ്യരും അവരുടെ ജീവിതവുമുണ്ട്.രാഷ്ട്രീയവും കച്ചവടവും നാടുവിടലും പിട്ടിണിയുമുണ്ട്. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള കടന്നുപോകലുണ്ട്. ഇരിങ്ങാലക്കുടയിലെയും ദാവൺഗരെയിലെയും മദിരാശിയിലെയും മനുഷ്യരും കാഴ്ചകളുമുണ്ട്.വഴിനടത്തിയ വെളിച്ചങ്ങളും അനുഭവങ്ങളിൽ നിന്നൂറിയ ദർശനങ്ങളുമുണ്ട്…ഇവയൊക്കെ ചേർന്നാണ് അദ്ദേഹത്തെ നമ്മൾക്കു പരിചയമുള്ള ഇന്നസെന്റാക്കിയത്. ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമ റിലീസായ കാലത്ത് ഇന്നസെന്റ് ഭാര്യയേയും മകനെയും കൂട്ടി തൃശൂരിലെ ഒരു തീയറ്ററിൽ സിനിമ കാണാൻ പോയി.സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്ന് ചിരിക്കുകയാണ്. ചിരിയുടെ ആ തിരമാലകൾക്ക് നടുവിൽ ഒരാൾമാത്രം കുനിഞ്ഞിരുന്നു കരയുന്നുണ്ടായിരുന്നു.ഇന്നസെന്റായിരുന്നു അത്.ആദ്യമായി ഞാൻ വിജയിച്ചെന്ന് തോന്നിയ നിമിഷമായിരുന്നു അതെന്ന് ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നത്. പരിഹസിക്കപ്പെട്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്. ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്…അങ്ങനെ ഒരുപാട് കഥകൾ ഇന്നസെന്റ് പറയാതെയുമിരിന്നിട്ടുണ്ട്….പക്ഷെ ഏതു സങ്കടക്കടലിൽ …
Read More » -
Movie
ലോഹിതദാസിൻ്റെ ശില്പഭംഗിയുള്ള തിരക്കഥയിൽ സിബി മലയിൽ ഒരുക്കി മോഹൻലാൽ തകർത്താടിയ ‘കമലദള’ത്തിന് ഇന്ന് 31 വയസ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ‘കമലദള’ത്തിന് 31 വർഷപ്പഴക്കം. 1992 മാർച്ച് 27 നായിരുന്നു ലാലിൻ്റെ പ്രണവം ആർട്ട്സ് നിർമ്മിച്ച ‘കമലദളം’ റിലീസ് ചെയ്തത്. കെ വിശ്വനാഥിന്റെ കമൽഹാസൻ ചിത്രം ‘സാഗരസംഗമം’ (തെലുഗു) സ്വാധിനീച്ച സിനിമയാണ് ‘കമലദളം.’ കൈതപ്രം-രവീന്ദ്രന്മാരുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഹൃദയസ്പന്ദനമായിരുന്നു. ഭാര്യയെ ‘മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന’ കേസിൽ ജോലി പോയ കേരള കലാമന്ദിരത്തിലെ നൃത്താധ്യാപകൻ നന്ദഗോപനെ (മോഹൻലാൽ) പൂർവാധിക പ്രാബല്യത്തോടെ തിരിച്ചെടുക്കുന്നതാണ് ആദ്യഭാഗം. മദ്യപാനിയെങ്കിലും ജ്ഞാനമുള്ള കലാകാരനാണ് നന്ദൻ. വിദ്യാർത്ഥിനിയായ മോനിഷ, അവളുടെ പിന്നാലെനടക്കുന്ന വിനീത്, വിനീതിന്റെ ചേട്ടൻ ഓട്ടൻതുള്ളൽ അദ്ധ്യാപകൻ മുരളി, മോനിഷയുടെ അച്ഛൻ പ്രിൻസിപ്പൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി നെടുമുടി, ചായക്കടക്കടക്കാരൻ മാമുക്കോയ അങ്ങനെ കഥാപാത്രനിരകൾ. ഭാര്യയെക്കുറിച്ചുള്ള (പാർവതി) നന്ദന്റെ ഓർമ്മകൾ ദളം വിടർത്തുന്നു. ഭാര്യാ-ഭർതൃ സൗന്ദര്യപ്പിണക്കത്തിൽ ‘നീ ചത്താൽ അത്രയും സ്വൈര്യമായി’ എന്നോ മറ്റോ ഭർത്താവ് പറഞ്ഞത്…
Read More » -
Movie
ഉദ്വേഗങ്ങൾ അവസാനിച്ചു, നിറചിരിയുമായി ചലച്ചിത്ര താരം ഇന്നസെൻ്റ് വിടവാങ്ങി
മലയാള സിനിമയുടെ മന്ദഹാസം, വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചി ലേക് ഷോർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഇന്ന് (ഞായർ) രാത്രി 10.45 നായിരുന്നു അന്ത്യം. ചാലക്കുടിയിൽ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ്, നാട്ടുകാരനായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന നിര്‍മാണ കമ്പനിയുമായാണ് സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്. ഈ ബാനറില്‍ ഇളക്കങ്ങള്‍, വിട പറയും മുമ്പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. പക്ഷേ നിര്‍മാണരംഗത്ത് സാമ്പത്തികമായി രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. 1972-ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’യാണ് ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ.1982-ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ‘ഓര്‍മയ്ക്കായി’ ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുന്നത്. തൃശ്ശൂര്‍ ഭാഷയില്‍ ഇന്നസെന്റ് ആദ്യമായി സംസാരിക്കുന്നത് ഈ…
Read More » -
Kerala
രാത്രിയിലും പ്രതിഷേധം; ആയിരത്തിലേറെ പ്രവർത്തകർ തെരുവിൽ അണിനിരുന്നു, കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച്
കൽപ്പറ്റ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചാണ് കൽപ്പറ്റയിൽ നടക്കുന്നത്. വയനാട്ടിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പന്തം കൊളുത്തിയാണ് പ്രവത്തകരുടെ മാർച്ച്. എസ്കെഎംജെഎസ് സ്കൂളിൽ നിന്ന് കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തേക്കാണ് മാർച്ച്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്നു. വരും ദിവസങ്ങളിലും വ്യാപക പ്രതിഷേധമായിരിക്കും സംസ്ഥാനത്തുടനീളം ഉണ്ടാവുക എന്നാണ് യൂത്ത് കോൺഗ്രസ് അറിയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അയോഗ്യത കൽപ്പിക്കൽ നരേന്ദ്രമോദി സംവിധാനം ചെയ്ത് സംഘപരിവാർ തിരക്കഥയെഴുതി അദാനി നിർമ്മിക്കുന്ന നാടകമാണെന്നെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഷാഫി പറമ്പിലിന്റെ വാക്കുകൾ ഞങ്ങളുടെ ബുദ്ധിയും വികാരവുമാണ് ഈ പ്രതിഷേധം. ഹൃദയം കൊണ്ടും തലച്ചോറുകൊണ്ടും വയനാടിന്റെ യുവത നടത്തുന്ന പ്രതിഷേധമാണ്. രാഹുൽ ഗാന്ധിയുടെ അയോഗ്യത കൽപ്പിക്കൽ അത് നരേന്ദ്രമോദി സംവിധാനം ചെയ്ത് സംഘപരിവാർ തിരക്കഥയെഴുതി അദാനി നിർമ്മിക്കുന്ന നാടകമാണ് എന്നുള്ളത്…
Read More » -
Crime
കാഞ്ചിയാറിലെ കൊലപാതകം: ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു; ഒടുവിൽ കാരണവും വെളിപ്പെടുത്തി ഭർത്താവ് ബിജേഷ്
തൊടുപുഴ: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിൽ ഭർത്താവ് ബിജേഷിൻറെ വെളിപ്പെടുത്തൽ. കൊലപാതകം ചെയ്യാനുള്ള കാരണമടക്കം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമോൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ബിജേഷ് പൊലീസിന് നൽകിയ മൊഴി. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു ബിജേഷ്. എന്നാൽ ഇതിൽ സഹികെട്ട അനുമോൾ വനിത സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് പറഞ്ഞത്. ഇത് സ്ഥിരീകരിക്കാൻ കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിജേഷിൻറെ മൊബൈലും ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ മാസം 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.…
Read More » -
LIFE
ടൊവിനോ നായകനായി എത്തുന്ന ‘നീലവെളിച്ചം’ ഒരു ദിവസം മുന്നേയെത്തും; പുതിയ റിലീസ് തീയതി
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 20-ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഈദ് ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്. അടുത്ത മാസം 21-ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ…
Read More » -
Local
കോട്ടയത്ത് അഞ്ചുമന പാലത്തിനു ചുറ്റും ജി20 ഉച്ചകോടിയുടെ വരവറിയിക്കുന്ന കൂറ്റന്‍ ബോര്‍ഡുകള്‍! കൃത്യം പാലത്തിനു ചുറ്റും മാത്രം എന്തിനിങ്ങനെ കൂറ്റന്‍ ബോര്‍ഡുകള്‍ എന്ന് നാട്ടുകാർ?
കോട്ടയം: പാതിവഴിയിൽ പണി നിലച്ചു കിടക്കുന്ന പാലം വിദേശ പ്രതിനിധികളുടെ കണ്ണിൽ നിന്ന് മറയ്ക്കാൻ കോട്ടയം ജില്ലാ ഭരണകൂടത്തിൻറെ കുറുക്കുവഴി. കുമരകത്തെ ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിനു പ്രതിനിധികളെത്തും മുമ്പാണ് കിഫ്ബി ഫണ്ട് ചെലവിട്ട് നിർമിക്കുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റും കൂറ്റൻ ബോർഡുകളുയർത്തി മറച്ചത്. പരിപാടിയുടെ പ്രചാരണത്തിനായുളള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം. അഞ്ചുമന പാലത്തിനു ചുറ്റും ജി20 ഉച്ചകോടിയുടെ വരവറിയിക്കുന്ന കൂറ്റൻ ബോർഡുകൾ നിറയുകയാണ്. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടു വരെ നടക്കുന്ന ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിന് എത്തുന്ന വിദേശ പ്രതിനിധികൾ കുമരകത്തെ സമ്മേളന വേദിയിലേക്ക് വരും വഴിയാണ് വർഷങ്ങളായി നിർമാണം നിലച്ചു കിടക്കുന്ന അഞ്ചുമന പാലം. കൃത്യം പാലത്തിനു ചുറ്റും മാത്രം എന്തിനിങ്ങനെ കൂറ്റൻ ബോർഡുകൾ എന്നതാണ് ചോദ്യം. ഏതോരു രാജ്യാന്തര സമ്മേളനത്തിൻറെയും പ്രചരണാർഥം സ്ഥാപിക്കുന്ന സാധാരണ ബോർഡുകൾ മാത്രമാണിതെന്നാണ് സംഘാടകരുടെ വിശദീകരണം. എങ്കിൽ എന്തുകൊണ്ട് പാതയോരത്തെ മറ്റിടങ്ങളിൽ ഇത്ര വലിയ ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന മറുചോദ്യമാണ്…
Read More » -
Movie
പതിനൊന്നു നായകളും ഒരു പൂവൻ കോഴിയും അഭിനയിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന് പ്രദർശനത്തിനെത്തും
നവാഗതനായ ദേവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വാലാട്ടി’ വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രമാണ്. ചലച്ചിത രംഗത്ത് ഇതിനകം തന്നെ ഏറെ കൗതുകവും പ്രതീഷയും ഉണർത്തിയിരിക്കുന്നു ഈ ചിത്രം. എപ്പോഴും പരീഷണങ്ങൾ നടത്താൻ സന്നദ്ധരായ വ്യത്യസ്ഥ ചലച്ചിത നിർമ്മാണ സ്ഥാപനമാണ് ഫ്രൈഡേ ഫിലിംസ്. ഇത്തരം ചിത്രങ്ങളെല്ലാം പ്രേഷകർ ഇരു കൈ നീട്ടി സ്വീകരിച്ചതും ഫ്രൈഡേ ഫിലിം ഹൗസിന് പുതിയ പരീഷണങ്ങളുമായി മുന്നോട്ടു പോകുവാൻ പ്രേരകമായി എന്ന് മുഖ്യ സാരഥി വിജയ് ബാബു പറയുന്നു. മൃഗങ്ങൾ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ ‘വാലാട്ടി’ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു കലാസൃഷ്ടിയാണ്. ഇതിൽ മൃഗങ്ങൾ മാത്രമേയുള്ളൂ എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ലോകത്തിലെ തന്നെ അത്ഭുത ചിത്രമായി വിശേഷിപ്പിച്ചാൽ അത് അതിശയോക്തിയാകില്ല. പതിനൊന്നു നായകളും ഒരു പൂവൻ കോഴിയുമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ മൃഗങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ…
Read More »