
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അഞ്ചാം തീയതി അമിത് ഷാ തൃശൂരില്‍ എത്തുമെന്നായിരുന്നു അറിയിപ്പ്.
കേരളം പിടിക്കാനുള്ള ശക്തി അനന്തപത്മനാഭന്റെ മണ്ണില്‍ നിന്നോ വടക്കുന്നാഥന്റെ മണ്ണില്‍ നിന്നോ നേടണം എന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ബിജെപിക്കുവേണ്ടി സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുന്‍പു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തൃശൂരില്‍ ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നാണ് സൂചന.
കഴിഞ്ഞ രണ്ടു വര്‍ഷമായി മണ്ഡലത്തില്‍ സുരേഷ് ഗോപി പാര്‍ട്ടി സഹായത്തോടെയും അല്ലാതെയും ഉണ്ടാക്കിയ ബന്ധങ്ങള്‍ വിപുലമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇപ്പോഴേ ബിജെപിയുടെ പടയൊരുക്കം തൃശൂരില്‍ ആരംഭിക്കാനായാണ് അമിത് ഷായുടെ വരവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.