Month: March 2023
-
Crime
ബന്ധുവുമായ മധ്യവയസ്കനെ ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം; വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് ഭീഷണി, വൈക്കത്ത് രണ്ട് യുവതികളടക്കം മൂന്നുപേർ അറസ്റ്റിൽ
വൈക്കം: ബന്ധുവുമായ മധ്യവയസ്കനെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്ക്കരൻ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. രതിമോൾ റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്നും, ഇത് നോക്കുവാൻ വരണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും തുടർന്ന് വീട്ടിലെത്തിയ സമയം ആ വീട്ടുകാര്‍ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്ന് പറഞ്ഞ് ഇയാളെ അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു. തുടർന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ…
Read More » -
Local
ഇസ്രയേല്‍ അഗ്രിക്കള്‍ച്ചറല്‍ അറ്റാഷേ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാര്‍ഷിക മൊത്ത വ്യാപാര വിപണി സന്ദര്‍ശിച്ചു
കൊച്ചി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയിലെ അഗ്രിക്കൾച്ചറൽ അറ്റാഷെ യായർ എഷേൽ കൃഷിവകുപ്പിന്റെ കീഴിലുള്ള മരട് കാർഷിക മൊത്ത വ്യാപാര വിപണി സന്ദർശിച്ചു. ഇൻഡോ- ഇസ്രായേൽ അഗ്രിക്കൾച്ചറൽ പ്രോജക്ടിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. ഇന്ത്യ-ഇസ്രായേൽ സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചുവരുന്ന സെന്റർ ഓഫ് എക്‌സലൻസ് പ്രോജെക്ടിനെക്കുറിച്ച് അറ്റാഷെ വിശദീകരിച്ചു. പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ നഴ്‌സറികൾ, വിവിധ സാങ്കേതിക വിദ്യകളുടെ പ്രദർശന തോട്ടങ്ങൾ, ഗ്രീൻ ഹൗസുകൾ, ജലസേചന, ഫെർട്ടിഗേഷൻ മാർഗങ്ങൾ, സുസ്ഥിര കൃഷി രീതികൾ തുടങ്ങി വിളവെടുപ്പിനു ശേഷമുള്ള പരിപാലന മുറകൾ, സംസ്‌കരണ സാധ്യതകൾ എന്നിവയും ഈ മികവിന്റെ കേന്ദ്രങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അറ്റാഷെ പറഞ്ഞു. കേരളത്തിന്റെ തനത് കാർഷികരീതികളിൽ മാറ്റം വരുത്താതെ ഇസ്രയേൽ സാങ്കേതിക വിദ്യകൾ ഇവിടത്തെ കാർഷിക രീതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യകൾ ഇസ്രായേൽ ഗവൺമെന്റിൽ നിന്നും സാമ്പത്തിക സ്രോതസുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും സംയോജിപ്പിച്ചാണ് ഈ പദ്ധതി…
Read More » -
Kerala
ബ്രഹ്‌മപുരം തീപിടിത്തം നിയന്ത്രണവിധേയം; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും, പ്രദേശവാസികൾ ഞായറാഴ്ച വീടിനുള്ളില്‍ കഴിയണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ ഫയര്‍ യുണിറ്റുകള്‍ സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. അഗ്നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. നൂറു ഏക്കറോളമുള്ള മാലിന്യക്കൂമ്പാരത്തിന്റെ തീപിടിച്ച ഭാഗത്തെ ആറു മേഖലകളായി തിരിച്ചുകൊണ്ടുള്ള തീയണയ്ക്കല്‍ സമീപനമാണ് നടത്തുന്നത്. ഇതില്‍ നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്‌നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളില്‍ നേവി, കൊച്ചിന്‍ റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ മേഖല തിരിച്ചുള്ള തീയണയ്ക്കല്‍ തുടരുന്നതാണ് അഭികാമ്യമെന്ന് ഉന്നതതലയോഗം നിര്‍ദേശിച്ചു. നിലവിലുള്ള 27 യൂണിറ്റുകള്‍ക്ക് പുറമേ കൊച്ചിന്‍…
Read More » -
Kerala
നെഞ്ചിലെ തീയേറ്റി കൊച്ചി നഗരത്തിന് മേൽ പുക പടരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കൊച്ചി: മെട്രോ നഗരമായ കൊച്ചിയുടെ നെഞ്ചിലെ തീയേറ്റി നഗരത്തിന് മേൽ പുക പടരുന്നു. ബ്രഹ്മപുരത്തെ മാലിന്യത്തിന് തീപിടിച്ചതോടെയാണ് നഗരത്തിലെ പുക പടരാൻ തുടങ്ങിയത്. തീയണക്കാനുള്ള നീക്കം ഫയർഫോഴ്സ് ശക്തമാക്കിയതോടെയാണ് ബ്രഹ്മപുരത്ത് നിന്നും കൂടുതൽ പുക നഗരത്തിലേക്ക് എത്താൻ തുടങ്ങിയത്. രാത്രിയോടെ കാറ്റ് ശക്തിപ്പെട്ടപ്പോൾ നഗരമേഖലയിലേക്ക് പുക പടരാൻ തുടങ്ങിയത്. നഗരം ഏറ്റവും സജീവമായ ശനിയാഴ്ച രാത്രിയിൽ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം മാനത്ത് പുക മൂടിയ അവസ്ഥയാണ്. കടലിൻ്റെ സാന്നിധ്യമുള്ളതിനാൽ പുക കടലിലേക്ക് മാറിപ്പോയേക്കാം എന്നാണ് കരുതുന്നുവെങ്കിലും പ്രായമായവർ, കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കൊവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എല്ലാം ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. കൊച്ചി നഗരത്തിന് കിഴക്ക് ഭാഗത്തായിട്ടാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏതാണ്ട് 70-80 ഏക്കറിലായി നിലവിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പത്ത് മീറ്റർ ആഴത്തിൽ വരെ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ തീപിടിച്ച…
Read More » -
NEWS
‘അരയന്നങ്ങളുടെ വീട്’ അഥവാ മേഡ് ഫോർ ഈച്ച് അദർ
ശിവൻ മണ്ണയം ചിത്രം: ജയിംസ് മണലോടി ഒരു മിനിക്കഥയാണ് എനിക്കോർമ വരുന്നത്… അതിങ്ങനെയാണ് ”സ്വന്തം വീട്ടുമുറ്റത്തെ മാവിൽ മധുരമുള്ള മാമ്പഴങ്ങളുണ്ട്, പക്ഷേഅയൽവക്കത്തെ തോട്ടത്തിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നുന്നേയില്ല.” കൊള്ളാം ല്ലേ…? ഇതെന്തിനാണ് ഞാൻ പറയുന്നത്…? അതിന് കാരണം എന്റെ ഭർത്താവ് ഉത്പലാക്ഷനാണ്. അദ്ദേഹത്തിന് അയൽ വീടാണ് ‘അരയന്നങ്ങളുടെ വീട്’. അവിടെ അര കുലുക്കി നടക്കുന്ന ഒരു അരയന്നമുണ്ട്… പേര് ഹിമ. അവളെക്കുറിച്ച് പറയാനേ ഉത്പലാക്ഷൻ ചേട്ടന് സമയമുള്ളൂ. അവൾ മോഡേനാണത്രേ… അവൾക്ക് എനിക്കില്ലാത്ത ഒരു സാധനം ഉണ്ട് പോലും, സെൻസ് ഓഫ് ഹ്യൂമർ…! ഹിമയുടെ ഹസ്ബൻഡ് ഗൾഫിലാ. ഭർത്താവ് അരികിലില്ലാത്ത പെണ്ണുങ്ങൾക്ക് ഒടുക്കത്തെ ഹ്യൂമർ സെൻസായിരിക്കുമല്ലോ.. നിങ്ങൾ കേൾക്കണം, പെണ്ണ് കാണാൻ വന്ന അന്നു മുതൽ ചേട്ടന് എന്നെ ജീവന്റെ ജീവനായിരുന്നു. ‘നീ ശോഭനയെ പോലെയാമോളേ’ എന്നാ അന്നെനോട് പറഞ്ഞത്. പക്ഷേ ആ പറഞ്ഞ ആളിന്റെ മനസ് മാറിപ്പോയി. പെണ്ണ് കാണാൻ വന്ന അന്ന് എന്റെ മൊബൈൽ ഫോൺ നമ്പർ വാങ്ങിയ…
Read More » -
NEWS
പരാജയത്തിനു മുന്നില്‍ പതറരുത്, കഠിനമായി അദ്ധ്വാനിക്കുന്നവര്‍ക്ക് ജീവിതം ഉയരങ്ങള്‍ കരുതിവെച്ചിട്ടുണ്ട്
പ്രാചീന ഗ്രീസിലെ അതിസമ്പന്നരായ മാതാപിതാക്കളുടെ ഏകമകനായിരുന്നു ദെമോസ്തനീസ്. അവന്‍ തീരെ കുഞ്ഞായിരിക്കുന്നമ്പോള്‍ അമ്മ മരിച്ചു. ഏഴാം വയസ്സില്‍ അച്ഛനും അവനെ വിട്ടുപോയി. മുത്തശ്ശന്‍ മാത്രമായിരുന്നു ദെമോസ്തനീസിന്റെ ഏക ആശ്രയം. മറ്റു ബന്ധക്കളെല്ലാം ചേർന്ന് അവന്റെ സ്വത്തുമുഴുവന്‍ സ്വന്തമാക്കി. അവന് നല്ല ഭക്ഷണമോ, വിദ്യാഭ്യാസമോ, വസ്ത്രമോ അവര്‍ നല്‍കിയില്ല. മുത്തശ്ശന്‍ ബന്ധുക്കളോട് അവന് വേണ്ടി കേണപേക്ഷിച്ചെങ്കിലും അവര്‍ അതൊന്നും കേട്ടഭാവം നടിച്ചില്ല. നല്ല ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ ആ കുഞ്ഞ് പല അസുഖങ്ങളുമായി വളര്‍ന്നു. വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ വിക്കും ദെമോസ്തനീസിനെ പിടികൂടി. ആളുകള്‍ അവനെ ഭ്രാന്തനെന്ന് വിളിച്ചു. ഒരിക്കല്‍ അച്ഛന്റെ കൂട്ടുകാരന്‍ അവനെ കണ്ടപ്പോള്‍ ചോദിച്ചു: “എന്തിനാണ് നീയിങ്ങനെ ഒരു ഭ്രാന്തനെപ്പോലെ കിടന്ന് അലയുന്നത്. നിനക്ക് വൃത്തിയായി നടന്നുകൂടെ, നല്ല വസ്ത്രം ധരിച്ചുകൂടെ, നിന്റെ അച്ഛന്റെയും അമ്മയുടേയും സ്വത്ത് നിനക്കുള്ളതല്ലേ…” ഈ ചോദ്യം കേട്ട് ഒന്നും മിണ്ടാതെ അവന്‍ നടന്ന് കവലയിലെത്തി. അവിടെ ഒരാള്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു. അയാളുടെ പ്രസംഗം തീര്‍ന്നപ്പോഴും അവന്‍ അവിടേയ്ക്ക്…
Read More » -
NEWS
അപകടം പറ്റി കിടപ്പിലായ ശേഷം മകൾ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ല, ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു; പരാതിയുമായി പിതാവ് കുടുംബകോടതിയിൽ
അപകടം പറ്റി കിടപ്പിലായ ശേഷം മകൾ തന്നെ ശുശ്രൂഷിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കൊണ്ട് കുടുംബകോടതിയിൽ കേസുമായി ഒരച്ഛന്‍. മകളിൽ നിന്നും ജീവനാവശ്യമായി ഓരോ മാസവും 1,500 യുവാൻ (17,816 രൂപ) ആവശ്യപ്പെട്ട് കൊണ്ടാണ് ചൈനക്കാരനായ അച്ഛന്‍ മകൾക്കെതിരെ കേസ് കൊടുത്തത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പുയാങ്ങിൽ താമസിക്കുന്ന ഷാങ് എന്നയാളാണ് മകൾക്കെതിരെ കേസുമായി കോടതിയെ സമീപിച്ചത്. കാറപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ഷാങ്ങിനെ ശുശ്രൂഷിക്കാന്‍ മകൾ വിസമ്മതിച്ചതാണ് ഇത്തരത്തിൽ ഒരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കോളേജ് വിദ്യാർത്ഥിയായ മകളോട് തന്നെ ശുശ്രൂഷിക്കാൻ വരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മകൾ വന്നില്ലെന്ന് ഇയാൾ ആരോപിക്കുന്നു. പഠനം മുടക്കി വീട്ടിലേക്ക് വരാൻ മകൾ വിസമ്മതിക്കുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. തന്‍റെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് നിരവധി തവണ മകൾക്ക് സന്ദേശമയച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. താൻ തുടർച്ചയായി മകളെ വിളിച്ചതോടെ മകൾ തന്‍റെ ഫോൺ നമ്പർ ബ്ലോക്ക്…
Read More » -
LIFE
ജോജുവും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തിയ മിസ്റ്ററി ത്രില്ലർ ‘അദൃശ്യം’ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങി
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ വേഷമിട്ട ബൈലിംഗ്വൽ ചിത്രം (മലയാളം, തമിഴ്) ‘അദൃശ്യം’ ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോസിലാണ് ‘അദൃശ്യം’ സ്ട്രീം ചെയ്യുന്നത്. മുന്നറിയിപ്പുകൾ ഒന്നും കൂടാതെയാണ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയത്. ഇന്ത്യയിൽ മാത്രമാണ് ഒടിടി റിലീസായിരിക്കുന്നത്. ‘അദൃശ്യം’ കഴിഞ്ഞ വര്‍ഷം നവംബർ 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്‍ത ചിത്രമാണ്. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നരേന് പുറമെ ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് ‘അദൃശ്യം’. കാണാതായ ഒരു പെൺകുട്ടിയുടെ കേസിനെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്. സമാന്തര അന്വേഷണങ്ങളിൽ നിരവധി ആളുകൾ അവളെ അന്വേഷിക്കുന്നുണ്ട്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്‍തത്. ‘ഫോറന്‍സിക്’, ‘കള’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം…
Read More » -
LIFE
കാണാത്തവർ പുച്ഛിച്ച, കണ്ടവര്‍ പ്രശംസിച്ച വിൻസി അലോഷ്യസ് ചിത്രം ‘രേഖ’ ഇനി ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, സ്‍ട്രീമിംഗ് നെറ്റ്ഫ്ളിക്സില്‍
വിൻസി അലോഷ്യസ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘രേഖ’. ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. എന്തായാലും ‘രേഖ’ ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതില്‍ ചിത്രത്തിലെ നായിക വിൻസി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല. ഒരുപാട് കഷ്‍ടപ്പെട്ട് ചെയ്‍ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു, വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം, ഉള്ള ഷോസ് അത് കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. ഒരു പാട്…
Read More » -
LIFE
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിമ്പുവിന്റെ മാസ് പടം ‘പത്ത് തല’ ടീസര്‍ പുറത്ത്
ചിമ്പുവിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥയും എഴുതുകയും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിമ്പു നായകനാകുന്ന ‘പത്ത് തല’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ അറിയിച്ചിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റുപോയതിനെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ…
Read More »