കൊച്ചി: മയക്കുമരുന്ന് കടത്ത് സംശയിച്ച് കൊച്ചിയില്‍ കണ്ടെയ്നര്‍ തുറന്ന് പരിശോധന. ദുബായില്‍ നിന്ന് മാലിദ്വീപിലേക്ക് കൊണ്ടുപോകുന്ന കണ്ടെയ്നറാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരിശോധിച്ചത്. ഇന്ത്യന്‍ ചരക്കുകപ്പലായ കാവേരിയില്‍ നിന്ന് ഇറക്കിയ കണ്ടെയ്നറാണ് ഇത്.
തിങ്കളാഴ്ച മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു. ഒമാനില്‍ നിന്നും മാലിദ്വീപിലേക്കുള്ള കണ്ടെയ്നറില്‍ ഭക്ഷ്യവസ്തുക്കളോടൊപ്പം മയക്കുമരുന്ന് കടത്തുന്നുവെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് കണ്ടെയനറുകളുമായി തിരിച്ച കപ്പല്‍ തിരികെയെത്തിച്ചു.
കഴിഞ്ഞ ദിവസം രാത്രി വൈകി കൊച്ചിയിലെത്തിയ കപ്പലില്‍ നിന്ന് സംശയിക്കുന്ന കണ്ടെയ്നര്‍ പുറത്തെടുത്തിരുന്നു. നിലവില്‍ ഈ കണ്ടെയ്നര്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.