CrimeNEWS

ബില്ലി​ന്റെ പണം ആവശ്യപ്പെട്ടതിന് ചിങ്ങവനത്ത് ബാറിലെ സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമം: മൂന്നു യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ചിങ്ങവനത്ത് ബാറിലെ സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം കവല ഭാഗത്ത് മുട്ടത്ത് വാലയിൽ വീട്ടിൽ ഫ്രാൻസിസ് മകൻ ജെറിമോൻ ഫ്രാൻസിസ് (31), പനച്ചിക്കാട് പാച്ചിറ സ്കൂൾ ഭാഗത്ത് പാണ്ഡവർക്കുളം വീട്ടിൽ മാത്യു ചാക്കോ മകൻ നിഖിൽ ഡേവിഡ് മാത്യു (29), പനച്ചിക്കാട് പരുത്തുപാറ ഭാഗത്ത് വഴച്ചിറ വീട്ടിൽ ജോൺ മകൻ അനില്‍ വി.ജെ (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി ചിങ്ങവനത്ത് പ്രവർത്തിക്കുന്ന ബാറിലെ സൂപ്പർവൈസറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവര്‍ ചിങ്ങവനത്തുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിനു വരികയും, തുടർന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി ബാറിൽ എത്തി 9 മണി വരെ മദ്യപിക്കുകയായിരുന്നു. ബാറിലെ സൂപ്പർവൈസർ ഇവരോട് പണം ആവശ്യപ്പെടുകയും ഇതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ഇവർ സൂപ്പർവൈസറെ കയ്യില്‍ ഇരുന്ന കുപ്പി ഗ്ലാസ് കൊണ്ട് മുഖത്ത് ഇടിക്കുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് സംഭവസ്ഥലത്തുനിന്ന് ഇവർ കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ നിമിഷങ്ങൾക്കുള്ളിൽ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ, എസ്.ഐ അനീഷ്, അലക്സ്, സി.പി.ഓമാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: