
പൊൻകുന്നം: കെട്ടിടാവശിഷ്ടം ഇട്ടതിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് പുത്തൻ തറയിൽ വീട്ടിൽ രാജന്‍ എസ് (61) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയൽവാസിയുടെ വീട് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ ഇയാളുടെ വീടിനോട് ചേർന്ന് നിക്ഷേപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്നുള്ള സംഘർഷത്തിൽ അയൽവാസിയുടെ വിരല്‍ അറ്റ്പോവുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാജനെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എൻ, എസ്.ഐ റെജിലാൽ കെ.ആർ, നിസാർ റ്റി.എച്ച്, സി.പി.ഓ മാരായ ജയകുമാർ കെ.ആർ,സതീഷ്, അനീഷ്, മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.