Month: March 2023
-
Crime
ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം മയക്കുമരുന്നെന്ന് സംശയം; കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന
കൊച്ചി: മയക്കുമരുന്ന് കടത്ത് സംശയിച്ച് കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന. ദുബായില്‍ നിന്ന് മാലിദ്വീപിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധിച്ചത്. ഇന്ത്യന്‍ ചരക്കുകപ്പലായ കാവേരിയില്‍ നിന്ന് ഇറക്കിയ കണ്ടെയ്നറാണ് ഇത്. തിങ്കളാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഒമാനില്‍ നിന്നും മാലിദ്വീപിലേക്കുള്ള കണ്ടെയ്നറില്‍ ഭക്ഷ്യവസ്തുക്കളോടൊപ്പം മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കണ്ടെയനറുകളുമായി തിരിച്ച കപ്പല്‍ തിരികെയെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി കൊച്ചിയിലെത്തിയ കപ്പലില്‍ നിന്ന് സംശയിക്കുന്ന കണ്ടെയ്നര്‍ പുറത്തെടുത്തിരുന്നു. നിലവില്‍ ഈ കണ്ടെയ്നര്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.
Read More » -
Kerala
സിപിഐ നേതാവിന്റെ വീട്ടിലെ ഇരട്ട റേഷന്‍ കാര്‍ഡ്; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡ് അംഗം കൂടിയായ സിപിഐ ലോക്കല്‍ സെക്രട്ടറിയും റേഷന്‍ കട ഉടമയായ ഭാര്യയും ഒരേ വീട്ടില്‍ രണ്ടു തരം ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച ആരോപണം ശരിവയ്ക്കുന്നതാണ് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്കില്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി താലൂക്ക് സപ്ലൈ ഓഫിസര്‍ ലേഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശാനുസരണമാണ് അന്വേഷണം ആരംഭിച്ചത്. നേരത്തേ റേഷന്‍ കടയുടെ ലൈസന്‍സി സിപിഐ നേതാവ് തന്നെയായിരുന്നു. പിന്നീട് ഇദ്ദേഹം നഗരസഭാ കൗണ്‍സിലറായതോടെ ലൈസന്‍സി ഭാര്യയായി. തന്റെ പേരില്‍ ആദ്യം മുതലുള്ള ബിപിഎല്‍ കാര്‍ഡ് സിപിഐ നേതാവും ഭാര്യയുടെ പേരിലുള്ള കാര്‍ഡ് അവരും നിലനിര്‍ത്തി. മകന്‍ സിപിഐ നേതാവിന്റെ പിങ്ക് നിറത്തിലുള്ള മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യയും മകളും നീല നിറത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി വിഭാഗം കാര്‍ഡ് ഉപയോഗിച്ചുവന്നു. കാര്‍ഡ്…
Read More » -
Kerala
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണ് രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. ആലപ്പുഴ കിഴക്കെനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് അപകടം ഉണ്ടായത്. വൈകീട്ട് നാലുമണിക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളെ വിളിക്കാനായി സ്‌കൂളിലെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഓടിട്ട കെട്ടിടത്തിന് മുകളിലാണ് മരം കടപുഴകി വീണത്. സ്‌കൂള്‍ വിട്ടസമയത്തായിരുന്നു മരം വീണത്. അതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ വിട്ടശേഷം മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
Read More » -
India
പവാറിന്റെ ഇടപെടല്‍; സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം കോണ്‍ഗ്രസ് മയപ്പെടുത്തും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനത്തില്‍ ഉദ്ദവ് താക്കറെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മധ്യസ്ഥശ്രമവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേനയുടെ ആശങ്ക പവാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. സവര്‍ക്കര്‍ വിമര്‍ശനം തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ സഖ്യത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും പവാര്‍ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് പവാര്‍ ഇക്കാര്യം ഉന്നയിച്ചത്. യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നിഹിതരായിരുന്നു. സവര്‍ക്കര്‍ ആര്‍.എസ്.എസ്. നേതാവായിരുന്നില്ലെന്നും പ്രതിപക്ഷ കക്ഷികളുടെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെയാണെന്ന് പവാര്‍ ഓര്‍മിപ്പിച്ചു. പവാറിന്റെ ഇടപെടലിനെ തുടര്‍ന്ന് സവര്‍ക്കര്‍ക്കെതിരായ വിമര്‍ശനം കോണ്‍ഗ്രസ് മയപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത നേതാക്കളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബി.ജെ.പി. ആവശ്യത്തോട് പ്രതികരിക്കവെയായിരുന്നു രാഹുല്‍ സവര്‍ക്കറെ പരാമര്‍ശിച്ചത്. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെ ഉദ്ദവ്…
Read More » -
Movie
മലയാളികളുടെ ‘അർജ്ജുനൻ മാഷ്’ അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ എത്തിയിട്ട് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.കെ അർജ്ജുനൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘കറുത്ത പൗർണ്ണമി’ക്ക് 55 വർഷപ്പഴക്കം. 1968 മാർച്ച് 29 നാണ് ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ,’ ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും’ എന്നീ പി ഭാസ്‌ക്കരൻ ഗാനങ്ങളോടെ വന്ന ഈ ചിത്രം റിലീസ് ചെയ്‌തത്. കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ വച്ച് ദേവരാജന്റെ ഹാർമോണിസ്റ്റായി പ്രവർത്തിച്ചു വരവേ, നാടകകൃത്തും ‘കറുത്ത പൗർണ്ണമി’യുടെ തിരക്കഥാകൃത്തുമായ സി.പി ആന്റണിയാണ് സിനിമയിലേയ്ക്ക് എം.കെ അർജ്ജുനനെ ക്ഷണിക്കുന്നത്. സംവിധായകൻ നാരായണൻകുട്ടി വല്ലത്തും പ്രോത്സാഹിപ്പിച്ചു. സിനിമ പരാജയമായെങ്കിലും സംഗീത സംവിധായകൻ വിജയമായി. മലമ്പനി ബാധിച്ച പ്രദേശത്ത് ഒരു ഹോസ്പിറ്റൽ പണി കഴിപ്പിക്കുന്നതിനായി വരുന്ന ഡോക്ടർ കുഞ്ഞുമോൾ (ശാരദ). ഏറെ നാൾ മുൻപ് ഡോക്ടർക്ക് അവിടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു- ഗായകൻ ബാലു (മധു). അന്ന് ഹൃദയം കൈമാറിയ കൂട്ടത്തിൽ കാമുകി കാമുകന്റെ വിരലിൽ ഒരു നീലരത്നനഖചിത മോതിരം അണിയിച്ചു. ഒഴിവുകാലം കഴിഞ്ഞ് മടങ്ങവേ, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ…
Read More » -
India
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് രാഷ്ട്രീയം മടുത്തു, സജീവ രാഷ്ട്രീയം ഉപേക്ഷിക്കാൻ സാദ്ധ്യത
കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് രാഷ്ട്രീയത്തോടുള്ള താല്‍പര്യം നഷ്ടപ്പെട്ടോ…? അങ്ങനെ ചില അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറക്കുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കും എന്ന മട്ടിലുള്ളപ്രസ്താവനയാണ് കഴിഞ്ഞ ദിവസം ഗഡ്കരി ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ നടത്തിയത്. ആളുകള്‍ക്ക് അനുയോജ്യമാണെങ്കില്‍ മാത്രം വോട്ട് ചെയ്യണമെന്നും പരിധിക്കപ്പുറം ആരെയും തൃപ്തിപ്പെടുത്താന്‍ താല്‍പ്പര്യമില്ല എന്നും ചടങ്ങില്‍ ഗഡ്കരി പറഞ്ഞു. എന്റെ സ്ഥാനത്ത് മറ്റാര് വന്നാലും കുഴപ്പമില്ല. എന്റെ ജോലികളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എന്നാല്‍ ഇത് പാര്‍ട്ടി ഹൈക്കമാന്‍ഡുമായുള്ള ഭിന്നതയെക്കുറിച്ചുള്ള സൂചനകള്‍ക്ക് ആക്കം കൂട്ടുക മാത്രമല്ല, 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചേക്കുമെന്നുളള ഊഹങ്ങള്‍ക്ക് വരെ ആക്കം കൂട്ടി. നേരത്തേയും പൊതുവേദികളില്‍ സമാനമായ പ്രസ്താവനകള്‍ ഗഡ്കരി നടത്തിയിരുന്നു. ജനുവരിയില്‍ ഹല്‍ബ ആദിവാസി മഹാസംഘ് അംഗങ്ങളെ അഭിസംബോധന ചെയ്യവെ, നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, മറ്റ് പല കാര്യങ്ങളാല്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന്…
Read More » -
NEWS
‘ഭര്‍ത്താവിനെ പങ്കിടാൻ മടിയില്ല, ആവശ്യങ്ങള്‍ എന്തായിരുന്നാലും നിറവേറ്റുന്നതില്‍ സന്തുഷ്ട’ വെളിപ്പെടുത്തലുമായി യുവതി
ഭര്‍ത്താവിനെ മറ്റു സ്ത്രീകള്‍ക്ക് ഒപ്പം സമയം ചിലവഴിക്കാന്‍ അനുവദിക്കുമെന്ന് വെളിപ്പെടുത്തി യുവതി. സംഭവം നമ്മുടെ നാട്ടിലല്ല. 37 കാരിയായ അമേരിക്കന്‍ വനിത മോണിക്ക ഹള്‍ട്ട് ആണ് വിവാഹത്തെക്കുറിച്ചുള്ള വിചിത്രമായ സ്വന്തം കാഴ്ചപ്പാടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെക്കാള്‍ ശക്തമായ മറ്റൊന്നില്ല. ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രധാനമായ ഘടകം രണ്ടുപേരുടെയും വിശ്വസ്തതയും സത്യസന്ധതയുമാണ്. എന്നാല്‍ ഒരു ഭാര്യ തന്റെ ഭര്‍ത്താവ് മറ്റ് സ്ത്രീകള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതും അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ആവശ്യങ്ങള്‍ എന്തായിരുന്നാലും നിറവേറ്റുന്നതിലും താന്‍ സന്തുഷ്ടയാണെന്ന് മോണിക്ക അവകാശപ്പെടുന്നു. ഈ വിചിത്രമായ ആശയത്തിന് പിന്നില്‍, തന്റെ ഭര്‍ത്താവ് ജോണിന് സന്തോഷിപ്പിക്കുക എന്നത് മാത്രമല്ല, ജോണുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ മറ്റു സ്ത്രീകളുമായി ഉല്ലസിക്കാന്‍ അനുവദിക്കുമെന്നും ഭര്‍ത്താവിനെ പങ്കിടുന്നതില്‍ മടികാണിക്കില്ലെന്നും മോണിക പറയുന്നു. ഒരു സമര്‍പ്പിത ഭാര്യയായതിനാല്‍, ഒരേയൊരു ജോലി സാധാരണ വീട്ടമ്മയായിരിക്കുക, ഭര്‍ത്താവിനെ പരിപാലിക്കുക എന്നതാണ്. വീട്ടില്‍ ജോലികളെല്ലാം ചെയ്യുന്ന തിരക്കിലായതിനാല്‍, പങ്കാളിക്കായി സമയം ചിലവഴിക്കാന്‍ കഴിയാത്തതിനാല്‍…
Read More » -
Local
പയ്യന്നൂർ പഞ്ചമി ജ്വല്ലറി കവർച്ച, അന്തർ സംസ്ഥാന സംഘത്തിലെ യുവാവ് അറസ്റ്റിൽ
പയ്യന്നൂർ ടൗണിലെ പഞ്ചമി ജ്വല്ലറിയുടെ നിരീക്ഷണ ക്യാമറയ്ക്കും മുൻവശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിൻ്റടിച്ച ശേഷം ഷട്ടറിൻ്റെ പൂട്ട് ഗ്യാസ്കട്ടർ ഉപയോഗിച്ച് മുറിച്ച് ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി ആഭരണങ്ങളും പണവും മോഷ്ടിച്ച അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ യുവാവ് തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. തമിഴ്നാട് തഞ്ചാവൂർപാപനാശം സ്വദേശി ജഗബർ സാദിഖിനെ(40)യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ മോഷണം നടത്തിയ പ്രതി മറ്റൊരു മോഷണ കേസിൽ തമിഴ്നാട് പൊലീസിൻ്റെ പിടിയിലായി ജയിലിൽ കഴിയുകയായിരുന്നു. പ്രതിയെ തമിഴ്നാട് പൊലീസ് കസ്റ്റടിയിലെടുത്ത വിവരമറിഞ്ഞ പയ്യന്നൂർ പൊലീസ് കോടതിയിൽ നിന്ന് പ്രൊഡക്ഷൻ വാറൻ്റുമായി തമിഴ്നാട്ടിലെ ജയിലിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് പയ്യന്നൂരിലെത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പയ്യന്നൂർ ടൗണിലെ പഞ്ചമി ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ട് തകർക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് പ്രതി കാണിച്ചു കൊടുത്തു. കൂട്ടുപ്രതി പുതുക്കോട്ട സ്വദേശി കൺമണിയെ…
Read More » -
Local
മുക്കുപണ്ടം പകരം ഇട്ട് അമ്മൂമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്നു, പൊലീസ് ചെറുമകനെ പൊക്കി
അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ പിടിയിൽ. മുക്കുപണ്ടം പകരം അണിയിച്ചാണ് ഇയാൾ സ്വർണ്ണമാല കവർന്നത്. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ(26)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് രാത്രിയിൽ വീട്ടിലെ ഹാളിൽ തറയിൽ ഉറങ്ങി കിടന്ന അമ്മൂമ്മ പൊന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കളവ് പോകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽ വരവ് മാല ഇട്ട ശേഷം സ്വർണമാല കവരുകയായിരുന്നു. പള്ളിപ്പാട് ഭാഗത്ത് വച്ചാണ് പൊലീസ് സുധീഷിനെ പിടികൂടിയത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസ്സുകളിലെ പ്രതിയാണ് സുധീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഹരിപ്പാട് ഐ എസ് എച്ച് ഒ ശ്യാംകുമാർ, എസ് ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
Kerala
മദ്യ വിൽപനയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ റെക്കോർഡ് വർധന; സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയത് കോടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മദ്യ വിൽപനയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ റെക്കോർഡ് വർധന. എക്സൈസ് വകുപ്പ് 2022-23 സാമ്പത്തിക വർഷം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യം കൈവരിക്കും. ഫെബ്രുവരി 28 വരെ, വിൽപ്പന നികുതി ഒഴികെ മദ്യവിൽപ്പനയിൽ നിന്ന് സംസ്ഥാന ഖജനാവിലേക്ക് 2,480.15 കോടി രൂപ വരുമാനമായി ലഭിച്ചു. മുമ്പ് 2018-19ൽ 1,948.69 കോടി രൂപ ലഭിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന വരുമാനം. 2018-19 സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു. ഈ വർഷം മാർച്ചിലെ കണക്കുകൂടി പുറത്തുവരുമ്പോൾ വരുമാനം റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നടപ്പു സാമ്പത്തിക വർഷത്തിൽ മദ്യവിൽപനയിൽ നിന്ന് 2,655.52 കോടി രൂപയായിരുന്നു പ്രതീക്ഷിച്ച വരുമാനം. എന്നാൽ, ഇത് പിന്നീട് 2,800.45 കോടി രൂപയായി ഉയർത്തി. ബാർ ഹോട്ടലുകളും ബിയർ വൈൻ പാർലറുകളും ഉൾപ്പെടെ മിക്ക ലൈസൻസുകളും പുതുക്കുന്ന മാസമായതിനാൽ മാർച്ചിലെ വരുമാനം വളരെ കൂടുതലായിരിക്കും. നിലവിലുള്ള…
Read More »