‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ മാർച്ച് 10ന്, ധ്യാന്‍ ശ്രീനിവാസനും അര്‍ജുന്‍ അശോകനും നായക കഥാപാത്രങ്ങൾ
അര്‍ജുന്‍ അശോകനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’. നർമ്മ പ്രധാനമായ ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നവാഗതനായ മാക്സ്വെല്‍ ജോസ്. തന്‍വി റാം ആണ് നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. ഇവര്‍ക്കിടയില്‍ കരാട്ടെക്കാരിയായ ഒരു പെണ്‍കുട്ടി എത്തുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ധര്‍മ്മജന്‍, ഇടവേളബാബു, സോഹന്‍ സീനുലാല്‍, മേജര്‍ രവി, അഹമ്മദ് സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അലന്‍സിയര്‍, ലെന, സരയൂ, നീനാ ക്കുറുപ്പ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മാർച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക.
വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്റണി ദാസന്‍ എന്നിവരാണ് ഗാനാലാപനം.
റോയൽ ബഞ്ചാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് എം. ഹസ്സൻ, അനു റൂബി ജയിംസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുല്ല എഡിറ്റിങ്ങും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അംബ്രോ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ – സജി പുതുപ്പള്ളി.