Month: March 2023
-
Crime
ശവപ്പെട്ടിയില്‍ മദ്യക്കടത്ത്; 212 കുപ്പി മദ്യം പിടിച്ചു, 2 പേര്‍ അറസ്റ്റില്‍
പട്‌ന: ശവപ്പെട്ടിയില്‍ മദ്യം കടത്തിയ ആംബുലന്‍സ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ശവപ്പെട്ടിയില്‍ ഒളിപ്പിച്ചിരുന്ന 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നു ബിഹാറിലെ മുസഫര്‍പുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് ആംബുലന്‍സ് മദ്യക്കടത്തുകാര്‍ കുടുങ്ങിയത്. ഝാര്‍ഖണ്ഡുകാരായ ഡ്രൈവര്‍ ലളിത് കുമാര്‍ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് പരിശോധിച്ചത്. ശവപ്പെട്ടിക്കുള്ളില്‍ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തില്‍ മദ്യക്കുപ്പികള്‍ മൂടി വച്ചിരുന്നു. മദ്യ നിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയല്‍ സംസ്ഥാനങ്ങളായ യുപി, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യമൊഴുകുന്നുണ്ട്. നേപ്പാള്‍ അതിര്‍ത്തി വഴിയും വന്‍തോതില്‍ മദ്യം ബിഹാറിലെത്തുന്നുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാണെങ്കിലും ബിഹാറില്‍ മദ്യം സുലഭമാണ്.
Read More » -
NEWS
ഫോക്കസ് പതിനേഴാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 ന്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റിന്റെ പതിനേഴാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേരും. കുവൈറ്റിലെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന പതിനാറു യൂണിറ്റ് സമ്മേളനങ്ങള്‍ കൂടി പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. പതിനാറു യൂണിറ്റ് കളില്‍ നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ജനറല്‍ സെക്രട്ടറിയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറും ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റേഴ്‌സും സമ്മേളനത്തില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു പാസ്സാക്കും. തുടര്‍ന്നു അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനന്തരം ഇഫ്താറും സജ്ജമാക്കിയിട്ടുണ്ട്.
Read More » -
Kerala
വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകള്‍ മരിച്ചു
തൃശൂര്‍: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രിക്കാരിയെ ഇടിച്ച ശേഷം മരത്തില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം. കാല്‍ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാര്‍ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വളവുള്ള ഭാഗമാണിത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസ് ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പള്ളിയിലേക്ക് പോകുന്ന സമയത്താണ് അന്നുവിനെ കാര്‍ ഇടിച്ചത്.
Read More » -
India
ലക്ഷദ്വീപ് എംപിയുടെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെ
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. കേസിലെ സെഷന്‍സ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹര്‍ജിയിലുള്ളത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, കെ.ആര്‍.ശശിപ്രഭു എന്നിവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
Read More » -
NEWS
മെക്‌സിക്കോയില്‍ കുടിയേറ്റകേന്ദ്രത്തില്‍ തീപിടിത്തം; 40 മരണം
മെക്‌സിക്കോസിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. Dozens were killed after a fire broke out at a migration center on the U.S.-Mexico border, officials said.@gabegutierrez has the latest updates. pic.twitter.com/2aaLLNCBIL — NBC Nightly News with Lester Holt (@NBCNightlyNews) March 28, 2023 തിങ്കളാഴ്ചയായിരുന്നു മെക്‌സിക്കോ – യു.എസ്. അതിര്‍ത്തിയിലുള്ള കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. യു.എസ്. അതിര്‍ത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ബഹുഭുരിപക്ഷവും വെനിസ്വേലയില്‍നിന്നുള്ളവരാണ്. കുടിയേറ്റക്കാര്‍ പ്രതിഷേധിച്ച് കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവര്‍ പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Read More » -
Kerala
കലക്ടറുടെ കാറിനു മനഃപൂര്‍വം വട്ടംവച്ചു; കാര്‍ ഡ്രൈവര്‍ക്ക് ലൈസന്‍സ് വിലക്ക്
കൊച്ചി: എറണണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ ഔദ്യോഗിക കാറിനു വട്ടംവച്ച് വഴി മുടക്കിയ സ്വകാര്യ കാറിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കലക്ടറേറ്റ് സിഗ്‌നല്‍ ജംഗ്ഷന് സമീപമാണ് കലക്ടറുടെ കാറിന് റമീസ് മനഃപൂര്‍വം തടസ്സം സൃഷ്ടിച്ചത്. റമീസ് അമിത വേഗത്തിലും തെറ്റായ ദിശയിലും ആയിരുന്നെന്നും കണ്ടെത്തി. കലക്ടറേറ്റില്‍ നിന്ന് അറിയിച്ചതനുസരിച്ച് ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍ നോട്ടീസ് നല്‍കി റമീസിനെ വിളിച്ചുവരുത്തി. കുറ്റം സമ്മതിച്ച് മാപ്പപേക്ഷ നല്‍കിയതിനാല്‍ ലൈസന്‍സിന്റെ സസ്‌പെന്‍ഷന്‍ കാലാവധി കുറച്ചു.
Read More » -
Kerala
മൂന്നര വയസുളള കുട്ടിയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി, ഇരുവരെയും തേടി പൊലീസ് ഉഡുപ്പിയിലേക്ക്
ഭർത്താവിൻ്റെ സഹപ്രവർത്തകനായ യുവാവിനോട് ഭാര്യയ്ക്ക് കലശലായ പ്രണയം. ആദ്യമൊന്നും അയാളത് കാര്യമായെടുത്തില്ല. പക്ഷേ സംഗതി രൂക്ഷമായതോടെ ഭർത്താവിൻ്റെയും മട്ടുമാറി. വഴക്കായി, ഭീക്ഷണിയായി, വാഗ്വാദമായി. പക്ഷേ കഥാനായികയായ ഭാര്യയ്ക്ക് തെല്ലും കൂസലില്ല. ഒരിഞ്ചുപോലും പിന്നോട്ടുമില്ല. ഒടുവിൽ മൂന്നരവയസുളള കുട്ടിയെയും കൂട്ടി ഭാര്യ കാമുകനൊപ്പം നാടുവിട്ടു. കണ്ണൂരിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍ സ്വദേശിനിയായ 23 വയസുകാരിയാണ് മൂന്നരവയസുളള കുട്ടിയെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. കാമുകൻ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുകയാണ് എന്നതാണ് മറ്റൊരു ട്വിസ്റ്റ്. മാര്‍ച്ച് 25നാണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയും കാമുകനായ യുവാവും കര്‍ണാടകയിലെ ഉഡുപ്പിയിലെത്തിയതായി കണ്ടെത്തി. അടുത്ത ദിവസം തന്നെ ഉഡുപ്പിയിലേക്ക് പോയി ഇരുവരേയും നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. കഥാന്ത്യം എന്തായിരിക്കുമെന്ന് കാത്തിരിക്കാം.
Read More » -
Crime
സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്നു; സിപിഎം ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അറസ്റ്റില്‍
പാലക്കാട്: മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും നൂറണി സ്വദേശിയുമായ ബവീര്‍(31) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയില്‍നിന്നു സ്വര്‍ണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നില്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസം സൃഷ്ടിച്ചുള്ള കവര്‍ച്ച. സ്വര്‍ണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡില്‍ ഉപേക്ഷിച്ചു കാറിലെത്തിയവര്‍ തമിഴ്‌നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന നാലുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 26ന് പുലര്‍ച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. തൃശൂരിലെ ജൂവല്ലറിയില്‍നിന്നു തമിഴ്‌നാട് മധുക്കരയിലെ ജൂവല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി സ്വകാര്യ ബസില്‍ മടങ്ങിവരികയായിരുന്നു വ്യാപാരി.
Read More » -
Local
കടൽപ്പരപ്പിലൂടെ ഉല്ലാസയാത്ര നടത്താം, തിരയുടെ പാട്ടുകേൾക്കാം, കാഴ്‌ചകൾ കാണാം: വരുന്നു ടൂറിസം സർക്യൂട്ട്
തിരയുടെ പാട്ടും തീരഭംഗിയും കാണാനെത്തുന്നവർക്ക് പുത്തൻ വിരുന്നൊരുക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. മലപ്പുറം ജില്ലയിലെ പൊന്നാനി, പടിഞ്ഞാറക്കര, താനൂർ ബീച്ചുകൾ കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് പദ്ധതിയാണ് വരാൻ പോകുന്നത്. ഡി.ടിപി.സി ഇതിനാവശ്യമായ നടപടി തുടങ്ങി. പൊന്നാനി പൈതൃകം കൂടി സഞ്ചാരികളിലെത്തിക്കും വിധമാണ് പദ്ധതി. ബിയ്യം കായൽ, ബിയ്യം ബ്രിഡ്‌ജ്, നിള പാലം എന്നിവയും സർക്യൂട്ടിന്റെ ഭാഗമാകും. ഭാവിയിൽ മറൈൻ മ്യൂസിയം, നിള ഹെറിറ്റേജ് പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുത്താനാകും. പടിഞ്ഞാറക്കര തീരത്ത് സൺസെറ്റ് ബീച്ച് പാർക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. വൈദ്യുതീകരണവും നടക്കുന്നു. ഇവ പൂർത്തിയായാൽ പൊന്നാനി പുഴയും തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരതീരം സഞ്ചാരികളുടെ ഉള്ളം കവരും. നിലവിൽ ഡിടിപിസിയുടെ പ്രധാന വരുമാന കേന്ദ്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറക്കര ബീച്ച്. പൊന്നാനി ബീച്ചും സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ ഇത് നിലവിൽ ഡിടിപിസിയുടെ നിയന്ത്രണത്തിലല്ല. ടൂറിസം പദ്ധതികൾ നടപ്പാക്കാൻ അനുമതിക്കുള്ള ശ്രമംനടക്കുന്നുണ്ട്. അനുമതി ലഭിച്ചാൽ കിയോസ്‌കുകൾ, ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ…
Read More » -
Crime
വീടിനു മുന്‍പിലെ കുടത്തില്‍ താക്കോല്‍; വീട് തുറന്ന് 5 പവനും 2 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രാജന്‍ രാജമ്മ പിടയില്‍
കൊച്ചി: പട്ടാപ്പകല്‍ പേഴയ്ക്കാപ്പിള്ളിയില്‍ വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കീരമ്പാറ പുന്നെക്കാട് കൃഷ്ണപുരം കോളനിയില്‍ പരുത്തലത്തില്‍ രാജന്‍ രാജമ്മയെയാണു(45) അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 16നാണു പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റെ വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം വീടു പൂട്ടി പുറത്തു പോയപ്പോഴാണു മോഷണം നടന്നത്. കുടുംബാംഗങ്ങള്‍ വീടിനു മുന്‍പിലെ കുടത്തില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് വീടു തുറന്നു മുറികളിലെ 2 അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. മോഷണത്തിനു ശേഷം താക്കോല്‍ കുടത്തില്‍ തന്നെ തിരികെ വച്ച ശേഷമാണ് മോഷ്ടാവ് കടന്നത്. മൂവാറ്റുപുഴയില്‍ മോഷണങ്ങള്‍ പതിവായതില്‍ പ്രതിഷേധം ശക്തമായതോടെ റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്. മോഷണം നടന്ന വീടിന്റെ സമീപത്ത് സംശയം തോന്നിയവരെ ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചും പ്രദേശത്തെ അന്‍പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും…
Read More »