IndiaNEWS

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു, ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി

  പാവങ്ങൾക്ക് ഇരുട്ടടി. രാജ്യത്ത് പാചക വാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി.

പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഇരുട്ടടിയാകും. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്.

എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ ഉള്‍പ്പെടെ നിരക്ക് ഉയരാന്‍ കാരണമാകും.

പാചക വാതകത്തിന് കൃത്യമായി സബ്‌സിഡി നല്‍കുകയാണെങ്കില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി സബ്‌സിഡിയും കേന്ദ്രം നല്‍കുന്നില്ല. സബ്‌സിഡി നിര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് സബ്‌സിഡി എത്തുന്നില്ലെന്നാണ് പരാതി.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 25 രൂപ കൂട്ടിയിരുന്നു.

Back to top button
error: