Month: March 2023

  • Crime

    യുവതിയെ കൊലപ്പെടുത്തിയ കേസിൽ 26വർഷമായി ജയിലിൽ കഴിയുന്ന പ്രതി മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ

    തൃശൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന പ്രതി ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ. ജയിൽ നിയമം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഹാജരാക്കാനും അത് കഴിഞ്ഞ് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. കൊലപാതക കേസിൽ താൻ 26വർഷമായി ജയിലാണെന്നും അതിനാൽ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച തന്റെ കാലാവധി കഴിഞ്ഞെന്നും തനിക്ക് ജയിൽ മോചനത്തിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. തനിക്ക് ശിക്ഷ വിധിക്കുമ്പോൾ 1958 ലെ ജയിൽ നിയമമാണ് ബാധകമെന്നും അതിനാൽ ഈ നിയമം അനുസരിച്ച് ജയിൽ മോചനം നൽകണമെന്നും ഹർജിക്കാരാനായ തടവുകാരൻ ജോസഫ് ആവശ്യപ്പെട്ടു. നേരത്തെ ഇതുസംബന്ധിച്ച് 2010 ലെ സുപ്രീം കോടതി വിധി പരിഗണിക്കണമെന്ന് ഹർജിക്കാരാനായി ഹാജരായ അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു. ഒരു വ്യക്തി കുറ്റം ചെയ്യുമ്പോൾ അന്ന് നിലനിന്നിരുന്ന ജയിൽ നിയമമാണ് ബാധകമെന്നായിരുന്നു കോടതി വിധി. എന്നാൽ സംസ്ഥാന സർക്കാർ പുതിയ പ്രിസൺ ആക്ട് നടപ്പിലാക്കിയെന്നും 2014ൽ ഇതുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പുറത്തിറക്കിയെന്നും കേരളം വാദിച്ചു. ഈ ചട്ടങ്ങൾ…

    Read More »
  • Food

    ആഹാരം കൃത്യസമയത്ത് തന്നെ കഴിക്കൂ, ‘ഈറ്റിങ് ഡിസോഡർ’ ഗരുതരമായ പല ശാരീരിക മാനസികാരോഗങ്ങൾക്കും കാരണമാകും

         കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ‘ഈറ്റിങ് ഡിസോഡര്‍’ എന്നുവിളിക്കുന്ന ഈ പ്രശ്നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ പല ഭാഗങ്ങളെ മോശമായി ബാധിക്കാം. ഈറ്റിങ് ഡിസോഡര്‍ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നാണ് മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൃത്യ സമയത്ത് ക്യത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതിനായി വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി മാനസിക സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനായുള്ള…

    Read More »
  • Kerala

    കാസർകോടും കണ്ണൂരും കശുവണ്ടി സംഭരണത്തിന് നടപടി തുടങ്ങി

    കിലോയ്ക്ക്‌ 114 രൂപ നിശ്ചയിച്ചതോടെ കശുവണ്ടി സംഭരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. കശുവണ്ടി വാങ്ങി പരിപ്പ് ഉത്പാദിപ്പിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പക്സിന്റെയും പ്രതിനിധികൾ കണ്ണൂരിലും കാസർകോടും എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നു.  ഇന്ന് കണ്ണൂരിലും നാളെ (മാർച്ച് 2) കാസർകോട്ടും സംഭരണം സംബന്ധിച്ച് സഹകരണ സംഘം പ്രതിനിധികളുമായി ചർച്ചകൾ നടത്തുമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അറിയിച്ചു. സഹകരണ സംഘങ്ങൾ മുഖേനയും വ്യാപാരികൾ മുഖേനയും കശുവണ്ടി ശേഖരിക്കും. സീസൺ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ ഒരേ വില ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആറളം ഫാമിലെ തോട്ടണ്ടി ശേഖരിക്കുന്നതിന് നേരത്തെ ധാരണയാക്കി.പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിലെ തോട്ടണ്ടിയും സംഭരിക്കാൻ ചർച്ചകൾ നടന്നുവരികയാണ്. രണ്ട്‌ ജില്ലകളിൽ നിന്ന് അയ്യായിരം ടൺ തോട്ടണ്ടി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.

    Read More »
  • Kerala

    കടലിലെ അപകടം, രക്ഷയ്ക്കായി വടകര സ്റ്റേഷന്റെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചു

    വടകര: കടലില്‍ അപകടപ്പെടുന്നവരുടെ രക്ഷയ്ക്കായി വടകര സ്റ്റേഷനിലെ സേവനാവശ്യങ്ങള്‍ക്ക് 12 ടണ്‍ ശേഷിയുള്ള ഒരു ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ.കെ രമ എം.എല്‍.എ യുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേന്ദ്രമന്ത്രാലയം അനുവദിച്ചിട്ടുള്ള നാലു ബോട്ടുജെട്ടികളില്‍ വടകര ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കടലിലും മറ്റു പ്രദേശങ്ങളിലും വെഹിക്കിള്‍ പട്രോളിംഗും ബീറ്റ് പട്രോളിംഗും കാര്യക്ഷമമായി നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കടലിലകപ്പെട്ട് ജീവന്‍ പൊലിയുന്ന ദുഃഖകരമായ സംഭവങ്ങള്‍ ചില അവസരങ്ങളില്‍ ഉണ്ടാകാറുണ്ട്. കടലിലെ പ്രക്ഷുബ്ദ്ധമായ അന്തരീക്ഷങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ചിലപ്പോള്‍ പ്രതിബന്ധമാകാറുണ്ട്. ഈ അവസരങ്ങളില്‍ അര്‍പ്പണബോധമുള്ള മീന്‍പിടുത്ത തൊഴിലാളികളുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിന് പലപ്പോഴും സഹായകരമാകുന്നത്. ഇത്തരം ഘട്ടങ്ങളില്‍ പരിചയസമ്പന്നരായ മീന്‍പിടുത്ത തൊഴിലാളികളുടെയും തീരദേശ പൊലീസിന്റെയും കോസ്റ്റല്‍ വാര്‍ഡന്മാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും അടക്കമുള്ള…

    Read More »
  • Kerala

    പൊങ്കാല ചൊവ്വാഴ്ച, സര്‍കാരും നഗരസഭയും ചേര്‍ന്ന് ചിലവിടുന്നത് 8.40 കോടി; വരവേല്‍ക്കാനൊരുങ്ങി അനന്തപുരി

    തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ ഉത്സവങ്ങളില്‍ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണം  എന്ന് മന്ത്രി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യല്‍ ഓഫീസര്‍ ചുമതല തിരുവനന്തപുരം സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,ശുചീകരണ നടപടികള്‍ എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ മുഖേന സമര്‍പ്പിക്കണം. ഇതിന്റെ തുടര്‍നടപടിക്ക് ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച തുകക്ക് പുറമെ തിരുവനന്തപുരം നഗരസഭ 5.2 കോടി രൂപ കൂടി ചെലവിടുന്നതായി മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ…

    Read More »
  • Health

    ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ആയുര്‍വേദഒറ്റമൂലികൾ ഫലപ്രദം

    സ്വന്തം ജീവിത ശൈലി മൂലം ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളാണ് ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ തുടങ്ങിയവ. ആരോഗ്യത്തിന് ഭീഷണിയുയർത്തി പെരുകി വരുന്ന ഈ രോഗങ്ങൾ പിടിപെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റുക പ്രയാസമാണ്. നമ്മുടെ ദൈനംദിന ശീലങ്ങൾ മൂലം ശരീരത്തിനകത്തെ മർമപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിർത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്താം. അമിതമായ കൊളസ്ട്രോളും കരൾ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവർത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) യുടെ ക്ഷീണമാണു കാരണം. വൃക്കകൾക്കും ഇതിൽ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമർദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമാണു പ്രവർത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗം ഊർജവത്താക്കുക എന്നതാണ് ഒറ്റമൂലികളുടെ ധർമം. ഒറ്റമമൂലികൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിച്ചു…

    Read More »
  • Movie

    ശ്രീകുമാരൻ തമ്പിയുടെ ആദ്യ സംവിധാന സംരംഭം, ‘ചന്ദ്രകാന്തം’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 49 വർഷം

    സിനിമ ഓർമ്മ     ശ്രീകുമാരൻ തമ്പിയുടെ ‘ചന്ദ്രകാന്ത’ത്തിന് 49 വയസ്സ്. 1974 മാർച്ച് ഒന്നിനാണ് പ്രേംനസീർ ഡബിൾ റോളിൽ അഭിനയിച്ച, തമ്പിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. തമ്പിയും ബേബിയും ചേർന്ന് ‘രാജശില്പി’യുടെ ബാനറിൽ നിർമ്മിച്ച ചന്ദ്രകാന്ത’ത്തിൽ തമ്പി- എം.എസ് വിശ്വനാഥന്മാരുടെ പ്രസിദ്ധഗാനങ്ങളുണ്ട്. ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’, ‘രാജീവ നയനേ നീയുറങ്ങൂ’, ‘സ്വർഗ്ഗമെന്ന കാനനത്തിൽ’ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകളുടെ കൂട്ടത്തിൽ എം.എസ്‌.വി പാടിയ ‘ഹൃദയവാഹിനീ ഒഴുകുന്നു നീ’, ‘പ്രഭാതമല്ലോ നീ’ എന്നീ ഗാനങ്ങളും പെടും. അനുജന് അച്ഛനും അമ്മയുമായിരുന്നു ജ്യേഷ്ഠൻ. വളർന്നപ്പോൾ ഇരുവരും കവികളായി. ഒരാൾ പ്രസിദ്ധൻ. മറ്റേയാൾ അന്തർമുഖൻ. ജ്യേഷ്ഠൻ പ്രണയിക്കുന്ന മുറപ്പെണ്ണ് രജനി (ജയഭാരതി) തന്നെയാണ് അനുജന്റെയും മനസ്സിൽ എന്നിടത്താണ് കഥാഗതി മാറുന്നത്. എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകൾക്കുള്ളിൽ മഞ്ഞുതുള്ളിയായ് എന്റെ കണ്ണുനീർക്കണം കാണാം എന്നെഴുതി വച്ച് അനിയൻ നാട് വിട്ടു. ജ്യേഷ്ഠൻ മുറപ്പെണ്ണിനെ വിവാഹം കഴിച്ചു. അനുജൻ ബാംബെയ്ക്ക് പോയി അവിടെ കവിതയെഴുത്തുമായി ചിലവഴിച്ചു.…

    Read More »
  • Kerala

    സര്‍ക്കാരിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ്; നിയമസഭയിൽ ‘ചെറ്റ’ പരാമര്‍ശവുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: നിയമസഭയിൽ ‘ചെറ്റ’ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിന്‍റെ കൂടെ സമൂഹത്തിന്‍റെ പ്രത്യേകതകളും ചില ചെറ്റത്തരങ്ങളും നമ്മളേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പവർ ബ്രോക്കർ പരാമർശം പ്രതിപക്ഷ നേതാവ് പഴയ ഓർമ്മയിൽ നിന്ന് പറഞ്ഞതാകാമെന്നും പിണറായി വിജയന്‍ തിരിച്ചടിച്ചു. ധനാഭ്യർഥന ചർച്ചക്ക്​ മറുപടി നൽകവെയാണ്​ പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപത്തിന്​ മുഖ്യമന്ത്രി മറുപടി നൽകിയത്​. പൊലീസിൽ എല്ലാ കാലവും ക്രിമിനലുകളുണ്ട്. അവർ പുറത്തേക്ക് പോകുകയാണ്. ഭരണത്തിന്റെ കൂടെ സമൂഹത്തിൽ നടക്കുന്ന ചില ചെറ്റത്തരങ്ങൾ നമ്മളേയും ബാധിക്കാൻ സാധ്യതയുണ്ടെന്നും അത് തടയാൻ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സാമൂഹ്യ…

    Read More »
  • Kerala

    “മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി, പിണറായി ഓടി നടന്ന് അടി കൊണ്ടിട്ടുണ്ട്, പഴയതെല്ലാം പറഞ്ഞ് തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല” വിവാദ പരാമർശവുമായി കെ.സുധാകരൻ

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പല സ്ഥലത്ത് നിന്നും പിണറായി വിജയന് അടി കൊണ്ടിട്ടുണ്ടെന്നാണ് കെ സുധാകരന്‍റെ ആരോപണം. പഴയ കാര്യങ്ങൾ താൻ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതിൽ ദുഖമുണ്ട്. മുഖ്യമന്ത്രി ഇത്രയും തരം താഴാൻ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷം ഉയർത്തുന്ന വിഷയത്തിൽ ഇങ്ങനെ ആണോ മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. അദ്ദേഹത്തെ കുറിച്ച് പറയാൻ യോഗ്യൻ ഞാൻ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതാണ് സുധാകരനോട് ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഓടി നടന്ന് അടി കൊണ്ടിട്ടുണ്ടെന്നും താൻ പഴയ കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും കെ സുധാകരന്‍ പരിഹസിച്ചു. അതേസമയം, പ്ലീനറി സമ്മേളനത്തില്‍ പ്രതിനിധികളുടെ പട്ടികയിൽ തർക്കങ്ങൾ ഇല്ലെന്ന് കെ സുധാരകരൻ പറഞ്ഞു. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണെന്നാണ് കെപിസിസി പ്രസിഡന്റിന്‍റെ വാദം.

    Read More »
  • India

    മുകേഷ് അംബാനിക്കും കുടുംബത്തിനും രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ, സുരക്ഷയുടെ ചിലവ് അംബാനി കുടുംബം നൽകണമെന്ന് സുപ്രീംകോടതി

    ദില്ലി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്തിനകത്തും വിദേശത്തും ഇസെഡ് പ്ലസ് സുരക്ഷ മുകേഷിനും കുടുംബത്തിനും ഉറപ്പാക്കണമെന്നാണ് സുപ്രീംകോടതിയുടെ വിധിയിലുള്ളത്. സുരക്ഷയുടെ ചിലവ് അംബാനി കുടുംബം നൽകണമെന്നും വിധിയിലുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സ‍ര്‍ക്കാരിനും കോടതി നിര്‍ദേശം നൽകി. തുടര്‍ച്ചയായുള്ള സുരക്ഷ ഭീഷണി കാരണം മുകേഷിനും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷ നൽകിയിട്ടുണ്ടെന്ന് നേരത്തെ സ‍ര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തികരംഗം അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ മുകേഷിനെതിരെ ഭീഷണി ഉയരുന്നുണ്ടെന്നും രാജ്യത്തിനകത്തും പുറത്തും ഈ സ്ഥിതിയുണ്ടെന്നും കോടതിയിൽ വാദമുയര്‍ന്നു.

    Read More »
Back to top button
error: