തിരുവനന്തപുരം: റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡ് അംഗം കൂടിയായ സിപിഐ ലോക്കല്‍ സെക്രട്ടറിയും റേഷന്‍ കട ഉടമയായ ഭാര്യയും ഒരേ വീട്ടില്‍ രണ്ടു തരം ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച ആരോപണം ശരിവയ്ക്കുന്നതാണ് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്.
പത്തനംതിട്ടയിലെ കോഴഞ്ചേരി താലൂക്കില്‍ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി താലൂക്ക് സപ്ലൈ ഓഫിസര്‍ ലേഖ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സിവില്‍ സപ്ലൈസ് കമ്മിഷണറുടെ നിര്‍ദേശാനുസരണമാണ് അന്വേഷണം ആരംഭിച്ചത്. നേരത്തേ റേഷന്‍ കടയുടെ ലൈസന്‍സി സിപിഐ നേതാവ് തന്നെയായിരുന്നു. പിന്നീട് ഇദ്ദേഹം നഗരസഭാ കൗണ്‍സിലറായതോടെ ലൈസന്‍സി ഭാര്യയായി.
തന്റെ പേരില്‍ ആദ്യം മുതലുള്ള ബിപിഎല്‍ കാര്‍ഡ് സിപിഐ നേതാവും ഭാര്യയുടെ പേരിലുള്ള കാര്‍ഡ് അവരും നിലനിര്‍ത്തി. മകന്‍ സിപിഐ നേതാവിന്റെ പിങ്ക് നിറത്തിലുള്ള മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യയും മകളും നീല നിറത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി വിഭാഗം കാര്‍ഡ് ഉപയോഗിച്ചുവന്നു. കാര്‍ഡ് പൊതുവിഭാഗത്തിലേക്കു മാറ്റാന്‍ ഉടനടി നടപടി സ്വീകരിക്കും.