KeralaNEWS

സെന്‍റ് ഓഫ് ‘അടിച്ച് പൊളിക്കാന്‍’ നോക്കണ്ട, പണികിട്ടും! ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരവും കര്‍ശന നടപടിയുമെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: സെൻറ് ഓഫിനിടെയുണ്ടാവാൻ സാധ്യതയുള്ള വിദ്യാർത്ഥികളുടെ കുറുമ്പുകളേക്കുറിച്ച് മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മധ്യ വേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ സ്കൂളിലെ ഫർണിച്ചറുകൾക്കും മറ്റ് സാമഗ്രഹികൾക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികൾ കണ്ടാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിശദമാക്കുന്നു. എന്നാൽ ഉത്തരവ് പല വിധ മുൻവിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമർശനം.

നേരത്തെ സെൻറ് ഓഫ് പരിപാടികൾ പലപ്പോഴും കൈവിട്ട കളിയാവുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തൽ. ന്യൂജനറേഷൻ രീതിയിലെ ആഘോഷങ്ങൾ പലപ്പോഴും അധ്യാപകർക്കും തലവേദന ആകാറുണ്ട്. ചില സെൻറ് ഓഫ് ആഘോഷങ്ങൾ അധ്യാപകർക്ക് നേരെ തിരിയുന്ന കാഴ്ചകളും സംസ്ഥാനത്ത് ഉണ്ടായിരുന്നു.

Back to top button
error: