LocalNEWS

മുക്കുപണ്ടം പകരം ഇട്ട് അമ്മൂമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്നു, പൊലീസ് ചെറുമകനെ പൊക്കി

   അമ്മൂമ്മയുടെ സ്വർണ്ണമാല മോഷ്ടിച്ച ചെറുമകൻ പിടിയിൽ. മുക്കുപണ്ടം പകരം അണിയിച്ചാണ് ഇയാൾ  സ്വർണ്ണമാല കവർന്നത്. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ  സുധീഷിനെ(26)യാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 26-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്
രാത്രിയിൽ വീട്ടിലെ ഹാളിൽ തറയിൽ ഉറങ്ങി കിടന്ന അമ്മൂമ്മ പൊന്നമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കളവ് പോകുകയായിരുന്നു.

Signature-ad

വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് വ്യക്തമായത്.

ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽ വരവ് മാല ഇട്ട ശേഷം സ്വർണമാല കവരുകയായിരുന്നു.

പള്ളിപ്പാട് ഭാഗത്ത് വച്ചാണ് പൊലീസ്  സുധീഷിനെ പിടികൂടിയത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസ്സുകളിലെ പ്രതിയാണ് സുധീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹരിപ്പാട് ഐ എസ് എച്ച് ഒ ശ്യാംകുമാർ, എസ് ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: