Movie

‘മലൈക്കോട്ടൈ വാലിബനി’ല്‍ മോഹന്‍ലാല്‍ ഗുസ്തി ചാമ്പ്യൻ ഗുലം മുഹമ്മദ് ബക്ഷ് ഭട്ട്, ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ പുരോഗമിക്കുന്നു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗുസ്തി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്നു. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ജനുവരി പതിനെട്ട് മുതൽ രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിച്ചു. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുൻ മന്ത്രി ഷിബു ബേബി ജോൺ  പുതുതായി സമാരംഭിച്ച പ്രൊഡക്ഷൻ ഹൗസായ ജോൺ & മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പി.എസ് റഫീഖ് ആണ് തിരക്കഥ. മധു നീലകണ്ഠൻ ഛായാഗ്രഹകൻ. ഈ ചിത്രത്തിലും പെല്ലിശ്ശേരി തന്റെ മുൻ ചിത്രങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സാങ്കേതിക സംഘത്തെയും നിലനിർത്തി. ടിനു പാപ്പച്ചനാണ്  അസോസിയേറ്റ് ഡയറക്ടർഏകദേശം മൂന്ന് മാസത്തോളം രാജസ്ഥാനിൽ ഷൂട്ടിംഗ് ഉണ്ടാവുമെന്നാണ് അറിയുന്നത്.

Back to top button
error: