Month: March 2023

  • India

    ദില്ലി മദ്യ നയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

    ദില്ലി: ദില്ലി മദ്യ നയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. സമയം നീട്ടി ചോദിച്ചതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. പുതുക്കിയ തീയതി ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കവിതയെ അറിയിക്കും. കവിതയുടെ ബിനാമി എന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയ അരുൺ രാമചന്ദ്രൻ പിള്ള നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം. മദ്യ വിതരണ ലൈസൻസുകൾ ലഭിക്കാൻ ആംആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കോഴ നൽകി എന്നാണ് അരുൺ മൊഴി നൽകിയത്. അന്വേഷണവുമായി പൂർണമായും സഹകരിക്കും എന്ന് കവിത പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ഭയപ്പെടുത്താൻ നോക്കുകയാണ് എന്നും, ഇത് വച്ചു പൊറുപ്പിക്കില്ല എന്നും കവിത പ്രതികരിച്ചു. അതേസമയം മുൻ ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്നലെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജെയിലിൽ എത്തി ചോദ്യം ചെയ്തു. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള…

    Read More »
  • Crime

    കട്ടപ്പനയില്‍ ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം; 5800 രൂപയാണ് നഷ്ടമായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

    ഇരുപതേക്കര്‍: കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം. 5800 രൂപയാണ് നഷ്ടമായത്. മോഷ്ടാവ് കടക്കുള്ളിൽ കടന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കിട്ടി. കഴിത്ത ദിവസം രാത്രിയിലാണ് ആണ് കട്ടപ്പന ഇരുപതേക്കറിൽ വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജൻ ഔഷധിയിൽ മോഷണം നടന്നത്. ഷട്ടറി​ന്റെ താഴ് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയാണ് മോഷ്ടിച്ചത്. രാവിലെ സ്ഥാപനം തുറക്കാൻ ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഉടമ പരാതി നൽകിയതിനെ തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായും, വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. കള്ളൻ ഉള്ളിൽ കടന്ന മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനമായ ഉദയ സ്റ്റോര്‍സിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. തേഞ്ഞിപ്പലത്ത് പട്ടാപ്പകല്‍ വീടുകളില്‍ ആളില്ലാത്ത സമയത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്നും വില്ലൂന്നിയാലിലെ വീട്ടില്‍നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വില്ലൂന്നിയാല്‍ റോഡിലെ…

    Read More »
  • Crime

    മുണ്ടക്കയത്ത് വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

    മുണ്ടക്കയം: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വടക്ക് 10 സെന്റ്‌ കോളനി ഭാഗത്ത് നടുവിലത്ത് വീട്ടിൽ രാജൻ കെ.എസ് (63) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ വീട് വൃത്തിയാക്കിയതിന്റെ വേസ്റ്റ് അയൽവാസിയുടെ പുരയിടത്തിന് സമീപം ഇടുകയും ഇവർ അത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ, എസ്.ഐ അനീഷ്, രാജേഷ്, സി.പി.ഓ മാരായ അജിത് കുമാർ, റോബിൻ, ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    പാലാ: ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൊണ്ടൂർ ഭാഗത്ത് കടമാൻകുളത്തിൽ വീട്ടിൽരാജു മകൻ വിഷ്ണു ആർ (30), ഈരാറ്റുപേട്ട കടുവമൂഴി ഇടത്തും പറമ്പിൽ വീട്ടിൽ അഷറഫ് മകൻ നാദിർഷാ (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപം വച്ച് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ കയ്യിൽ നിന്നും യുവാവ് പൈസ കടം മേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. ബാറിൽ മദ്യപിക്കാൻ എത്തിയ ഇരുവരും യുവാവും തമ്മിൽ ഇതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ബാറിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ഇരുവരും പിന്തുടർന്ന് മർദ്ദിക്കുകയും, നാദിർഷാ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തിലും, നെഞ്ചിലും വരയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ്…

    Read More »
  • Crime

    കെട്ടിടാവശിഷ്ടം ഇട്ടതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ സംഘർഷം; പൊൻകുന്നത്ത് ഒരാൾ അറസ്റ്റിൽ

    പൊൻകുന്നം: കെട്ടിടാവശിഷ്ടം ഇട്ടതിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് പുത്തൻ തറയിൽ വീട്ടിൽ രാജന്‍ എസ് (61) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയൽവാസിയുടെ വീട് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ ഇയാളുടെ വീടിനോട് ചേർന്ന് നിക്ഷേപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്നുള്ള സംഘർഷത്തിൽ അയൽവാസിയുടെ വിരല്‍ അറ്റ്പോവുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാജനെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എൻ, എസ്.ഐ റെജിലാൽ കെ.ആർ, നിസാർ റ്റി.എച്ച്, സി.പി.ഓ മാരായ ജയകുമാർ കെ.ആർ,സതീഷ്, അനീഷ്, മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ 10,11 തീയതികളില്‍ കോട്ടയം ജില്ലയിൽ പ​ര്യടനം നടത്തും

    കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ‘ജനകീയ പ്രതിരോധ ജാഥ’ മാർച്ച് 10, 11 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ജാഥയ്ക്ക്‌ വരവേൽപ്പ്‌ നൽകാനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ട്‌ കേന്ദ്രങ്ങളിലായി നടക്കുന്ന സ്വീകരണ പരിപാടിയിൽ പതിനായിരങ്ങൾ അണിനിരക്കും. പരിശീലനം സിദ്ധിച്ച ചുവപ്പുസേനാ അംഗങ്ങൾ എല്ലാ കേന്ദ്രങ്ങളിലും മാർച്ച്‌ ചെയ്‌ത്‌ ജാഥാ ക്യാപ്റ്റനെ അഭിവാദ്യം ചെയ്യും. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കും വർഗീയതയ്ക്കുമെതിരെയാണ് ജാഥാപര്യടനം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള അവബോധവും ജനങ്ങളിലെത്തിക്കും. ഫെബ്രുവരി 20ന് കാസർകോടാണ് ജാഥ പര്യടനം തുടങ്ങിയത്. മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. ഇടുക്കി ജില്ലയിൽ നിന്നാണ് ജാഥ ജില്ലയിലെത്തുന്നത്. പി.കെ. ബിജു (മാനേജർ), സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവരാണ് ജാഥാ അംഗങ്ങൾ. 10ന് പകൽ മൂന്നിന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികൾ…

    Read More »
  • Local

    എം.സി. റോഡിൽ തുരുത്തിയിൽ ആന ഇടഞ്ഞു; ആശങ്ക നിറഞ്ഞ മണിക്കൂറുകൾ, ഗതാഗതം തടസപ്പെട്ടു

    ചങ്ങനാശേരി: എം.സി. റോഡിൽ തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുവന്ന ആന ഇടഞ്ഞു. വാഹനത്തിൽ കൊണ്ടുവന്ന വാഴപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞു. ഒന്നര മണിക്കൂറോളം നിന്ന ശേഷം പുറത്തിറങ്ങിയ ആന ലോറി കുത്തി തകർത്തു. ഇതിന് പിന്നാലെ എലിഫൻ്റ് സ്ക്വാഡ് എത്തി മയക്കു വെടിവച്ചു. ആന ഇടഞ്ഞതോടെ മണിക്കൂറുകളോളം എം.സി. റോഡിൽ തുരുത്തി ഭാഗത്ത് ഗതാഗത സ്തംഭിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഉത്സവത്തിനു കൊണ്ടുപോയ ശേഷം തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തിൽ കെട്ടാൻ എത്തിക്കുന്നതിനിടെയാണ് സംഭവം. വാഹനത്തിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികൾ കുത്തിമറിച്ച ശേഷമാണ് വാഹനം തകർത്ത് റോഡിലേക്ക് ഇറങ്ങിയത്. തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈൻ വലിച്ചു പൊട്ടിച്ചും പരാക്രമം കാട്ടിയിരുന്നു. ഇതോടെ പ്രദേശം പൂർണമായി ഇരുട്ടിലായി. രാത്രി ഏറെ വൈകി വെറ്റിനറി വിഭാഗം അധികൃതർ എത്തി മയക്കു വെടിവച്ചു.…

    Read More »
  • Local

    വനിതാ ദിനത്തിൽ കോട്ടയത്ത് വനിതാ മാധ്യമപ്രവർത്തകരും വനിതാ പോലീസും ഏറ്റുമുട്ടി; വിമെൻ ബാഡ്മിന്റൺ ടൂർണമെൻ്റിൽ പ്രസ് ക്ലബ് ടീമിന് ഓവറോൾ കിരീടം

    കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിമെൻ ബാഡ്മിന്റൺ ടൂർണമെൻ്റ് ശ്രദ്ധേയമായി. വനിതാ മാധ്യമപ്രവർത്തകരും വനിതാ പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ മാറ്റുരച്ച മത്സരത്തിൽ പ്രസ് ക്ലബ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. ടൂർണമെൻ്റിലെ ബെസ്റ്റ് പ്ലെയറായി തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥ സുമിത പി.എസ്. തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സിംഗിൾസ്, രണ്ട് ഡബിൾസ് മത്സരങ്ങളാണ് ടൂർണമെൻ്റിൻ്റെ ഭാഗമായി നടന്നത്. രണ്ട് സിംഗിൾസ് മത്സരങ്ങളും, ഒരു ഡബിൾസും വിജയിച്ചാണ് പ്രസ് ക്ലബ് ടീം കിരീടം ചൂടിയത്. കെ.പി. ഗോപിക (ദ ഹിന്ദു), അർച്ചന അനൂപ് (മനോരമ ഓൺലൈൻ), സൈന എം.എസ് (മാധ്യമം), രേണുക ഷാജി (സിറാജ്), ജീമോൾ ഐസക്ക് (കേരള കൗമദി) എന്നിവർ അടങ്ങിയ ടീമാണ് പ്രസ് ക്ലബ്ബിനെ വിജയകിരീടത്തിൽ എത്തിച്ചത്. സുപ്രിയ കെ. കവിത (കോട്ടയം ഈസ്റ്റ്‌ ), അമ്പിളി വി.ബി. (നാർക്കോട്ടിക്ക് സെൽ), സുമിത പി.എസ്.(ഏറ്റുമാനൂർ), ഹെല്ല ജോർജ് (തലയോലപറമ്പ്), നീതു ഗോപി…

    Read More »
  • India

    ‘ഭാര്യ കലിപ്പില്‍, ഹോളിക്ക് 10 ദിവസത്തെ അവധി അനുവദിച്ചില്ലെങ്കിൽ ദാമ്പത്യബന്ധം കൊളമാകും’ പൊലീസ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥന് നല്‍കിയ അപേക്ഷ വൈറല്‍

       ഉത്തർ പ്രദേശിലെ ഫാറൂഖാബാദ് പൊലീസ് ഇന്‍സ്‌പെക്ടറുടെ അവധി അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹോളിക്ക് അവധി അപേക്ഷിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥന് നല്‍കിയ അപേക്ഷയാണ് തരംഗമായത്. ഉത്സവ സീസണില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യത്തിലാണ് യാഥാർത്ഥ്യം വ്യക്തമാക്കി ഉദ്യോഗസ്ഥന്‍ കത്തെഴുതിയത്. 10 ദിവസം അവധി കിട്ടിയില്ലെങ്കില്‍ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കത്തില്‍ പറയുന്നത്.  22 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഹോളി ആഘോഷത്തിനായി ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ കഴിഞ്ഞ 22 വര്‍ഷമായി സഹോദരനൊപ്പം ഹോളി ആഘോഷിക്കാന്‍ കഴിയാത്തതിനാല്‍ ഭാര്യ തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും ഇത്തവണ അവിടെ പോകണമെന്ന് ഭാര്യ വാശി പിടിച്ചിരിക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ എസ്.പിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. ‘സ്വന്തം വീട്ടിൽ പോകണമെന്ന് ഭാര്യ നിര്‍ബന്ധിക്കുന്നു. പക്ഷേ അവധി ലഭിക്കാതെ എനിക്ക് പോകാന്‍ കഴിയില്ല. ‘ഈ സാഹചര്യം കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിക്കണ’മെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ പരിഗണിച്ച്…

    Read More »
  • Kerala

    ‘എല്ലാവരും ലേഡി ക്രൂ-’ വനിതാ ദിനത്തിൽ പുതുചരിത്രമായി ട്രെയിനോടിച്ച് പാലക്കാട് ഡിവിഷൻ

       സ്ത്രീ ശാക്തീകരണമാണ്  വനിതാ ദിനത്തിൻ്റെ സന്ദേശം. സ്ത്രീകൾക്ക് തുല്യാവകാശം നേടാനാണ് മാർച്ച് 8 ലോകമെമ്പാടും  വനിതാദിനമായി ആഘോഷിക്കുന്നത്. ഇന്ന് പാലക്കാട് റെയിൽവെ ഡിവിഷനിൽ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ് ചില വണ്ടികൾ ഓടിയത്. പാലക്കാട് ജംക്​ഷനിൽനിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചത് വനിതാ സംഘം. പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ പാലക്കാട്– ഈറോഡ് ഗുഡ്സ് ട്രെയിനാണ് ലോകോപൈലറ്റ് ഉൾപ്പെടെ വനിതകളുടെ നിയന്ത്രണത്തിൽ ഓടിയത്. അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാർഡും വനിതകളായിരുന്നു. രാവിലെ 9.35ന് പാലക്കാട് ജംക്​ഷനിൽനിന്നു പുറപ്പെട്ട ട്രെയിനിന്റെ ലോകോ പൈലറ്റ് എസ്. ബിജിയായിരുന്നു. സീനിയർ‌ അസിസ്റ്റന്റ് ലോകോ പൈലറ്റ് കെ.ഗായത്രിയും ഗാർഡ് സി.കെ നിമിഷ ഭാനുവുമായിരുന്നു. പാലക്കാട് ഡിവിഷനിൽ ഇതാദ്യമായാണ് പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ട്രെയിൻ സർവീസ് നടത്തുന്നത്

    Read More »
Back to top button
error: