KeralaNEWS

പാലാരിവട്ടത്ത് പൈപ്പ് പൊട്ടിയത് പരിഹരിച്ചു; വീടുകളില്‍ വെള്ളം എത്തി

കൊച്ചി: ആലുവയില്‍നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന ലൈനിലെ പൊട്ടിയ ജലവിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇതോടെ വീടുകളില്‍ വെള്ളം എത്തി തുടങ്ങി.

ഇന്നലെ ഉച്ചയോടെയാണ് പാലാരിവട്ടം- തമ്മനം റോഡില്‍ പൈപ്പ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡിന്റെ പലഭാഗവും തകര്‍ന്നുപോയി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് ജല അതോറിറ്റി ജീവനക്കാര്‍ എത്തി പൈപ്പ് താത്കാലികമായി പൂട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് നിര്‍ത്തുകയായിരുന്നു.

ഇന്ന് ഉച്ചയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍, യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് ഇന്ന് പുലര്‍ച്ചയോടെ പൈപ്പിന്റെ പൊട്ടിയ ഭാഗം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വീടുകളിലേക്ക് വെള്ളം തുറന്നുവിട്ടു തുടങ്ങി. ഇത് വിജയകരമായാല്‍ പൂര്‍ണതോതില്‍ ജലവിതരണം നടത്താനാണ് തീരുമാനം.

 

Back to top button
error: