CrimeNEWS

വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി, പ്രകൃതിവിരുദ്ധ പീഡനം; 52 വയസുകാരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരികുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ഹമീദിനെ(52)യാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് പരിചയപ്പെട്ട കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകായിരുന്നുവെന്നാണ് കേസ്. കുട്ടി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. അവര്‍ നല്‍കിയ പരാതി പ്രകാരം ചൊവ്വാഴ്ചയാണ് മേലാറ്റൂര്‍ പോലീസ് കേസെടുത്തത്.

ബുധനാഴ്ച പ്രതിയെ പിടികൂടുകയുംചെയ്തു. മുന്‍പ് പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയാണ് അബ്ദുള്‍ഹമീദെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.

Back to top button
error: