Month: March 2023
-
Movie
സുനീഷ് വാരനാട് രചനയും നൗഷാദ് സഫ്രോൺ സംവിധാനവും നിർവഹിക്കുന്ന ‘പൊറാട്ട് നാടകം’ കാഞ്ഞങ്ങാട് ആരംഭിച്ചു
പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ എമിറേറ്റ്സ് പ്രൊഡക്ഷൻസും മീഡിയ യൂണിവെഴ്സും ചേർന്ന് നിർമിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാടിനടുത്ത ഉദുമ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആരംഭിച്ചു വിജയൻ പള്ളിക്കര, നാസർ വേങ്ങര എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ജാനകി കാഞ്ഞങ്ങാട്, നഗരസഭാ ചെയർപെഴ്സൺ സുജാത എന്നിവർക്കൊപ്പം പ്രധാന അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. സിദ്ദിഖിന്റെ സഹസംവിധായകനായി പ്രവർത്തിച്ച നൗഷാദ് സഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്തര മലബാറിലെ പ്രചുര പ്രചാരം നേടിയ ചില കലാരൂപങ്ങളുടെ പശ്ചാത്തലങ്ങളിലൂടയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളാണ് പശ്ചാത്തലമായി വരുന്നത്. ഗോപാലപുര എന്ന ഗ്രാമത്തിൽ ഇരുപത്തിയൊന്നു ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പാണ്…
Read More » -
Kerala
രേണുരാജിനെ വയനാട്ടിലേയ്ക്കും എ. ഗീതയെ കോഴിക്കോട്ടേക്കും ഹരിത വി. കുമാറിനെ ആലപ്പുഴക്കും ആര്‍ കെ കൃഷ്ണ തേജയെ തൃശൂരിലേക്കും കളക്ടറായി മാറ്റി നിയമിച്ചു, ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റി. എറണാകുളം കളക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. വയനാട് കളക്ടര്‍ എ. ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. തൃശൂര്‍ കളക്ടര്‍ ഹരിത വി. കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി ആര്‍ കെ കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായി നിയമിച്ചു. ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി. അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി. ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ. സഫീറുള്ളയ്ക്ക് ഇ- ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ…
Read More » -
Crime
മാരകായുധങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി വലവിരിച്ച് പൊലീസ്
കോയമ്പത്തൂര്‍: ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്‌ത സംഭവത്തില്‍ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനി വിനോദിനി എന്ന തമന്ന (23) യാണ് മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സിറ്റി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും എതിര്‍ഗാങ്ങിനെ വെല്ലുവിളിക്കുകയും പതിവാക്കിയ ആളാണ് യുവതി. മാരകായുധങ്ങളുമായാണ് മിക്ക വീഡിയോകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. ‘പ്രാഗ ബ്രദേഴ്സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. എതിര്‍സംഘങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണ് ഇത്തരം റീല്‍സുകളുടെ ഉദ്ദേശ്യം. തമന്ന നേരത്തെ കഞ്ചാവ് കേസിലടക്കം പിടിയിലായിട്ടുണ്ട്. 2021ലാണ് കഞ്ചാവ് കൈവശംവെച്ചതിന് യുവതിയെ അറസ്റ്റ് ചെയ്തത്. സമ്പന്നകുടുംബങ്ങളില്‍പ്പെട്ട യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് ഇവരെ ബ്ലാക് മെയില്‍ ചെയ്ത്…
Read More » -
India
വിവാഹ ചടങ്ങിൽ നർത്തകിക്കുനേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞും ഒപ്പം നൃത്തം ചെയ്തും കോൺഗ്രസ് നേതാവ്- വീഡിയോ വൈറൽ; സ്ത്രീകളോടുള്ള അനാദരവ്, മാപ്പ് പറയണമെന്ന് ബി.ജെ.പി.
ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാഹ ചടങ്ങിൽ നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിയുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ വൈറൽ. ധർവാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ശിവശങ്കർ ഹംപാനാവർ എന്ന നേതാവാണ് നോട്ടുകൾ നർത്തകിക്ക് നേരെ വാരിയെറിഞ്ഞത്. കന്നഡ ഗാനത്തിന് ചുവടുവെക്കുന്ന നർത്തകിക്കൊപ്പം നേതാവും നൃത്തം ചെയ്തു. ഇദ്ദേഹത്തിന്റെ അനുയായികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കോൺഗ്രസിന്റെ സംസ്കാരമാണ് നേതാവിലൂടെ പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു. ഇത് ലജ്ജാകരമാണെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം എറിയുന്നു. പണത്തിന്റെ വില ഇവർക്ക് അറിയില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിന്റെ സംസ്കാരം എന്താണെന്ന് കാണിക്കുന്നു, സംഭവത്തെ അപലപിക്കുന്നുവെന്നും കോൺഗ്രസ് ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താവ് രവി നായികും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. ഇയാൾ പെൺകുട്ടികൾക്ക് എന്ത് ബഹുമാനമാണ് നൽകുന്നത്. ക ല്യാണസ്ഥലത്ത് പെൺകുട്ടികൾക്ക് നേരെ പണം എറിയുന്ന സംസ്കാരമാണ് കോൺഗ്രസിന്. ഇക്കാര്യം…
Read More » -
Local
സാരി കൂട്ടിക്കെട്ടി കല്ലടയാറ്റിലേക്ക് എടുത്തുചാടിയ യുവതിയും രണ്ടു മക്കളും മരിച്ചു
കൊല്ലം: പുനലൂർ മുക്കടവിൽ കിൻഫ്ര പാർക്കിന് സമീപം കല്ലടയാറ്റിൽ ചാടിയ യുവതിയും രണ്ടു മക്കളും മരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജൻ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂർ ഫയർഫോഴ്സാണ് കണ്ടെടുത്തത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
Read More » -
Local
ബ്രഹ്മപുരം തീപിടിത്തം: കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ പ്രൊഫഷണല്‍ കോളജുകൾ ഉള്‍പ്പടെ നാളെയും മറ്റന്നാളും അവധി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിൻറെ ഭാഗമായാണ് അവധി. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, കിന്റർ ഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷ ഉൾപ്പടെ പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
Read More » -
Local
വായനയുടെ ലോകത്തേയ്ക്ക് ആനയിച്ച അച്ഛൻ, ആ സ്മരണയ്ക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ
മുപ്പത്തിരണ്ടു വർഷങ്ങൾക്കു മുമ്പ് വീട്ടിലെത്തിയ കച്ചവടക്കാരന്റെ കൈയിൽ പുസ്തകങ്ങളും വസ്ത്രങ്ങളുമാണ് വിൽപനക്കായി ഉണ്ടായിരുന്നത്. അന്ന് അച്ഛൻ മകനോട് ചോദിച്ചു. ‘ഏതെങ്കിലും ഒന്ന് നിനക്ക് ഞാൻ വാങ്ങിത്തരാം. ഏതാണ് വേണ്ടത്…?’ കണ്ണൂരിലെ ഇരിട്ടി പുന്നാട് ഗ്രാമത്തിലെ കെ.കെ. കുഞ്ഞിരാമന്റെ മകൻ ശ്രീജൻ ആ ചോദ്യം അവസാനിക്കും മുമ്പേ അന്ന് പറഞ്ഞു: ‘എനിക്ക് പുസ്തകം മതി.’ മകന്റെ ഇഷ്ടമനുസരിച്ച് ആ അച്ഛൻ അന്നു വാങ്ങി നൽകിയ അയാദ്ധ്യ സിംങ് എഴുതിയ ‘ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രസംഗ്രഹം’ ഉൾപ്പെടെയുള്ള ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തി അച്ഛന്റെ സ്മരണക്കായി മകൻ വീട്ടുലൈബ്രറി ഒരുക്കുകയാണ്. സാക്ഷരത മിഷൻ ജില്ല അസിസ്റ്റന്റ് കോഓഡിനേറ്റർ കൂടിയായ ശ്രീജൻ പുന്നാടാണ് അച്ഛന്റെ സ്മരണക്കായി വീട്ടുലൈബ്രറിയൊരുക്കുന്നത്. സാക്ഷരത പ്രവർത്തനം, സാംസ്കാരിക പ്രവർത്തനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രീജൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി സഞ്ചരിക്കുമ്പോൾ സമ്മാനമായി ലഭിച്ച പുസ്തകങ്ങളും വരുമാനത്തിൽനിന്ന് ഒരോഹരി നീക്കിവെച്ച് ശേഖരിച്ച പുസ്തകങ്ങളുമാണ് ഗ്രന്ഥാലയത്തിൽ ഒരുക്കിയിരിക്കുന്നത്. വായനയിലേക്കും സാക്ഷരത പ്രവർത്തനങ്ങളിലേക്കും…
Read More » -
Kerala
ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി; ശിപാര്‍ശ അംഗീകരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മിഷന്‍ അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും. 2022 മുതല്‍ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചെങ്കിലും 2023 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബോര്‍ഡ് നല്‍കുന്ന താരിഫ് പെറ്റീഷന്‍ അനുസരിച്ച് 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മിഷന്‍ തീരുമാനം. ഇതിനായി വൈദ്യുതി ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വര്‍ധന ആവശ്യപ്പെടുന്നത്. നിലവിലുളള നിരക്കിന്റെ 6.19 ശതമാനമാണിത്. 1044 കോടി രൂപ ഈ നിരക്ക് വര്‍ധനയിലൂടെ ലഭിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. 202324 സാമ്പത്തിക വര്‍ഷം 2939 കോടി രൂപയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച ബോര്‍ഡിന്റെ റവന്യൂ കമ്മി. അതിനാല്‍…
Read More » -
Crime
ഹോം വർക്ക് ചെയ്തില്ല; വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസ്
മുംബൈ: ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മാര്‍ച്ച് മൂന്നാം തീയതിയാണ് അധ്യാപിക കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഗോകുൽ നഗർ പ്രദേശത്തുള്ള 10 ഉം 12 ഉം വയസ്സുള്ള സഹോദരങ്ങളെയാണ് ട്യൂഷന്‍ ക്ലാസ് അധ്യാപിക മര്‍ദ്ദിച്ചത്. കുട്ടികള്‍ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാ് സംഭവം പുറത്താവുന്നത്. അധ്യാപിക കുട്ടികള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനായി നല്‍കിയിരുന്നു. എന്നാല്‍ ഇത് കുട്ടികള്‍ ചെയ്തിരുന്നില്ല. ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം നല്‍കാനുമായില്ല. ഇതോടെ അദ്യാപിക തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ നിസാംപുര പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഐപിസി പ്രകാരവും 2015ലെ ജുവനൈൽ പ്രൊട്ടക്ഷൻ ആക്ടിലെയും സെക്ഷൻ 323 പ്രകാരമുള്ള കുറ്റംചുമത്തിയാണ് അധ്യാപികയ്ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ട്യൂഷനെറ്റുന്ന മറ്റു കുട്ടികളോടും വിവരങ്ങള്‍ ചോദിച്ചറിയും. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിസാംപുര പൊലീസ് അറിയിച്ചു.
Read More » -
LIFE
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും നിറഞ്ഞാടിയ ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്; മുൻകൈ എടുത്ത് ആമിര്‍ ഖാൻ, സംവിധായകനെ മുംബൈക്ക് വിളിപ്പിച്ചു
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടൻ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുൻകൈ എടുക്കുന്നത്. സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിക്കുകയും ചെയ്‍തു ആമിര്‍ ഖാൻ. മുംബൈയിലെത്തിയ വിപിൻ ദാസിനോട് ‘ജയ ജയ ജയ ജയ ഹേ’യെ വാനോളം പ്രശംസിക്കുകയും ചെയ്‍തു ആമിര്‍ ഖാൻ എന്നാണ് സിനിമ മേഖലയില്‍ നിന്ന് അറിയാൻ കഴിഞ്ഞത്. മറ്റ് ചില കഥകള്‍ ബോളിവുഡില്‍ സിനിമയാക്കാൻ സാധ്യതകള്‍ ആമിര്‍ ഖാൻ ആരാഞ്ഞുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അറിയാൻ കഴിഞ്ഞത്. ലക്ഷ്‍മി മേനോൻ,…
Read More »