Month: March 2023

  • Kerala

    പാലാരിവട്ടത്ത് പൈപ്പ് പൊട്ടിയത് പരിഹരിച്ചു; വീടുകളില്‍ വെള്ളം എത്തി

    കൊച്ചി: ആലുവയില്‍നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന ലൈനിലെ പൊട്ടിയ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ വീടുകളില്‍ വെള്ളം എത്തി തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് പാലാരിവട്ടം- തമ്മനം റോഡില്‍ പൈപ്പ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡിന്റെ പലഭാഗവും തകര്‍ന്നുപോയി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് ജല അതോറിറ്റി ജീവനക്കാര്‍ എത്തി പൈപ്പ് താത്കാലികമായി പൂട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് നിര്‍ത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍, യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് ഇന്ന് പുലര്‍ച്ചയോടെ പൈപ്പിന്റെ പൊട്ടിയ ഭാഗം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വീടുകളിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി. ഇത് വിജയകരമായാല്‍ പൂര്‍ണതോതില്‍ ജലവിതരണം നടത്താനാണ് തീരുമാനം.  

    Read More »
  • Crime

    അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയ്ക്ക് മര്‍ദനം; യുവനേതാവിനെതിരായ പരാതി ആയുധമാക്കി സി.പി.എമ്മിലെ എതിര്‍ചേരി

    ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരായ ഗാര്‍ഹിക പീഡനപരാതി ആയുധമാക്കി സിപിഎമ്മിലെ എതിര്‍ചേരി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയാണ് പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും ലഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദനമേറ്റ യുവതി. തദ്ദേശ സ്ഥാപന ഭാരവാഹിയും പാര്‍ട്ടി കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്. പരുക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയത്. മര്‍ദനവിവരം പുറത്തുവന്നതോടെ ഇന്നലെ രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി…

    Read More »
  • Crime

    യുവാവിനെ കത്തിമുനയില്‍ നിര്‍ത്തി ഗൂഗിള്‍പേ വഴി 2,600 രൂപ തട്ടി; ഫോണ്‍നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് പിടികൂടി

    ആലപ്പുഴ: ചേര്‍ത്തല റെയില്‍വേസ്റ്റേഷനുസമീപം കത്തിമുനയില്‍ നിര്‍ത്തി യുവാവിനെ മര്‍ദിച്ചു പണംതട്ടിയ സംഘത്തില്‍ ഒരാള്‍ പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കൂരപ്പള്ളി ജയേഷാ(40)ണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി സുഹൃത്തിനെ റെയില്‍വേസ്റ്റേഷനു സമീപത്തു വീടാനെത്തിയ തിരുനെല്ലൂര്‍ സ്വദേശി ഗണേഷിനെ മര്‍ദിച്ചശേഷമാണ് പണംതട്ടിയത്. ഗണേഷിന്റെ സമീപം നാലംഗസംഘമെത്തുകയും കത്തിവീശി ഭീഷണിപ്പെടുത്തി പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൈയില്‍ പണമില്ലെന്നു പറഞ്ഞതോടെ ഗണേഷിനെ മര്‍ദിച്ച് അവശനാക്കിയശേഷം മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് ഗൂഗിള്‍പേ വഴി പണം തട്ടിയെടുക്കുകയായിരുന്നു. 2,600 രൂപ ഇത്തരത്തില്‍ തട്ടിയെടുത്തു. ഗണേഷ് നല്‍കിയ പരാതിയില്‍ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.  

    Read More »
  • Kerala

    ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തി; ട്രെയിനില്‍നിന്ന് വീണ് രണ്ടുപേര്‍ക്ക് പരുക്ക്

    തൃശൂര്‍: ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തുന്നതിനിടെ, ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാന്‍, തൃക്കണാപ്പുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനില്‍നിന്ന് വീണത്. ഇന്നലെയായിരുന്നു ഉത്രാളിക്കാവ് പൂരം. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് റെയില്‍വേ ലൈന്‍ പോകുന്നത്. പൂരം നടക്കുന്നതിനിടെ ആ വഴി കടന്നുവന്ന ട്രെയിനില്‍ നിന്ന് ഫോണില്‍ പൂരം പകര്‍ത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിനിന്റെ വാതിലില്‍നിന്ന് പൂരം പകര്‍ത്തുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് ട്രെയിനില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാരിലൊരാള്‍ വീണത് പോലീസുകാരന്റെ ദേഹത്തേയ്ക്ക് ആയിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ അരുണിനും പരുക്കേറ്റിട്ടുണ്ട്.

    Read More »
  • India

    ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമം; മലയാളി ദമ്പതികള്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകനാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ആരോപണം ജോണിന്റെ സഹായി മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച ജോണും ഭാര്യയും സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ വന്നു പ്രശ്നം ഉണ്ടാക്കുകയും മതപരിവര്‍ത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും അവര്‍ ആരോപിച്ചു. 2021 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അറസ്റ്റിനെതിരേ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍…

    Read More »
  • Crime

    മനോരോഗിയായ യുവതിക്ക് ആശുപത്രിയില്‍ ക്രൂരമര്‍ദനം; ആക്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്ന് ഡോക്ടര്‍

    കൊല്ലം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിനിയായ 39 വയസുകാരിക്കാണ് മര്‍ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നൂറനാട് കെസിഎം ആശുപത്രിക്കെതിരെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. നാല് വര്‍ഷമായി മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടിയിരുന്ന യുവതിക്കാണ് ആശുപത്രി ജീവനക്കാരില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടിവന്നത്. വണ്ടാനം മെഡിക്കല്‍ കോളിലായിരുന്നു ചികിത്സ. കഴിഞ്ഞ മാസം യുവതിയുടെ അമ്മ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനാലാണ് യുവതിയെ കെസിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17നാണ് യുവതിയെ ഇവിടെ അഡ്മിറ്റാക്കിയത്. ഇവിടെവച്ച് അതിക്രൂരമായി മര്‍ദ്ദനമേറ്റെന്നും ശരീരമാസകലം കരിനീലിച്ചു കിടക്കുന്ന പാടുകളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ ആരോഗ്യനില മോശമാണെന്നും അവര്‍ പറഞ്ഞു. യുവതിയുടെ അച്ഛന്‍ ആശുപത്രിയില്‍ കാണാന്‍ ചെന്നപ്പോഴാണ് ശരീരമാസകലം പാടുകള്‍ കണ്ടത്. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവതിയെ മര്‍ദിച്ചതായി കെസിഎം ആശുപത്രി അധികൃതരും സമ്മതിച്ചു. യുവതി അക്രമസ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണെന്നാണ് ഡോക്ടര്‍ പറഞ്ഞു.  

    Read More »
  • Movie

    ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ മാർച്ച് 10ന്, ധ്യാന്‍ ശ്രീനിവാസനും അര്‍ജുന്‍ അശോകനും നായക കഥാപാത്രങ്ങൾ

    അര്‍ജുന്‍ അശോകനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’. നർമ്മ പ്രധാനമായ ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നവാഗതനായ മാക്സ്വെല്‍ ജോസ്. തന്‍വി റാം ആണ് നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. ഇവര്‍ക്കിടയില്‍ കരാട്ടെക്കാരിയായ ഒരു പെണ്‍കുട്ടി എത്തുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ധര്‍മ്മജന്‍, ഇടവേളബാബു, സോഹന്‍ സീനുലാല്‍, മേജര്‍ രവി, അഹമ്മദ് സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അലന്‍സിയര്‍, ലെന, സരയൂ, നീനാ ക്കുറുപ്പ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മാർച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത്…

    Read More »
  • Movie

    ‘മലൈക്കോട്ടൈ വാലിബനി’ല്‍ മോഹന്‍ലാല്‍ ഗുസ്തി ചാമ്പ്യൻ ഗുലം മുഹമ്മദ് ബക്ഷ് ഭട്ട്, ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ പുരോഗമിക്കുന്നു

    ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗുസ്തി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്നു. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ജനുവരി പതിനെട്ട് മുതൽ രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിച്ചു. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുൻ മന്ത്രി ഷിബു ബേബി ജോൺ  പുതുതായി സമാരംഭിച്ച പ്രൊഡക്ഷൻ ഹൗസായ ജോൺ & മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പി.എസ് റഫീഖ് ആണ് തിരക്കഥ. മധു…

    Read More »
  • India

    രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു, ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി

      പാവങ്ങൾക്ക് ഇരുട്ടടി. രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഇരുട്ടടിയാകും. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും. പാചക വാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡിയും…

    Read More »
  • Kerala

    കറൻറ് കട്ട് വരും, രൂക്ഷമായ വേനലിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു; ഇനി ശേഷിക്കുന്നത് രണ്ട് മാസത്തെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളം മാത്രം

    ചൂട് രൂക്ഷമായതോടെ നാട്ടിലെ ജലത്രോതസ്സുകളത്രയും വറ്റി തുടങ്ങി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം കുറവാണിത്. നിലവിലെ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. എന്നാലിപ്പോഴുള്ളത് 49.50 ശതമാനത്തോളം മാത്രം. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്. തുലാവര്‍ഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തില്‍ കുറയാന്‍ പ്രധാന കാരണം. നിലവില്‍ അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാല്‍ ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഉല്‍പാദനം കൂട്ടിയാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ…

    Read More »
Back to top button
error: