Month: March 2023
-
Movie
‘ഭാര്‍ഗവീനിലയ’ത്തിൽ കെ.ജെ യേശുദാസ് ആലപിച്ച ‘താമസമെന്തേ വരുവാന്‍’ വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക്
എം.എസ് ബാബുരാജിന്റെ അനശ്വരഗാനം ‘താമസമെന്തേ വരുവാന്‍’ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിലൂടെയാണ് പാട്ട് വീണ്ടും ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്. 1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനു വേണ്ടി കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണിത്. പി.ഭാസ്‌കരന്‍ വരികള്‍ കുറിച്ചു. പാട്ട് ഇന്നും നിത്യഹരിതഗീതമായി പ്രേക്ഷകഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു. ‘നീലവെളിച്ച’ത്തിനു വേണ്ടി ഷഹബാസ് അമന്‍ ആണ് ‘താമസമെന്തേ വരുവാന്‍’ ആലപിച്ചത്. പാട്ട് ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിനു വേണ്ടി ‘ഏകാന്തതയുടെ മഹാതീരം’, ‘അനുരാഗമധുചഷകം പോലെ’ എന്നീ ഗാനങ്ങളും പുനരാവിഷ്‌കരിച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. റിമ കല്ലിങ്കല്‍ നായികയായെത്തുന്നു. നായകന്‍: ടൊവിനോ. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.
Read More » -
Movie
‘അഞ്ചാം വേദം’ പൂർത്തിയായി. മുസ്ലീം ജീവിതപശ്ചാത്തലത്തിൽ, വിവാഹ ബന്ധം വേർപെടുത്തിയ പെൺകുട്ടിയും അവിവാഹിതനായ യുവാവും തമ്മിലുള്ള പ്രണയകഥ
മാധ്യമ രംഗത്തുന്നിനും ദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘അഞ്ചാംവേദം.’ ടി.എം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മലയോര മേഖലകളായ ഇടുക്കി. കട്ടപ്പന, ചെറുതോണി പ്രദേശങ്ങളിലായി പൂർത്തിയായി. മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ അവതരിപ്പിക്കു കയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ മുജീബ്. ഒരു പ്രണയ കഥ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം തന്നെ ഏറെ ദുരൂഹതകൾ നൽകി ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലാണ് ഈ ചിത്രത്തിന്റ അവതരണം. മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരേയുള്ള ശക്തമായ പോരാട്ടവും ഈ ചിത്രത്തിനകമ്പടിയായിട്ടുണ്ട് മനുഷ്യർക്ക് ഉപകാരപ്രദമായ പല നിയമങ്ങളും സമുദായം മനുഷ്യനു നൽകിയിട്ടുണ്ട്. എന്നാൽ അതിനെ സൗകര്യപൂർവ്വം മറക്കുകയാണ് സമുദായ സ്നേഹിതരെന്നു പറയുന്നവർ ചെയ്യന്നത്. പുരോഗമന രാഷ്ടീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന സത്താർ എന്ന യുവാവിന്റേയും അതേ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ സാഹിബയുടേയും പ്രണയ കഥയമാണ് ഈ ചിത്രം പറയുന്നത്. വിവാഹ ബന്ധം വേർപെടുത്തിയ…
Read More » -
Kerala
കണ്ണൂരിൽ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പരിചയം പുതുക്കിയ ഭര്‍തൃമതി സഹപാഠിക്കൊപ്പം ഒളിച്ചോടി
പഴയങ്ങാടി: വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയില്‍ പരിചയം പുതുക്കിയ ഭര്‍തൃമതി സഹപാഠിക്കൊപ്പം ഒളിച്ചോടി. സംഭവത്തില്‍ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ഈ സമയത്താണ് വീണ്ടും പരിചയം പുതുക്കിയ സഹപാഠിക്കൊപ്പം ഭര്‍തൃമതിയായ യുവതി നാടുവിട്ടത്. പട്ടുവം സ്വദേശിനിയായ 41 കാരിയാണ് കല്യാശേരി മാങ്ങാട്ടെ ഭര്‍തൃഗൃഹത്തില്‍ നിന്നും മുങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തെരച്ചില്‍ നടത്തുകയും ബന്ധുഗൃഹങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പട്ടുവം സ്വദേശിയായ സഹോദരന്‍ കണ്ണപുരം പോലിസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടുവം സ്വദേശിയായ ശശീന്ദ്രന്‍ എന്നയാളെയും കാണാതായതായി പൊലീസ് തിരിച്ചറിഞ്ഞു. ഇയാളും കഴിഞ്ഞ ദിവസം നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തിരുന്നു. മൊബെല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ മലപ്പുറം ജില്ലയില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മിസിങ് കേസെടുത്ത…
Read More » -
Crime
നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയിൽ ബോധപൂർവം പിഴവ് വരുത്തിയ സംഭവം: ബഹ്റൈനിൽ ഡോക്ടർക്ക് മൂന്ന് മാസം തടവ്
മനാമ: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയില്‍ ബോധപൂര്‍വം പിഴവ് വരുത്തിയ സംഭവത്തില്‍ ബഹ്റൈനില്‍ ഡോക്ടര്‍ക്ക് മൂന്ന് മാസം തടവ്. കുഞ്ഞിനെ ശസ്‍ത്രക്രിയക്ക് വിധേയമാക്കിയ സമയത്ത് ട്രിപ്പ് ഇടുന്നതിനുള്ള സൂചി (ഐ.വി കാനുല) ശരിയായ രീതിയില്‍ ഇടാത്തത് മൂലം കാലില്‍ പൊള്ളലേറ്റ് പരിക്ക് പറ്റിയ സംഭവത്തിലാണ് സുപ്രീം അപ്പീല്‍ കോടതിയുടെ ഉത്തരവ്. ഡോക്ടര്‍ നിരപരാധിയാണെന്ന് ആദ്യം കീഴ്‍കോടതി വിധിച്ചിരുന്നെങ്കിലും ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്. കുടലിലെ അസുഖം കാരണമായാണ് കുട്ടിയെ ശസ്‍ത്രക്രിയക്ക് വിധേയമാക്കിയതെന്ന് പിതാവ് പബ്ലിക് പ്രോസിക്യൂഷന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന്റെ കാലില്‍ പൊള്ളലേറ്റത് പോലുള്ള അടയാളം കണ്ട് പിതാവ് ആശുപത്രി അധികൃതരോട് കാര്യം അന്വേഷിച്ചു. ട്രിപ്പ് ഇടുന്നതിന് കുത്തിവെയ്ക്കുന്ന ഐ.വി കാനുല ശരിയായ സ്ഥലത്ത് അല്ല ഇട്ടതെന്നും അതുകൊണ്ടുതന്നെ അതിലൂടെ നല്‍കിയ മരുന്നുകള്‍ രക്തധമനിക്ക് പുറത്തേക്ക് പോയി പൊള്ളലുകള്‍ സംഭവിച്ചുവെന്നുമായിരുന്നു വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തിയ പബ്ലിക് പ്രോസിക്യൂഷന്‍, ഇക്കാര്യത്തില്‍ വിശദമായ…
Read More » -
Kerala
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു; പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ നാളെയെത്തും: കലക്ടര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു. പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ നാളെയെത്തി വെള്ളം സ്പ്രേ ചെയ്യും. 30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നേവിയുടേയും എയര്‍ഫോഴ്സിന്‍റേയും സേവനം നാളേയും തുടരും. പുകയെതുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി നാളെയും കൊച്ചിയിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേതുപോലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി. കൊച്ചി കോര്‍പ്പറേഷനു പുറമെ വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ ,മരട് മുനിസിപ്പാലിറ്റികളിലേയും സ്കൂളുകള്‍ക്കാണ് അവധി ബാധകം. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നാളെ ഡിവിഷൻ ബഞ്ച് പരിഗണിക്കും.
Read More » -
Crime
കുവൈത്തിൽ പോലീസ് ചമഞ്ഞ് 10 പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ; പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ. ഒരു കുവൈത്തി പൗരനാണ് സാൽമിയയിൽവെച്ച് പിടിയിലായത്. പത്ത് പ്രവാസികളിൽ നിന്ന് പണം തട്ടിയെടുത്തതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം. ഇയാൾക്കെതിരെ നേരത്തെയും നിരവധി പ്രവാസികൾ പരാതി നൽകിയിരുന്നു. ഇവരെല്ലാം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരിച്ചറിയുകയും ചെയ്‍തു. കുറ്റകൃത്യങ്ങൾക്കു വേണ്ടി ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡും നിർമിച്ച് ഉപയോഗിച്ചു വരികയായിരുന്നു. തുടർ നിയമ നടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രവാസികളെ തടഞ്ഞുവെയ്ക്കുകയും അവരിൽ നിന്ന് പണവും മൊബൈൽ ഫോണുകളും അപഹരിക്കലുമായിരുന്നു ഇയാളുടെ രീതി. അജ്ഞാതനായ വ്യക്തിയുടെ തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയതോടെ പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. അന്വേഷണത്തിനൊടുവിൽ ഹവല്ലിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.
Read More » -
Crime
916 ഹാൾമാർക്കിനെ വെല്ലുന്ന ഹാൾമാർക്കുള്ള മുക്കുപണ്ടം പണയംവച്ച് തട്ടിച്ചത് ഏഴര ലക്ഷത്തിലധികം രൂപ; യുവാവ് പിടിയിൽ, നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സൂചന
ഇടുക്കി: തൊടുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയയാൾ അറസ്റ്റിൽ. ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2022 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പലതവണകളായി 7,69,000 രൂപയുടെ മുക്കുപണ്ടം ഇയാൾ പണയംവെച്ചിരുന്നു. ആഭരണത്തിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തിയാണ് കബളിപ്പിച്ചത്. ഇത്തരം പണ്ടങ്ങൾ ഉരച്ചുനോക്കിയാൽ തട്ടിപ്പ് മനസ്സിലാകില്ല. വലിയ സ്വര്‍ണക്കടകളില്‍ മാത്രമെ തിരിച്ചറിയാനുള്ള സംവിധാമുള്ളു. ഇത് മനസിലാക്കികോണ്ടായിരുന്നു തട്ടിപ്പ്. പിടിയിലായ റെജിമോന്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
India
വീട്ടുവളപ്പില്‍ കടുവക്കുഞ്ഞുങ്ങള്‍; ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും അത്ഭുതത്തോടെ ഗ്രാമത്തിലുള്ളവര്‍ – വീഡിയോ
കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ കാണുന്നത് സാധാരണമാണ്. ചിലയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യവും ഇത്തരത്തില്‍ രൂക്ഷമാകാറുണ്ട്. എന്നാല്‍ വന്യമൃഗങ്ങളില്‍ തന്നെ കുഞ്ഞുങ്ങളെ ജനവാസമേഖലകളില്‍ കാണാൻ പ്രയാസമാണ്. കുഞ്ഞുങ്ങളാകുമ്പോള്‍ അവര്‍ക്ക് ജനവാസമേഖലകളില്‍ ചെന്നെത്തുമ്പോള്‍ അപകടം സംഭവിച്ചാലോ എന്ന കരുതല്‍ മൃഗങ്ങള്‍ക്കുണ്ടായിരിക്കും. അതിനാല്‍ തന്നെ കുഞ്ഞുങ്ങളെ ഇത്തരം മേഖലകളില്‍ കാണുന്നത് വിരളമാണ്. എന്നാല്‍ ഇപ്പോഴിതാ ആന്ധ്രയിലെ കുര്‍ണൂലില്‍ ഗുമ്മാദപുരം എന്ന ഗ്രാമത്തില്‍ ഒരു വീട്ടുവളപ്പില്‍ നാല് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയതാണ് ഏറെ കൗതുകം പകരുന്നൊരു വാര്‍ത്ത. മാസങ്ങള്‍ മാത്രം പ്രായമുള്ള കടുവക്കുഞ്ഞുങ്ങളാണിത്. അമ്മയില്ലാതെ സാധാരണനിലയില്‍ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് അതിജീവിക്കാൻ സാധിക്കില്ല. അങ്ങനെ എന്തെങ്കിലും അപകടത്തിന് പിന്നാലെയാകാം കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത് എന്ന നിഗമനത്തിലാണിപ്പോള്‍ വനം വകുപ്പ്. അതേസമയം തള്ളക്കടുവയ്ക്ക് ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിന്‍റെ ശബ്ദം കുഞ്ഞുങ്ങളെ കണ്ടെത്തിയ പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പലപ്പോഴായി കേട്ടിട്ടുണ്ടെന്നും, അതിനര്‍ത്ഥം കുഞ്ഞുങ്ങളെ തിരിച്ചെടുക്കാൻ അമ്മ ശ്രമിക്കുന്നുണ്ടെന്നുമാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനുള്ള സൗകര്യമൊരുക്കാനാണ് ഇവരുടെ ശ്രമവും. വീട്ടുവളപ്പില്‍ കടുവക്കുഞ്ഞങ്ങളെ…
Read More » -
Kerala
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തോക്കുമായെത്തി പലചരക്ക് സാധനങ്ങളും കുട്ടികളുടെ ഭക്ഷണവും കവര്‍ന്നു
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് പടിഞ്ഞാറത്തറയിലാണ് സായുധ മാവോയിസ്റ്റുകളെത്തിയത്. കാപ്പിക്കളം കുറ്റിയാം വയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യസാധനങ്ങൾ കവർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഫെബ്രുവരി 28 നാണ് സംഭവം. തോക്കേന്തിയ ഒരു പുരുഷനും, സ്ത്രീയുമാണ് വീട്ടിൽ വന്നതെന്ന് വീട്ടമ്മയായ ഗീത പൊലീസിന് മൊഴി നൽകി. മാവോയിസ്റ്റുകൾ തന്നെ മർദിക്കാൻ ശ്രമിച്ചെന്നും അടുക്കളയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ കവർന്നതായും വീട്ടമ്മ പടിഞ്ഞാറത്തറ പൊലീസിന് നൽകിയ പരാതിയിലുണ്ട്. അടുക്കളയിലുണ്ടായിരുന്ന പലചരക്ക് സാധനവും, കുട്ടികളുടെ ഭക്ഷ്യവസ്തുക്കളുമാണ് മാവോയിസ്റ്റ് കവർന്നത്. സംഭവത്തിൽ യുഎപിഎ ചുമത്തിയും, ആയുധ നിയമ പ്രകാരവും പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
Read More » -
Movie
ടൊവിനോ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്ത് ആരംഭിച്ചു
‘കാപ്പ’യുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന’ അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. മാർച്ച് ആറ് തിങ്കളാഴ്ച്ച്ച കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ കെ.വി.കുര്യാക്കോസ് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. പ്രശസ്ത സംവിധായകൻ ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ് നായർ, സന്തോഷ് വർമ്മ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ടൊവിനോ തോമസ്സാണ് ഈ ചിത്രത്തിലെ നായകൻ. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ ടൊവിനോയുടെ എസ്.ഐ ആനന്ദ് എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ്…
Read More »