Month: March 2023

  • Crime

    നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്കു ജാമ്യമില്ല

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് നേരത്തെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇത്രയും വര്‍ഷമായി പ്രതി ജയിലില്‍ കിടന്നു എന്നതുകൊണ്ടു മാത്രം മോചനത്തിന് കാരണമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടന്‍ ദിലീപിന്റെ ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിലിട്ട് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2022 മാര്‍ച്ചില്‍ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.    

    Read More »
  • Crime

    അധ്യാപികയുടെ മൊബൈല്‍ മോഷ്ടിച്ച് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശം; പരാതിക്കാരിയുടെ സസ്പെന്‍ഷനില്‍ പ്രതിരോധത്തിലായി സി.പി.എം

    കൊല്ലം: സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീലസന്ദേശമയച്ച സംഭവത്തില്‍ പരാതിക്കാരിയായ അധ്യാപികയെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തത് സി.പി.എമ്മില്‍ പുതിയ വിവാദത്തിനു കാരണമായി. അന്തരിച്ച മുതിര്‍ന്ന നേതാവ് ഇ.കാസിമിന്റെ മകളും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപികയുമായ കെ.എസ്. സോയയുടെ ഫോണ്‍ സ്‌കൂളിലെ സ്റ്റാഫ് റൂമില്‍നിന്ന് ഫെബ്രുവരി ഏഴിനാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് സിം ബ്ലോക്ക് ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം സ്‌കൂളിലെ അധ്യാപകരായ പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. അധ്യാപികയുടെ ഫോണ്‍ കവര്‍ന്നു, ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശം; അധ്യാപകര്‍ക്കെതിരേ നടപടി പ്രതികളായ അധ്യാപകരെ സ്‌കൂളില്‍ ഹാജരാകാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത മാനേജ്‌മെന്റ് പരാതിക്കാരിയായ കെ.എസ്.സോയയെയും അധ്യാപകനായ സി.എസ്.പ്രദീപിനെയും കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ അച്ചടക്കലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടിയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിനു…

    Read More »
  • Crime

    കൊലക്കേസ് പ്രതിയ ഏറ്റുമുട്ടലില്‍ വധിച്ച് യു.പി. പോലീസ്; മരിച്ചത് ഉമേഷ്പാല്‍ വധക്കേസിലെ മുഖ്യപ്രതി

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജിനു സമീപം കൗധിയാര മേഖലയില്‍ കൊലക്കേസ് പ്രതിയെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവച്ചുകൊന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാന്‍ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്പാല്‍. ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്നു ഉസ്മാന്‍. ഉസ്മാന്റെ മരണം പ്രയാഗ്രാജ് പൊലീസ് കമ്മിഷണര്‍ രമിത് ശര്‍മ സ്ഥിരീകരിച്ചു. വെടിയേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വിവരം. ഉസ്മാനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. मिट्टी में ढेर उमेश पाल व संदीप निषाद का हत्यारा उस्मान चौधरी !! pic.twitter.com/kG7fFcyjmU — Dr. Shalabh Mani Tripathi (@shalabhmani) March 6, 2023 ബിഎസ്പി എംഎല്‍എ രാജുപാല്‍ 2005ല്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നിഷാദും…

    Read More »
  • Social Media

    ഏഴാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്റ്റീലിന്റെ ശ്വാസകോശമാണോ? അവധി വിവാദത്തില്‍ കലക്ടര്‍ രേണുരാജിന് പൊങ്കാല

    കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിനു തീപിടിച്ചതിനെ തുടര്‍ന്ന് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും അവധി അനുവദിച്ച എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണുരാജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചതാണ് വിവാദമായത്. ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിഷേധം. കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ്, ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചത് വിവാദമായത്. പ്ലാസ്റ്റിക് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചി നഗരത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

    Read More »
  • NEWS

    തല്ലിച്ചതച്ചു, ഫോണ്‍ എറിഞ്ഞുടച്ചു, വാട്‌സാപ്പ് നിരീക്ഷിച്ചു; മുന്‍ കാമുകന്റെ ക്രൂരതകള്‍ വിവരിച്ച് നടി അനിഖ

    ബംഗളൂരു: മുന്‍ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്‍ രംഗത്ത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. നടി പങ്കുവച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകള്‍ കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്. അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്‍ കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി വിവരിച്ചിരിക്കുന്നത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ നടി. പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി. അനൂപ് പിള്ള നിലവില്‍ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി കുറിച്ചു. ഇപ്പോഴും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് എഴുതുന്നതെന്നും നടി കുറിച്ചു. അനിഖയുടെ കുറിപ്പ് ”നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍…

    Read More »
  • India

    നിറങ്ങളുടെ ഉത്സവം ഹോളി വരവായി, അറിയുക ഹോളിയുടെ ചരിത്രവും പ്രാധാന്യവും

      പുരാതന ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളി വസന്ത കാലത്ത് ഏറ്റവും കാത്തിരിക്കുന്നതും സന്തോഷകരവുമായ ഉത്സവമാണ്. നിറങ്ങളുടെ അല്ലെങ്കില്‍ സന്തോഷത്തിന്റെ ഈ ഉത്സവം ഇന്ത്യയിലും ലോകമെമ്പാടും പൂര്‍ണ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കപ്പെടുന്നു. ഇത് തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു, ശ്രീകൃഷ്ണന്റെയും രാധയുടെയും നിത്യസ്‌നേഹത്തെ ആഘോഷിക്കുന്നു. തീയതിയും സമയവും ഈ വര്‍ഷം ഹോളി ആഘോഷം മാര്‍ച്ച് എട്ടിനും ഹോളിക ദഹന്‍ (ചോതി ഹോളി) മാര്‍ച്ച് ഏഴിനും ആണ് ഫെബ്രുവരിയിലോ മാര്‍ച്ചിലോ വരുന്ന ഹിന്ദു മാസമായ ഫാല്‍ഗുണയിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. രണ്ട് ദിവസമാണ് ആഘോഷം, ആദ്യ ദിവസം ഹോളിക ദഹന്‍ അല്ലെങ്കില്‍ ഛോട്ടി ഹോളി എന്നും രണ്ടാം ദിവസം രംഗ്വാലി ഹോളി. ചരിത്രം പ്രഹ്ലാദന്റെയും ഹിരണ്യകശിപുവിന്റെയും ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ഉത്സവത്തിന് ഹിന്ദു പുരാണങ്ങളില്‍ വേരുകളുണ്ട്. പ്രഹ്ലാദന്‍ മഹാവിഷ്ണുവിന്റെ ഭക്തനായിരുന്നു, എന്നാല്‍ പിതാവ് ഹിരണ്യകശിപു തന്റെ മകന്റെ ഭക്തി അംഗീകരിക്കാത്ത ഒരു അസുരനായിരുന്നു. ഹിരണ്യകശിപു പ്രഹ്ലാദനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു,…

    Read More »
  • Kerala

    നാല് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ, ടെസ്റ്റിനെത്തുന്ന ഓരോ വണ്ടിക്കും 500 രൂപ വീതം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

        അഴിമതിയുടെ വേതാളങ്ങൾ ആർ.ടി ഓഫീസുകൾ അടക്കി വാഴുന്നു. കോട്ടയത്ത് കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ നാല് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊന്‍കുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ എസ്.അരവിന്ദ്, (നിലവില്‍ അടൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍), അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ പി.എസ്.ശ്രീജിത്ത് (നിലവില്‍ ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി ഓഫീസ്), സീനിയര്‍ ക്ലാര്‍ക്ക് ടിജോ ഫ്രാന്‍സിസ് (നിലവില്‍ പാലാ ജോയിന്റ് ആര്‍.ടി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക്), സീനിയര്‍ ക്ലാര്‍ക്ക് ടി.എം.സുല്‍ഫത്ത്,(നിലവില്‍ പൊന്‍കുന്നം ആര്‍.ടി ഓഫീസ്) എന്നിവരെയാണ് ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസ്.അരവിന്ദ് 2019 ജൂലായ് മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പി.എസ് ശ്രീജിത്തിന്റെ കൈയില്‍നിന്ന് ഏജന്റുമാര്‍ നല്‍കിയ 6850 രൂപ പിടിച്ചെടുത്തിരുന്നു.…

    Read More »
  • Movie

    ഉറൂബ്-പി ഭാസ്‌ക്കരൻ ടീം ഒരുക്കിയ ‘കുരുക്ഷേത്രം’ റിലീസ് ചെയ്തിട്ട് ഇന്ന് 53 വർഷം

    സിനിമ ഓർമ്മ ഉറൂബ്-പി ഭാസ്‌ക്കരൻ കൂട്ടുകെട്ടിൽ പിറന്ന ‘കുരുക്ഷേത്രം’ എത്തിയിട്ട് 53 വർഷമായി. 1970 മാർച്ച് 6 നാണ് സത്യൻ, ഷീല, പിജെ ആന്റണി എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ റിലീസ്. ഇതേ വർഷം പി ഭാസ്‌ക്കരൻ സംവിധാനം ചെയ്‌ത 5 ചിത്രങ്ങളാണ് പുറത്ത് വന്നത്. തുറക്കാത്ത വാതിൽ, അമ്പലപ്രാവ്, സ്ത്രീ, കാക്കത്തമ്പുരാട്ടി എന്നിവയാണ് മറ്റ് നാല് ചിത്രങ്ങൾ. ഉറൂബിന്റെ ‘നീലക്കുയിൽ’ അടക്കം 5 കഥകൾ സിനിമയാക്കിയിട്ടുണ്ട് പി ഭാസ്‌ക്കരൻ. ‘കുരുക്ഷേത്ര’ത്തിലെ ഗാനങ്ങളും സംവിധായകന്റെയായിരുന്നു. സംഗീതം കെ രാഘവൻ. ജയചന്ദ്രൻ പാടിയ ‘പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ച്’, ജാനകിയുടെ ‘തിരുവേഗപ്പുറയുള്ള’ അതിപ്രശസ്‌തമായി. സമ്പന്നനായ മൂപ്പിൽ നായർക്ക് അടുക്കളക്കാരി മാധവിയിലുണ്ടായ മകനാണ് രാമു. മൂപ്പിൽ നായർ ആ അവിഹിത സന്തതിയെ അംഗീകരിച്ചില്ല. പഠിക്കാൻ മിടുക്കനായിരുന്ന രാമു സ്‌കൂൾ മാനേജരുടെ സഹായത്താൽ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഡോക്ടറായി തിരികെ വന്നപ്പോൾ സമൂഹം അയാളെ ബഹുമാനിച്ചു തുടങ്ങി. മൂപ്പിൽ നായർ എന്ന പിതാവിന്റെ ഗതി അതിനോടകം…

    Read More »
  • Kerala

    തിരുനക്കര തിരുവുത്സവം മാർച്ച് 15 ന് കൊടിയേറ്റ്, 21 ന് തിരുനക്കര പൂരം

       കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15 ന് കൊടിയേറി 24 ന് ആറാട്ടോടുകൂടി സമാപിക്കും. 7-ാം ഉത്സവദിവസമായ മാർച്ച് 21 നാണ് തിരുനക്കര പൂരം. 22 ന് വലിയവിളക്ക് ദേശ വിളക്കായി ആചരിക്കും. രണ്ടാം ഉത്സവം മുതൽ പള്ളിവേട്ട വരെ എട്ട് ദിവസം ഉത്സവബലിദർശനം. അഞ്ചാം ഉത്സവം മുതൽ പള്ളിവേട്ട ദിവസം വരെ വൈകിട്ട് 6 മുതൽ വേല, സേവ, മതന്യത്തം, കുട്ടികളുടെ അരങ്ങേറ്റം തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രശസ്തരായ വിവിധ കലാകാരന്മാരെവരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വർഷത്തെ ഉത്സവപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഉത്സവദിവമായ മാർച്ച് 15 ന് വൈകിട്ട് 6 മുതൽ തിനക്കരെ ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജന, 7 ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 8 ന് ഉദ്ഘാടന സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ അദ്ധ്യക്ഷതയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി. എൻ…

    Read More »
  • Crime

    ലിങ്ക് വന്നു ക്ലിക്ക് ചെയ്തു പണിയും കിട്ടി; ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശവും ലിങ്കും, 72 മണിക്കൂറിനുള്ളില്‍ 40ഓളം പേര്‍ക്ക് നഷ്ടമായത് വന്‍തുക, പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളും!

    മുംബൈ: വെറും 72 മണിക്കൂറിനുള്ളില്‍ നടന്ന തട്ടിപ്പിനുള്ളില്‍ പണം നഷ്ടമായവരില്‍ ചലചിത്ര താരങ്ങളുമെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സ്വകാര്യ ബാങ്കിലെ 40ഓളം കസ്റ്റമേഴ്സിനെയാണ് അതി വിദഗ്ധമായി തട്ടിപ്പ് സംഘം പറ്റിച്ചത്. ബാങ്ക് അക്കൌണ്ട് ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പാന്‍ കാര്‍ഡ് അത്യാവശ്യമായി അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. മുംബൈ നഗരത്തില്‍ മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ 40 ഓളം എഫ്ഐആറുകളാണ് സമാന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 27നും മാര്‍ച്ച് 3നും ഇടയില്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സമാന തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പത്ത് തവണയാണ്. ഇത്തരം സന്ദേശങ്ങളില്‍ വീഴരുതെന്നാണ് മുംബൈ സൈബര്‍ പൊലീസ് ഇതിനോടകം ആവശ്യപ്പെട്ടിരിക്കുന്നത്. ലിങ്കിലെ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയപ്പോള്‍ ബാങ്ക് ജീവനക്കാരിയെന്ന് വ്യക്തമാക്കിയ ഒരാളില്‍ നിന്ന് ഫോണ്‍ വിളി എത്തിയെന്നും ഇതില്‍ ആവശ്യപ്പെട്ട ഒടിപി നല്‍കിയതോടെ പണം നഷ്ടമായതായാണ് പരാതിക്കാര്‍ വിശദമാക്കുന്നത്. ഇത്തരം ഫിഷിംഗ് സന്ദേശങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍…

    Read More »
Back to top button
error: