Month: March 2023

  • Crime

    ‘മംഗ്ളുറു ജ്വലേര്‍സ്’ ജീവനക്കാരൻ രാഘവേന്ദ്ര ആചാര്യയുടെ കൊലപാതകം,  പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസിന് കര്‍ണാടക പൊലീസിന്റെ അനുമോദനം

        മംഗ്‌ളുറു നഗരത്തിലെ ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ കോഴിക്കോട് ജില്ലയിലെ പി.പി ഷിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസ് സംഘത്തിന് കര്‍ണാടക പൊലീസിന്റെ ആദരം. മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമീഷണര്‍ കുല്‍ദീപ് കുമാര്‍ അനുമോദന പത്രം കൈമാറി. കോഴിക്കോട് സ്വദേശി പിപി ഷിഫാസിനെ  കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വച്ചാണ്  ഡിവൈഎസ്പി, പികെ സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) കൊല്ലപ്പെട്ടത്. മംഗ്ളുറു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ‘മംഗ്ളുറു ജ്വലേര്‍സ്’ എന്ന സ്ഥാപനത്തില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു എന്നാണ് കേസ്. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് അക്രമിയെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം…

    Read More »
  • India

    തൊഴിലന്വേഷകർ മറക്കരുത്, കൂട്ടമായി പിരിച്ചുവിട്ട പ്രമുഖ  ഇന്ത്യൻ കമ്പനികൾ ആയിരക്കണക്കിന് പേരെ ജോലിക്കെടുക്കുന്നു; മുൻനിരയിലുള്ള 5 വമ്പന്മാർ ഇവർ

        രാജ്യത്ത് പിരിച്ചുവിടൽ മൂലം തൊഴിൽ മേഖല പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് ജീവനക്കാരെ വിവിധ വൻകിട ടെക് കമ്പനികളും സ്റ്റാർട്ടപ്പുകളും ഒഴിവാക്കുന്നത് യുവാക്കൾക്കിടയിൽ കനത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ പരിതാപകരമായ സാഹചര്യം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ ഇപ്പോഴും പല കമ്പനികളും നിരവധി പേരെ ജോലിക്കെടുക്കുന്നുണ്ട്. ഇതിൽ ഐടി മേഖലയാണ് മുന്നിൽ. ജോബ് പോർട്ടൽ നൗക്രിയുടെ റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരിയെ അപേക്ഷിച്ച് 2023 ഫെബ്രുവരിയിൽ ഇന്ത്യയിലെ നിയമനങ്ങൾ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി, അതേസമയം കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് സ്ഥിരത നിലനിർത്തി. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടിവ് നേരിടുമ്പോൾ ഐ.ടി മേഖല നല്ല തിരിച്ചുവരവിന്റെ സൂചന നൽകി. കഴിഞ്ഞ മൂന്ന് മാസമായി നെഗറ്റീവ് പ്രവണതകൾ നേരിട്ട ഐ.ടി മേഖല ഫെബ്രുവരിയിൽ തുടർച്ചയായി 10 ശതമാനം വളർച്ച കൈവരിച്ചു. മുതിർന്ന പ്രൊഫഷണലുകൾ ജോലി നേടുന്നതിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, പുതിയ ബിരുദധാരികളുടെ…

    Read More »
  • Movie

    കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത പി കേശവദേവിൻ്റെ ‘ഓടയിൽ നിന്ന്’ അഭ്രപാളികളിലെത്തിയിട്ട് ഇന്ന് 58 വർഷം

    സിനിമ ഓർമ്മ പി കേശവദേവ് രചിച്ച ‘ഓടയിൽ നിന്ന്’ അഭ്രപാളികളിലെത്തിയിട്ട് 58 വർഷം. 1965 മാർച്ച് 5 നാണ് ഛായാഗ്രാഹകൻ പി രാമസ്വാമി നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ്. ദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം, സത്യന്റെ അഭിനയത്തികവ് കൊണ്ടും കെ.എസ് സേതുമാധവന്റെ സംവിധാനത്തിളക്കം കൊണ്ടും അവിസ്‌മരണീയമായി. നീതികേട്‌ അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായ പപ്പു അയാളുടെ കൂടി സഹായത്താൽ സമ്പന്നരായ ജനതയുടെ തിരസ്‌ക്കാരം അനുഭവിച്ച് അവഗണനയുടെയും ഒടുവിൽ മരണത്തിന്റെയും ഓടയിലേയ്ക്ക് വീണു പോയ ഉള്ളുലയ്ക്കുന്ന കഥയാണ് കേശവദേവ് പറഞ്ഞത്. സമൂഹത്തിന്റെ താഴേത്തട്ടിൽ ജീവിക്കുന്നവരെക്കുറിച്ചും സാഹിത്യമെഴുതാം എന്ന് മൗലികതയോടെ കാണിച്ചു തന്നു കേശവദേവ് 1940 കളിൽ. അനാഥനും തന്റേടിയുമായ പപ്പുവിന്റെ (സത്യൻ) റിക്ഷാവണ്ടി തട്ടി പാവപ്പെട്ട ലക്ഷ്‌മി എന്ന ബാലിക ഓടയിൽ വീഴുന്നു. അച്ഛൻ നഷ്ടപ്പെട്ട ലക്ഷ്‌മിയും (‘അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പോ വരും’) പപ്പുവും സുഹൃത്തുക്കളായി. പപ്പു അവളുടെ വിദ്യാഭ്യാസച്ചിലവുകൾ വഹിക്കുന്നു. ലക്ഷ്‌മി (കെ.ആർ വിജയ) കോളജിലെത്തിയതോടെ നിറം മാറി.…

    Read More »
  • LIFE

    ‘രോമാഞ്ച’ത്തിലെ രോമാഞ്ചിഫിക്കേഷനും വിഎഫ്എക്സും; ബ്രേക്ക് ഡൗൺ വീഡിയോ പുറത്ത്

    സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് രോമാഞ്ചം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ ഫെബ്രുവരി 3 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളിൽ തന്നെ നേടിയത്. ഇപ്പോഴും വാരാന്ത്യ ദിനങ്ങളിൽ മികച്ച ഒക്കുപ്പൻസിയോടെ തിയറ്ററുകളിൽ തുടരുന്ന ചിത്രം ഫെബ്രുവരി അവസാനമെത്തിയ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയിലേറെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ വിഎഫ്എക്സ് ബ്രേക്ക് ഡൌൺ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ വിഎഫ്എക്സ് കമ്പനിയായ എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ് ആണ് രോമാഞ്ചത്തിൻറെ വിഎഫ്എക്സും നിർവ്വഹിച്ചിരിക്കുന്നത്. ഹൊറർ കോമഡി വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൽ ഓജോ ബോർഡ് ഉപയോ​ഗിച്ച് പരീക്ഷണങ്ങൾ നടത്തുന്ന ബാച്ചിലർ സുഹൃത്തുക്കൾ ആണുള്ളത്. ഭയത്താൽ കൈയിലെ രോമം എഴുന്നേറ്റുനിൽക്കുന്ന രം​ഗങ്ങളൊക്കെ അതിമനോഹരമായാണ് വിഎഫ്എക്സിൽ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. കൂടാതെ കഥയിൽ എപ്പോഴും കടന്നുവരുന്ന ഒരു എലിയും വിഎഫ്എക്സ് സൃഷ്ടിയാണ്. 2007ൽ ബാംഗ്ലൂരിൽ പഠിക്കുന്ന…

    Read More »
  • LIFE

    റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്, അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ സന്തോഷം: പഠാന്‍ അണിയറക്കാര്‍ക്ക് അഭിനന്ദനവുമായി ബാഹുബലി നിര്‍മ്മാതാവ്

    ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍. ബോളിവുഡിനെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറ്റിയ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. അതിലൊന്ന് കഴിഞ്ഞ ദിവസം ആയിരുന്നു. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തി പഠാന്‍. ഈ നേട്ടത്തിലെത്താന്‍ ബാഹുബലി 2 ഹിന്ദി പതിപ്പിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ഇന്ത്യന്‍ കളക്ഷന്‍ 510 കോടിയില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇപ്പോഴിതാ പഠാന്‍റെ നേട്ടത്തില്‍ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ബാഹുബലി ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ ഉള്ളതാണെന്ന് പറയുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് ഷോബുവിന്‍റെ സന്ദേശം. “ഷാരൂഖ് സര്‍, സിദ്ധാര്‍ഥ് ആനന്ദ്, വൈആര്‍എഫ് കൂടാതെ പഠാന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍, ബാഹുബലി 2 ഹിന്ദി പതിപ്പിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷനെ മറികടന്നതിന്. റെക്കോര്‍ഡുകള്‍ എപ്പോഴും തകര്‍ക്കപ്പെടാന്‍ ഉള്ളതാണ്. അത് ഷാരൂഖ് ഖാന്‍ തന്നെ നിര്‍വ്വഹിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്”, എന്നാണ് ഷോബു യര്‍ലഗഡ്ഡയുടെ ട്വീറ്റ്.…

    Read More »
  • Kerala

    ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ പിന്തുണ വേണം, വേണ്ട വിഹിതം ലഭിക്കുന്നില്ല: മുഖ്യമന്ത്രി

    കോഴിക്കോട്: ആരോഗ്യ രംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയയോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായി. മുണ്ടിക്കൽ താഴം ജങ്ഷൻ, മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് സമീപം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുണ്ടിക്കൽ താഴത്ത് യുവമോർച്ച പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്ക്കൂളിന് സമീപത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. രണ്ട് സംഭവങ്ങളിലുമായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Sports

    പ്രഥമ വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ ജയത്തോടെ അരങ്ങേറി

    മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് കൂറ്റന്‍ ജയത്തോടെ അരങ്ങേറി. ഗുജറാത്ത് ജെയന്റ്സിനെതിരെ 143 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.1 ഓവറില്‍ 64ന് എല്ലാവരും പുറത്തായി. സൈക ഇഷാക് നാല് വിക്കറ്റ് വീഴ്ത്തി. നതാലി സ്‌കിവര്‍, അമേലിയ കെര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (30 പന്തില്‍ 65) അര്‍ധ സെഞ്ചുറിയാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്‌ലി മാത്യൂസ് (47) കെര്‍ (45) മികച്ച പ്രകടനം പുറത്തെടുത്തു. പുറത്താവാതെ 29 റണ്‍സ് നേടിയ ദയാലന്‍ ഹേമലത, മോണിക്ക പട്ടേല്‍ (10) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ടത്. ബേത് മൂണി (0) റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ തുടങ്ങി ഗുജറാത്തിന്റെ തകര്‍ച്ച. സഭിനേനി മേഘന (2), ഹര്‍ലീന്‍ ഡിയോള്‍ (0), അഷ്‌ലി ഗാര്‍ഡ്‌നര്‍ (0),…

    Read More »
  • Kerala

    എംജി വിസിക്ക് മലയാളം സര്‍വകലാശാലയുടെ അധിക ചുമതല; സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളി

    തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് മലയാളം സർവകലാശാല വിസിയുടെ അധിക ചുമതല നൽകി. മലയാളം സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു. ഗവർണ്ണരും സർക്കാരും സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനായി സെർച് കമ്മിറ്റിയുമായി മുന്നോട് പോയിരുന്നു പുറത്താക്കാതിരിക്കാൻ ​ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാൾ കൂടിയാണ് സാബു തോമസ്. പുതിയ വിസി നിയമനത്തിനായി സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് രാജ്ഭവൻ ഒക്ടോബറിൽ കത്ത് നൽകിയിരുന്നു. എന്നാൽ മറുപടി നൽകാതെ സർക്കാർ ഗവർണ്ണറെ മറികടക്കാനാണ് ശ്രമിച്ചത്. സർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ പാസ്സാക്കിയ സർക്കാർ അതനുസരിച്ച് നിയമനത്തിന് നീക്കം തുടങ്ങി. ജനുവരി 18ന് ചാൻസലറുടെ നോമിനിയെ നൽകാനാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. പുതിയ ബില്ലിനും ഗവർണ്ണർ അംഗീകാരം നൽകാത്ത കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ മറികടന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി തന്നെ മുൻകയ്യെടുത്താണ് നിയമനത്തിന്…

    Read More »
  • Crime

    യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ നെയ്യാറിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തിച്ച് ബലാത്സംഗം ചെയ്തു; വൈദ്യൻ പിടിയിൽ

    കാട്ടാക്കട: തിരുവനന്തപുരം നെയ്യാര്‍ ഡാമിൽ ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി 44 വയസുള്ള ഷാജിയെയാണ് നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15നാണ് ഹോം സ്റ്റേയിൽ വച്ച് പരിചയപ്പെട്ട വിദേശ വനിതയെ ഷാജി പീഡിപ്പിച്ചത്. യോഗ പഠിക്കാന്‍ മൂന്ന് മാസം മുന്‍പാണ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്. നെയ്യാര്‍ ഡാമിലെ ഹോം സ്റ്റേയില്‍ വച്ചാണ് ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായുള്ള പരിചയം മുതലാക്കി സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിച്ച് വരുത്തിയ ശേഷം ഇവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ എറണാകുളത്തേക്കുപോയ യുവതി തിരിച്ചെത്തിയ ശേഷം അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇവിടുത്തെ ഡോക്ടറോട് ബെല്‍ജിയം സ്വദേശിനി നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് എത്തിച്ചത്. യുവതി യോഗ പഠിക്കാനെത്തിയ യോഗാ പരിശീലന കേന്ദ്രം അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക്…

    Read More »
  • Crime

    ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഗാനമേളക്കിടയിലെ തർക്കം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കമ്പിവടിക്ക് ആക്രമിച്ചു; എലിക്കുളത്തെ സംഘർഷത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍

    പോൻകുന്നം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് നടുക്കുഴിയിൽ വീട്ടിൽ റെജി മകൻ അഭിജിത്ത് (23) എന്നിയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളായ ചന്തു സാബു, നെബു ലോറൻസ്, അഖിൽ കെ.സുധാകരൻ, ആകാശ് രാജു, അവിനാശ് രാജു, സീജൻ കെ.പി, ബിനു.ജി, റെജി എൻ.ആർ എന്നിവരെ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പല സ്ഥലങ്ങളിൽ നന്നായി പിടികൂടിയിരുന്നു. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് യുവാക്കളെ പ്രതികൾ കുരുവിക്കൂട് ഭാഗത്തേക്ക്…

    Read More »
Back to top button
error: