Month: March 2023
-
Kerala
ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി
ചെറുവത്തൂര്‍: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍. മയിച്ചയിലെ കെ രവീന്ദ്രന്റെ ഭാര്യ ചെറുവത്തൂര്‍ പുതിയ കണ്ടത്തെ ഇ അംബിക (40) ആണ് മരിച്ചത്. ചെറുവത്തൂര്‍ ദീപ ജ്വലറിയിലെ ജീവനക്കാരിയാണ്. മംഗ്‌ളുറു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് മരണം സംഭവിച്ചത്. ചികിത്സാപ്പിഴവെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അംബികയുടെ ബന്ധുക്കള്‍ മംഗ്‌ളുറു പാണ്ടേശ്വര പൊലീസില്‍ പരാതി നല്‍കി. ഗര്‍ഭപാത്ര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 24നാണ് മംഗ്‌ളുറു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ അംബികയെ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം 28ന് രാവിലെ ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. അന്ന് വൈകുന്നേരം റൂമിലേക്ക് മാറ്റി ഭക്ഷണമൊക്കെ കഴിച്ചിരുന്നു. പിറ്റേ ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും രക്തസമ്മര്‍ദം ഉണ്ടാകുകയും ചെയ്തു. വിവരം ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗ്യാസ് കയറിയതാണെന്ന് പറഞ്ഞ് അവഗണിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പരിശോധന നടത്തുകയും സ്‌കാനിങിന് വിധേയമാക്കുകയും ചെയ്തു.…
Read More » -
LIFE
ജയം രവിയുടെ ‘അഖിലൻ’ മാർച്ച് 10ന് തിയറ്ററുകളിൽ, കിടിലൻ ട്രെയിലർ എത്തി
♦ സി.കെ. അജയ് കുമാർ തമിഴ് സിനിമയിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഹിററുകൾ സമ്മാനിച്ച യുവനായക നടനാണ് ജയം രവി. ‘തനി ഒരുവൻ,’ ‘മൃതൻ,’ ‘റോമിയോ ജൂലിയറ്റ്,’ ‘വനമകൻ,’ ‘അടങ്കമറു’ ‘കോമാളി’ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മണിരത്നത്തിൻ്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവി തന്നെ. താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഖിലൻ.’ നീണ്ട കാത്തിരിപ്പിനു ശേഷം ചിത്രത്തിൻ്റെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു. ആരാധകരിൽ നിന്നും ആവേശപൂർണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം പൂർത്തിയാകും മുമ്പേ തന്നെ അമ്പത് ലക്ഷത്തിൽപരം വ്യൂസ് നേടി തരംഗമായിരിക്കയാണ്. എൻ. കല്യാണ കൃഷ്ണനാണ് അഖിലൻ്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ഭൂലോക’മാണ് നേരത്തെ ഇരുവരും…
Read More » -
Crime
പീഡനക്കേസിൽ അപ്പനെ പ്രതിയാക്കി മകൻ രക്ഷപെട്ടു; കർണ്ണാടകയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസൊതുക്കാൻ മുടക്കിയത് ലക്ഷങ്ങൾ, പുനരന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ
ബംഗളൂരു: കർണ്ണാടക ഷിമോഗയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ പ്രതിയാക്കി വാകത്താനം പുത്തൻചന്ത സ്വദേശി രക്ഷപെട്ടതായി പരാതി. വിവാഹ വാഗ്ദാനം നൽകി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നാൽപ്പതുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇവർ പൊലീസിൽ പരാതി നൽകി കേസെടുത്തതോടെ പേരിലെ സാമ്യം മുതലെടുത്ത് പിതാവിനെ പ്രതിയാക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ സംഭവം പുറത്തറിഞ്ഞ് വീണ്ടും വിവാദമായതോടെ ലക്ഷങ്ങൾ നഷ്ടപരിഹാരമായി നൽകി അദാലത്തിൽ വച്ച് കേസ് ഒതുക്കുകയാണ് പീഡന വീരൻ ചെയ്തത്. സംഭവം വിവാദമായതോടെ കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹൈക്കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇതുമായി ബന്ധപ്പെട്ട പൊതുപ്രവർത്തകർ. കർണ്ണാടക ഷിമോഗയിലാരുന്ന സമയത്താണ് ഇയാൾ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ഉടുപ്പി, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിൽ അടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് മൂന്ന് മാസത്തോളം പ്രതിയും ഇരയായ സ്ത്രീയും സാഗറിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. പിന്നീടും…
Read More » -
Health
‘നൻ പകൽ നേരത്തെ ചെറുമയക്കം,’ ഗുണങ്ങൾ ഏറെയെന്ന് വൈദ്യശാസ്ത്രം
പലരും ഉച്ചമയക്കത്തെ അലസതയുടെയും മടിയുടെയും ലക്ഷണമായാണ് കാണുന്നത്. കുഞ്ഞുങ്ങളും പ്രായമേറിയവരും മാത്രം ഉച്ചയ്ക്കു മയങ്ങിയാൽ മതി എന്നാണ് അവരുടെ പക്ഷം. എന്തായാലും ‘നൻ പകൽ നേരത്തെ ചെറുമയക്കം’ കൂടുതൽ ഉന്മേഷത്തോടെയും ഉണർവോടെയും പിന്നീടു ജോലികളിൽ വ്യാപൃതരാകാൻ സഹായിക്കും. ഈ ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ ‘പവര്‍ നാപ്പി’ന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ചൊരു സമയമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് ചെറുമയക്കം ആവാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് ചെറുമയക്കം എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈകിട്ട് 4 മണിക്കുശേഷം ചെറുമയക്കം എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍…
Read More » -
Movie
‘കരുമേഘങ്കൾ കലൈകിൻട്രന’ ഫസ്റ്റ് ലുക്ക് കമലഹാസൻ റിലീസ് ചെയ്തു !
തമിഴ് സിനിമയിൽ വ്യത്യസ്തങ്ങളും ജീവിത ഗന്ധിയുമായ പ്രമേയങ്ങൾക്ക് ദൃഷ്യാവിഷ്ക്കാരം നൽകി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ സംവിധായകനാണ് ‘അഴകി’ ഫെയിം തങ്കർ ബച്ചാൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാരതി രാജ, ഗൗതം വാസുദേവ് മേനോൻ, യോഗി ബാബു, അദിതി ബാലൻ എന്നീ പ്രതിഭകളെ പ്രാധാന അഭിനേതാക്കളാക്കി തങ്കർ ബച്ചാൻ ശക്തമായൊരു പ്രമേയത്തിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരവുമായി എത്തുകയാണ് ‘കരുമേഘങ്കൾ കലൈകിൻട്രന’ എന്ന സിനിമയിലൂടെ. ഷൂട്ടിംഗ് പൂർത്തിയായ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് ഉലക നായകൻ കമലഹാസൻ റിലീസ് ചെയ്തു. ‘കരുമേഘങ്കൾ കലൈകിൻട്രന’ തമിഴ് സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്ന ഒരു പ്രധാന സൃഷ്ടിയായിരിക്കും എന്ന് ചടങ്ങിൽ പങ്കെടുത്ത ഭാരതിരാജ കമല ഹാസനോട് പറഞ്ഞൂ. കഥയിലും തിരക്കഥയിലും തങ്കർ ബച്ചാൻ്റെ അർപ്പണ മനോഭാവത്തോടെയുള്ള സമീപനമാണ് ആരോഗ്യം പോലും വക വെക്കാതെ തനിക്ക് ഈ സിനിമയിൽ അഭിനയിക്കാൻ പ്രേരണ നൽകിയത് എന്നും അദ്ദേഹംകൂട്ടി ചേർത്തു. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാരതിരാജയാണ്. ” നമ്മുടെ സിനിമയുടെ…
Read More » -
Crime
പീഡനത്തിന് ഇരയായ 15 വയസുകാരി യുട്യൂബ് വീഡിയോ നോക്കി പ്രസവിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി ഒളിപ്പിച്ചു
മുംബൈ: പീഡനത്തിന് ഇരയായ പതിനഞ്ചുകാരി, യുട്യൂബ് വീഡിയോ നോക്കി കുഞ്ഞിനു ജന്മം കൊടുത്തു; പ്രസവത്തിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി മൃതമദഹം ഒളിപ്പിച്ചു. ലൈംഗിക പീഡനത്തിന് ഇരയായി കുഞ്ഞിനു ജന്മം നല്‍കേണ്ടി വന്നതിന്റെ നാണക്കേടാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ വ്യക്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം അമ്മയ്ക്കു പോലും അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഗര്‍ഭകാലത്തെ ശാരീരിക വ്യത്യാസങ്ങള്‍ പെണ്‍കുട്ടി മറച്ചുവച്ചത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പെണ്‍കുട്ടിക്കെതിരേ കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഗര്‍ഭിണിയായ വിവരം രഹസ്യമാക്കി വച്ച പെണ്‍കുട്ടി, അത് രഹസ്യമായിത്തന്നെ തുടരുന്നതിനാണ് വീട്ടില്‍ത്തന്നെ പ്രസവിക്കുന്നതിനുള്ള മാര്‍ഗം തേടിയത്. ഇതിന്റെ ഭാഗമായി ഇവര്‍ യുട്യൂബില്‍ സേര്‍ച്ച് ചെയ്ത് വിഡിയോകള്‍ കണ്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് വീട്ടില്‍വച്ച് പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പിന്നാലെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു…
Read More » -
Crime
തിരുവല്ലയില്‍ വീട്ടില്‍ സൂക്ഷിച്ചത് 116 ചാക്ക് ഹാന്‍സും കൂളും; രണ്ടുപേര്‍ പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ ഒരുകോടിരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പായിപ്പാട് ഓമണ്ണില്‍ വീട്ടില്‍ ജയകുമാര്‍ (56), ഇയാള്‍ക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടില്‍നിന്നാണിവരെ പിടികൂടിയത്. ഹാന്‍സ്, കൂള്‍ എന്നീ ഇനങ്ങളില്‍പ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് 116 ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ജില്ലാ ആന്റി നര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് വീട് വളഞ്ഞ് പരിശോധിക്കുകയായിരുന്നു. ഒരുവര്‍ഷമായി ഇത്തരത്തില്‍ ലഹരി ഉത്പന്നങ്ങള്‍ സൂക്ഷിക്കുകയും ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കിവരുകയുമായിരുന്നു. കമ്പനികളില്‍നിന്ന് ഇവ വലിയതോതില്‍ എത്തിച്ചശേഷം സ്വന്തം വാഹനത്തിലാണ് വില്പനയ്ക്ക് എത്തിക്കുക. വാടകവീടിന് സമീപത്തുള്ളവര്‍ക്ക് യാതൊരു സംശയവും ഉണ്ടാകാത്ത തരത്തില്‍ വളരെ തന്ത്രപരമായിട്ടാണ് കച്ചവടം. ഇത്രയും ലഹരി ഉത്പന്നങ്ങള്‍ ജില്ലയില്‍ പിടികൂടുന്നത് ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. നിരോധിത…
Read More » -
Kerala
വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ? റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ”മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയം ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് അത് ധീരമായ പത്രപ്രവര്‍ത്തനം അല്ല” – പിണറായി പറഞ്ഞു. ”മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗവും ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്തുണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരവുമാണ്. വ്യാജ വീഡിയോ ഉണ്ടാക്കുക. അതിന് വേണ്ടി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുക ഇതെല്ലാം നടത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷവേണമെന്ന് വാദിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഒരാളെ വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ?…
Read More » -
Crime
ജയില്‍ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരുടെ ദൃശ്യം പകര്‍ത്തി ഗുണ്ടകളുടെ ആഘോഷം; ജയില്‍ സൂപ്രണ്ടടക്കം ഏഴ് പേര്‍ക്ക് സസ്‌പെന്‍ഷന്‍
ചണ്ഡീഗഡ്: പഞ്ചാബിലെ ജയിലില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട രണ്ട് തടവുകാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം ചിത്രീകരിച്ച് എതിര്‍ വിഭാഗം ആഘോഷിക്കുന്ന വീഡിയോ പുറത്ത്. ഗായകന്‍ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മന്‍മോഹന്‍ സിങ് മോഹന, മന്ദീപ് സിങ് തൂഫാന്‍ എന്നിവരാണ് ജയിലിനുള്ളിലുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്. ജയില്‍ വളപ്പിനുള്ളില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് എതിര്‍ ടീം ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഫെബ്രുവരി 26ന് ജയിലിലുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ട സച്ചിന്‍ ഭിവാനിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ ശത്രുവിഭാഗമായ ഭഗവാന്‍പൂരിയയുടെ ആളുകളാണ് ജയിലിനുള്ളിലെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ മൃതദേഹങ്ങളുടെ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമീപം നില്‍ക്കുന്നതും വ്യക്തമാണ്. ജയിലിനുള്ളിലെ സംഘര്‍ഷത്തില്‍ രണ്ടു തടവുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, ഇവരുടെ മൃതദേഹങ്ങള്‍ സഹിതം ചിത്രീകരിച്ച് എതിര്‍ വിഭാഗം ആഘോഷിക്കുന്ന വീഡിയോ പുറത്തായത് ജയില്‍ വകുപ്പിന് നാണക്കേടായി. ഇതിനു പിന്നാലെ ജയില്‍ സൂപ്രണ്ടടക്കം ഏഴ്…
Read More »
