KeralaNEWS

ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തി; ട്രെയിനില്‍നിന്ന് വീണ് രണ്ടുപേര്‍ക്ക് പരുക്ക്

തൃശൂര്‍: ഉത്രാളിക്കാവ് പൂരം ഫോണില്‍ പകര്‍ത്തുന്നതിനിടെ, ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാന്‍, തൃക്കണാപ്പുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനില്‍നിന്ന് വീണത്.

ഇന്നലെയായിരുന്നു ഉത്രാളിക്കാവ് പൂരം. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് റെയില്‍വേ ലൈന്‍ പോകുന്നത്. പൂരം നടക്കുന്നതിനിടെ ആ വഴി കടന്നുവന്ന ട്രെയിനില്‍ നിന്ന് ഫോണില്‍ പൂരം പകര്‍ത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Signature-ad

ട്രെയിനിന്റെ വാതിലില്‍നിന്ന് പൂരം പകര്‍ത്തുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് ട്രെയിനില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാരിലൊരാള്‍ വീണത് പോലീസുകാരന്റെ ദേഹത്തേയ്ക്ക് ആയിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ അരുണിനും പരുക്കേറ്റിട്ടുണ്ട്.

Back to top button
error: