Month: March 2023

  • LIFE

    മുഴുവൻ ശമ്പളവും കിട്ടാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്… സംയുക്തയില്‍നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്

    നായികയായ മലയാള ചിത്രം ബൂമറൂംഗിന്‍റെ പ്രൊമോഷന് നടി സംയുക്ത എത്താതിരുന്നതിനെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിമര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചെന്ന് നിര്‍മ്മാതാവ് പിന്നാലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംയുക്തയില്‍ നിന്ന് തനിക്കുണ്ടായ പോസിറ്റീവ് അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താന്‍ നിര്‍മ്മിച്ച എടക്കാട് ബെറ്റാലിയന്‍ എന്ന സിനിമയില്‍ നായികയായ സംയുക്തക്ക് മുഴുവന്‍ പ്രതിഫലവും കൊടുക്കാനായില്ലെന്നും എന്നാല്‍ ചിത്രം വിജയമല്ലെന്ന് കണ്ട ബാക്കി തുക വേണ്ടെന്ന് വേണ്ടെന്ന് സംയുക്ത തന്നോട് പറഞ്ഞെന്നും സാന്ദ്ര പറയുന്നു. സാന്ദ്ര തോമസ് പറയുന്നു പന്ത്രണ്ട് വർഷത്തെ എന്റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട്‌ ബറ്റാലിയൻ സിനിമക്കു മുൻപ്‌ 8 ചിത്രങ്ങളും അതിന്‌ ശേഷം രണ്ട്‌ ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമ്മാതാവാണ് ഞാൻ. എടക്കാട്‌ ബറ്റാലിയൻ സിനിമയിൽ നായികയായി…

    Read More »
  • Kerala

    സ്വപ്നയുടെ ജോലി നഷ്ടപ്പെടാന്‍ കാരണം യൂസഫലി; മറ്റൊരു ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടു…

    കൊച്ചി: സ്വപ്നാ സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ നിയമിക്കാന്‍ എം ശിവശങ്കര്‍ നീക്കം നടത്തിയതിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട വിവരം സി.എം രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോര്‍ക്ക സി.ഇ.ഒ. ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചതായും സ്വപ്നയോട് ശിവശങ്കര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും വാട്‌സാപ്പ് ചാറ്റുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മാത്യൂ കുഴല്‍നാടനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. താന്‍ സ്വപ്നയെ കണ്ടിട്ടില്ല, ഇക്കാര്യത്തില്‍ ഒന്നുമറിയില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ചാറ്റുകളുടെ ആധികാരികത സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതികരിച്ചിട്ടില്ല. കോണ്‍സുലേറ്റിലെ ചില പ്രശ്‌നങ്ങള്‍ കാരണം സ്വപ്നാ സുരേഷിന് ഹൈദരാബാദിലേയ്ക്ക് സ്ഥലം മാറേണ്ടിവന്നു. തുടര്‍ന്ന് അവിടെ നിന്ന് രാജി വയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതയാകുന്നു. പിന്നീട് മറ്റൊരു ജോലി വേണമെന്ന ആവശ്യം ഇവര്‍ ശിവശങ്കറിനോട് പറയുന്നു. നോര്‍ക്കയുടെ കീഴില്‍ ഒരു നിക്ഷേപ കമ്പനി തുടങ്ങാന്‍…

    Read More »
  • Kerala

    ഇന്‍സ്റ്റഗ്രാം കാമുകിക്ക് അമ്മയുടെ പ്രായം! നാലു മക്കളും; ആദ്യ കാഴ്ചയില്‍ പൊട്ടിക്കരഞ്ഞ് 22 വയസുകാരന്‍

    മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോള്‍ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകന്‍. സ്വപ്നങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. അതില്‍ ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്. പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ കാമുകന്‍ അലമുറയിട്ടു കരഞ്ഞു. രംഗം വഷളാകാതിരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. അതേസമയം, വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കള്‍ കാളികാവിലെത്തി. കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു…

    Read More »
  • Kerala

    അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ല; ബജറ്റ് നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി

    തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രവാസികളുടെ അടക്കം ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബജറ്റില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയത്. അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന സബ്മിഷന് മറുപടിയായാണ് നികുതി ഏര്‍പ്പെടുത്താന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇവരുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.  

    Read More »
  • India

    ഒടുവില്‍ താടിയും മുടിയും വെട്ടി, പുതിയ ലുക്കില്‍ രാഹുല്‍ ഗാന്ധി; ഒരാഴ്ച യു.കെയില്‍

    ന്യൂഡല്‍ഹി: താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടത്. ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ വെട്ടിയൊതുക്കിയത്. ഭാരത് ജോഡോ യാത്രയില്‍ രാഹുലിന്റെ ട്രേഡ് മാര്‍ക്കായിരുന്ന വെള്ള ടീ ഷര്‍ട്ടിന് പകരം കോട്ടും സ്യൂട്ടും അണിഞ്ഞ് കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രമാണ് പുറത്തുവന്നത്. രാഹുലിന്റെ പുതിയ ചിത്രങ്ങള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം രാഹുല്‍ താടിയും മുടിയും മുറിച്ചിരുന്നില്ല. ജനുവരിയില്‍ കശ്മീരില്‍ യാത്ര അവസാനിച്ചതിന് ശേഷവും രാഹുല്‍ അതേപടി തുടരുന്നതിനേക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ രസകരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് യുകെ സന്ദര്‍ശനത്തിനിടെ രാഹുല്‍ പുതിയ ലുക്കിലേക്ക് മാറിയത്. ഒരാഴ്ച യു.കെയില്‍ തുടരുന്ന രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.…

    Read More »
  • Crime

    പ്രണയത്തില്‍നിന്നു പിന്മാറിയതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊന്നു; കാമുകന്‍ അറസ്റ്റില്‍

    ബംഗളൂരു: നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്ന യുവാവ് പിടിയില്‍. ബംഗളൂരുവിലെ മുരുകേഷ്പാല്യയില്‍ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കാകിനാഡ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. മുരുകേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. യുവതിയുടെ കാമുകന്‍ ആന്ധ്രാപ്രദേശ് ശ്രീകാകുളം സ്വദേശിയും മറ്റൊരു ഹെല്‍ത്ത് കെയര്‍ കമ്പനിയിലെ ജീവനക്കാരനുമായ ദിനകര്‍ ബനാല (28) കൊലക്കുറ്റത്തിന് അറസ്റ്റിലായി. ഒരേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന സമയത്താണ് ലീലയും ദിനകറും കണ്ടുമുട്ടുന്നത്. അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ദിനകര്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളായതിനാല്‍ ലീലയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും അവരുടെ തീരുമാനം അനുസരിക്കുമെന്നും ലീല ദിനകറിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് ലീലയുടെ ഓഫീസിന് മുന്നില്‍ ദിനകര്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ ആളുകള്‍ നോക്കിനില്‍ക്കെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ദിനകര്‍ 16 തവണയോളം…

    Read More »
  • Kerala

    രവീന്ദ്രനെ വിടാതെ ഇ.ഡി; ലൈഫ് മിഷന്‍ കോഴക്കേസില്‍ വീണ്ടും നോട്ടീസ്

    കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന്‍ വന്നിരുന്നില്ല. നിയമസഭ നടക്കുന്നതിന്റെ തിരക്കുള്ളതിനാല്‍ ഹാജരാവാനാവില്ലെന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍ ഇത് അന്വേഷത്തെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണെന്നാണ് ഇഡി വിലയിരുത്തുന്നത്. ഏഴിനും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇഡിക്ക് അധികാരമുണ്ട്. ലൈഫ് മിഷന്‍ കരാറില്‍ 3.38 കോടി രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളും ലഭിച്ചു. കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍…

    Read More »
  • Kerala

    ബ്ലാക്ക് ബെല്‍റ്റുകാരിയോടാ കളി! അക്രമിയുടെ തലയ്ക്ക് തേങ്ങ കൊണ്ടടിച്ച് തുരത്തി പ്ലസ് വണ്‍കാരി

    കൊച്ചി: വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ ആളെ കരാട്ടെയും ആത്മധൈര്യവും കൊണ്ടു നേരിട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി! ഹില്‍പ്പാലസ് പറപ്പിള്ളി റോഡ് ശ്രീനിലയത്തില്‍ അനഘയാണ് ഇപ്പോള്‍ നാട്ടിലെ താരം. ഇന്നലെ രാവിലെ 7.30ന് അമ്മയും അച്ഛനും വീട്ടില്‍ നിന്നിറങ്ങിയതിനു പിന്നാലെ അടുക്കള വാതില്‍ പൂട്ടാന്‍ ചെന്നപ്പോഴായിരുന്നു സംഭവം. വാതിലിനു പിന്നില്‍ പതുങ്ങിയ അക്രമിയുടെ നിഴല്‍ കണ്ടതോടെ പകച്ച അനഘയെ വീട്ടില്‍ നിന്നെടുത്ത കത്തിയുമായി അക്രമി നേരിട്ടു. കഴുത്തിനു നേരേ 2 പ്രാവശ്യം കത്തി വീശി. പിന്നോട്ടു മാറിയെങ്കിലും അക്രമി വിട്ടില്ല. ഒടുവില്‍ കൈ കൊണ്ടു തടഞ്ഞു. അതോടെ കയ്യില്‍ മുറിവേറ്റു. അക്രമി അനഘയുടെ വാ പൊത്തിയതോടെ ശ്വാസംമുട്ടി. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ അനഘയിലെ കരാട്ടെക്കാരി അതോടെ ഉണര്‍ന്നു. അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ടു ചവിട്ടി. സമീപത്തു കിടന്ന തേങ്ങ ഉപയോഗിച്ച് അക്രമിയുടെ തലയ്ക്ക് അടിച്ചതോടെ പിന്നിലെ മതില്‍ ചാടി ആള്‍ രക്ഷപ്പെട്ടു. ക്ലീന്‍ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരമുണ്ടായിരുന്നു. ആദ്യമൊന്നു പകച്ചെങ്കിലും…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്

    തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദി(49)നെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. മതപഠനകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളായി പ്രവര്‍ത്തിക്കേണ്ടവരില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാര്‍ഥിയെ റഷീദ് മദ്രസയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2020 ഓഗസ്റ്റ് 25-നായിരുന്നു സംഭവം. പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോടാണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി കെ.എസ്. ബിനോയ് ഹാജരായി. വിചാരണയ്ക്കിടെ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി.

    Read More »
  • NEWS

    കൊറോണ വൈറസ് ചോര്‍ന്നത് വുഹാന്‍ ലാബില്‍നിന്നു തന്നെ; സ്ഥിരീകരിച്ച് എഫ്.ബി.ഐ.

    വാഷിംഗ്ടണ്‍: കോടിക്കണക്കിനാളുകളുടെ ജീവന്‍ അപഹരിച്ച കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്നുമുള്ള വാദം സ്ഥിരീകരിച്ച് അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗം. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞര്‍ തന്നെ ഈ വാദത്തെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഇതു സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനീസ് ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന ബ്യൂറോയുടെ റിപ്പോര്‍ട്ട് നിലപാട് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ”മഹാമാരിയുടെ ഉത്ഭവം മിക്കവാറും ചൈനയിലെ വുഹാനില്‍ നിന്നാണെന്ന് എഫ്ബിഐ കുറച്ച് കാലമായി വിലയിരുത്തുന്നു, ഫോക്‌സ് ന്യൂസിന്റെ ബ്രെറ്റ് ബെയറിന് നല്‍കിയ അഭിമുഖത്തില്‍ റേ പറഞ്ഞു. കോവിഡിനു കാരണമായ സാര്‍സ്‌കോവ്-2 വുഹാനില്‍ നിന്നും ചോര്‍ന്നതാണെന്ന അമേരിക്കന്‍ ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് എഫ്ബിഐയുടെ സ്ഥിരീകരണം. വാള്‍സ്ട്രീറ്റ് ജേര്‍ണലും ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.എസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ചൈന അന്വേഷണത്തെ കല്ലെറിയുകയാണെന്നും” റേ പറഞ്ഞു. ”ജീവശാസ്ത്രപരമായ ഭീഷണികളുടെ അപകടങ്ങളെക്കുറിച്ച്…

    Read More »
Back to top button
error: