IndiaNEWS

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നാട്ടില്‍ മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻവിജയം

   മംഗ്‌ളുറു: കലബുറുഗി മേയര്‍, ഡെപ്യൂടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കോണ്‍ഗ്രസിലെ പ്രകാശ് കപനൂറിനെ പരാജയപ്പെടുത്തി വിശാല്‍ ഡാര്‍ഗി 33 വോട്ട് നേടി മേയറായി.

കോണ്‍ഗ്രസ് അംഗം വിജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ശിവാനന്ദ് പിസ്റ്റി ഡെപ്യൂടി മേയറായത്. കോണ്‍ഗ്രസ് അഖിലേന്‍ഡ്യ പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജില്ലയില്‍ ഈ തോല്‍വി കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പാര്‍ട്ടിക്ക് വൻ ക്ഷീണമായി.

Back to top button
error: