Month: March 2023

  • Feature

    സത്യഗ്രഹസ്മരണയിൽ വൈക്കം പഴയ ബോട്ട് ജെട്ടി

    കോട്ടയം: അവർണ- സവർണ വ്യത്യാസമില്ലാതെ ദേശസ്നേഹികൾ എല്ലാവരും ഒരുമിച്ചുനിന്ന് അയിത്തത്തിനെതിരെ പോരാടിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ സത്യഗ്രഹകാലത്തിന്റെ ഓർമയുടെ ശേഷിപ്പായി വൈക്കം പഴയ ബോട്ട് ജെട്ടി ഒരു ചരിത്രസ്മാരകം പോലെ നിലകൊള്ളുന്നു. വൈക്കം സത്യഗ്രഹത്തിന് പ്രചോദനവും ആവേശവുമായി മാറിയത് മഹാത്മാഗാന്ധിയുടെ വരവാണ്. 1925 മാർച്ച് ഒൻപതിന് സത്യഗ്രഹത്തിൽ പങ്കെടുക്കാനായി എറണാകുളത്തുനിന്ന് കായൽമാർഗമെത്തിയ മഹാത്മാഗാന്ധി വൈക്കം ബോട്ട്ജെട്ടിയിലാണ് വന്നിറങ്ങിയത്. ഗാന്ധിജിയെ ഇവിടെവെച്ച് കെ. കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി സ്വീകരിച്ചു. അന്നേദിവസം മൗനവ്രതത്തിൽ ആയതിനാൽ അദ്ദേഹം ആരോടും സംസാരിച്ചില്ല. ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനവുമായിരുന്നു ഇത്. ഒരു നാടിന്റെ ഐതിഹാസിക പോരാട്ടത്തിന്റെ ഭാഗമായ വൈക്കം പഴയ ബോട്ട് ജെട്ടി ജലഗതാഗതത്തിനും ടൂറിസത്തിനും ഉപയോഗിക്കപ്പെട്ടു. മറുകരയുമായും എറണാകുളമുൾപ്പെടെയുള്ള വലിയ പട്ടണങ്ങളിലേക്കും വൈക്കത്തുകാരുടെ എളുപ്പമാർഗമായി ബോട്ട് ജെട്ടി മാറി. പഴയ ബോട്ട് ജെട്ടിയ്ക്ക് സമീപമായി പണിപൂർത്തിയായ പുതിയ ബോട്ട് ജെട്ടിയിൽ നിന്നാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. 2021ൽ ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ 42…

    Read More »
  • Kerala

    അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ

    ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത നിറവേറ്റാനാകില്ല. ജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കും. ജനങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോൾ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം. നിയമവാഴ്ച തകരാൻ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കാനുള്ള ദൗത്യം ശക്തിപ്പെടുത്തും. സർക്കാർ ജനങ്ങൾക്ക് എതിരല്ല, ജനങ്ങൾക്ക് ഒപ്പമാണ്. സർക്കാർ ശ്രമങ്ങളോട് സഹകരിക്കണം. ജനത്തിന്റെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമം തുടരും. അക്രമാസക്തമായ പ്രതിഷേധം ഗുണം ചെയ്യില്ല. നിരാശയില്ലാതെ സർക്കാർ ജനത്തെ സംരക്ഷിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വിദഗ്ധ സമിതിക്ക് പഠിക്കാനുള്ള സുഗമമായ സാഹചര്യം ഒരുക്കും. റിപ്പോർട്ട് വരുന്നത് വരെയുള്ള ദിവസങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനുള്ള ഊർജിത ശ്രമം തുടരും. കോടതി നിർദേശത്തെ ധിക്കരിക്കില്ല. കുങ്കിയാനകളെ മടക്കില്ല. പകരം ദൗത്യം തുടരും. അരിക്കൊമ്പന് കോളർ ഐഡി പിടിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികവും ശാസ്ത്രീയവുമായ പരിഹാര മാർഗമാണ് വേണ്ടത്. കോടതി ജനങ്ങളുടെ…

    Read More »
  • NEWS

    സൗദിയിലും വിസാ സംവിധാനത്തില്‍ മാറ്റം വരുന്നു

    റിയാദ്: വിദേശ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ ഇനി അധികം ആവശ്യമില്ലെന്ന് സൗദി അറേബ്യ. റിക്രൂട്ടിങ് കുറയ്ക്കാനുള്ള ആലോചനയിലാണ് രാജ്യത്തെ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം. ഇതിനായി വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കാനും ഉയർന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഊന്നൽ നൽകാനും ശ്രമിച്ചാണ് വിസാ സംവിധാനം പരിഷ്കരിക്കുന്നത്. ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ തൊഴിലാളികളുടെ നൈപുണ്യങ്ങൾ തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് സംവിധാനം പരിഷ്കരിക്കാനുള്ള മൂന്ന് മോഡലുകൾ അടങ്ങിയ നിർദേശം ഉയർത്തുവന്നിട്ടുണ്ട്. നിർദ്ദിഷ്ട മാതൃകൾക്കുള്ള ശിപാർശകൾ, സമാനമായ സന്ദർഭങ്ങളിലെ അന്താരാഷ്ട്ര താരതമ്യങ്ങൾ, നിലവിലെ സാഹചര്യത്തിന്റ വിശകലനം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു.

    Read More »
  • Kerala

    ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദർ കിസ്സ പാടിപ്പറയല്‍ ഞായറാഴ്ച മഅദിന്‍ കാമ്പസിൽ

    ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷനും മഅദിന്‍ അക്കാദമിയും സംയുക്തമായി ഏപ്രില്‍ 2 ന് ഞായറാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ്ര്‍ കിസ്സ പാടിപ്പറയല്‍ സംഘടിപ്പിക്കുന്നു. രാവിലെ 6 ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 6 ന് സമാപിക്കും. കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും ബദ്ര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ്  പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സൗകര്യമൊരുക്കും. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ ഹംസ ഉദ്ഘാടനം നിര്‍വ്വഹിക്കും. കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി മുഖ്യാതിഥിയാകും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, അബൂബക്കര്‍ സഖാഫി അരീക്കോട്, വി പി ശക്കീർ അരിമ്പ്ര,…

    Read More »
  • Kerala

    ദുരിതാശ്വാസ നിധി തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരായ കേസ് മറ്റന്നാൾ പരി​ഗണിക്കാനൊരുങ്ങി ലോകായുക്ത

    തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസ് ഒടുവിൽ ലോകായുക്ത മറ്റന്നാൾ പരിഗണിക്കും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട കേസാണ് ലോകായുക്ത പരിഗണിക്കുന്നത്. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻറെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണൻെര അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോൾ മരിച്ച പൊലിസുകാരൻെറ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയെന്നാണ് കേസ്. എന്നാൽ പണം അനുവദിക്കുന്നതിൽ നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭക്ക് അധഇകാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. വാദത്തിനിടെ അതിരൂക്ഷമായി ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 18ന് വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തിനാൽ പരാതിക്കാരനായ ആർ എസ്…

    Read More »
  • India

    കേരളത്തിന് വന്ദേഭാ​രത് എക്സ്പ്രസ് പരി​ഗണനയിലില്ല: കേന്ദ്ര റെയിൽവെ മന്ത്രി

    ദില്ലി : കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് പരി​ഗണനയിലില്ലെന്ന് കേന്ദ്രം. വിവിധ ഘടകങ്ങൾ പരി​ഗണിച്ചാണ് ട്രെയിനുകൾ അനുവ​ദിക്കുന്നത്. നിലവിൽ കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് നൽകുന്നത് പരി​ഗണനയിലില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ മറുപടി നൽകി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനാണ് മറുപടി നല്കിയത്. നേരത്തെ കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ദില്ലിയില് വാർത്താ സമ്മേളനത്തില് പറഞ്ഞിരുന്നു.

    Read More »
  • Kerala

    അരിക്കൊമ്പനെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

    കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നത് താൽക്കാലികമായി വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നത്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഈ മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണം. നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ തേടണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ. ഹൈക്കോടതി നിർദ്ദേശങ്ങൾ ഇങ്ങനെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ആനക്കൂട്ടിൽ…

    Read More »
  • Sports

    മലബാര്‍ വീണ്ടും ഫുട്ബോള്‍ ആവേശത്തിലേക്ക്… പ്രതാപം വീണ്ടെടുത്ത കൊല്‍ക്കത്ത ക്ലബുകള്‍ ഉള്‍പ്പെടെ കോഴിക്കോട്ടേക്ക്

    കോഴിക്കോട്: മലബാർ വീണ്ടും ഫുട്ബോൾ ആവേശത്തിലേക്ക്. പ്രതാപം വീണ്ടെടുത്ത കൊൽക്കത്ത ക്ലബുകൾ ഉൾപ്പെടെ നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടേക്ക് വരികയാണ്. അടുത്തമാസം തുടങ്ങുന്ന സൂപ്പർ കപ്പിലാണ് ഐഎസ്എൽ, ഐ ലീഗ് ടീമുകൾ കോഴിക്കോട്ട് ഏറ്റുമുട്ടുക. കനത്ത ചൂടിനെ അവഗണിച്ച് ഏപ്രിൽ മൂന്ന് മുതൽ 25 വരെ കോഴിക്കോടും മഞ്ചേരിയിലും ഇനി ഇന്ത്യൻ ഫുട്ബോളിൻറെ വസന്ത കാലം. നാഗ്‌ജിയുടെ പ്രതാപത്തിലേക്കും ആവേശത്തിലേക്കും മലബാറിനെ സൂപ്പർ കപ്പ് നയിക്കും എന്നാണ് പ്രതീക്ഷ. രാജ്യത്തെ ഒട്ടുമിക്ക മികച്ച ക്ലബുകളും സൂപ്പർ കപ്പിൽ മാറ്റുരയ്‌‌ക്കും. ഐഎസ്എൽ, ഐ ലീഗ് ടീമുകൾ നേർക്കുനേർ പോരടിക്കുന്ന ടൂർണമെൻറിൽ 21 പ്രമുഖ ടീമുകൾ പങ്കെടുക്കും. ഫൈനൽ ഉൾപ്പെടെ പതിനാല് മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലും യോഗ്യത റൗണ്ട് ഉൾപ്പെടെ ചില മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് അഞ്ചരയ്‌‌ക്കും എട്ടരയ്‌ക്കുമായി രണ്ട് മത്സരങ്ങൾ ദിവസവും നടത്തും. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന്…

    Read More »
  • Kerala

    18 കാരിയായ കോളജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ, ഇന്ന് രാത്രി 7 ന് എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം

    എടപ്പാൾ: കുറ്റിപ്പാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടലൂർ സ്വദേശിനിയും ഡിഗ്രി വിദ്യാർഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്ന് (ബുധൻ) രാത്രി  ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജിൽനിന്ന് തിരികെ എത്തിയ വിദ്യാർത്ഥിനി ആറുമണിയോടെ മുകളിലെ റൂമിൽ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ റൂമിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മക്കളാണ് മരണപ്പെട്ട അക്ഷയ. നിലവിൽ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

    Read More »
  • India

    കർണാടകയിൽ തകിടം മറിയും; കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടർ പ്രവചനം

    ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടർ പ്രവചനം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തംമാക്കുന്നു. മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേർ പിന്തുണച്ചപ്പോള്‍ ഡി കെ ശിവകുമാറിനെ മൂന്ന് ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും…

    Read More »
Back to top button
error: