Month: March 2023

  • NEWS

    ‘മോദി’ സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക ടെസ്റ്റ്; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി സ്റ്റേഡിയത്തില്‍

    അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ സ്ഥാനമുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാന്‍ നേരിട്ട് പ്രധാനമന്ത്രിയെത്തി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് അദ്ദേഹം ‘നരേന്ദ്ര മോദി’ സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. തുടര്‍ന്ന് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു. സ്റ്റേഡിയത്തിലെ പ്രത്യേക പവലിയനില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന പഴയകാല ആവേശപ്പോരാട്ടങ്ങളുടെ ഓര്‍മചിത്രങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന കമന്റേറ്റര്‍ രവി ശാസ്ത്രി ഓരോ ചിത്രങ്ങളുടെയും പ്രത്യേകതകള്‍ ഇരുവര്‍ക്കും വിവരിച്ചുനല്‍കി. തുടര്‍ന്ന് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം വീണ്ടും ഗ്രൗണ്ടിലേക്ക്. അവിടെ ദേശീയഗാനത്തിനായി അണിനിരന്ന ഇരു ടീമുകളിലെയും…

    Read More »
  • Kerala

    ട്രെയിന്‍ വാടകയ്ക്കെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്; ചെലവ് 60 ലക്ഷം

    മലപ്പുറം: ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ ട്രെയിന്‍ വാടകയ്ക്കെടുത്ത് മുസ്ലിം ലീഗ്. മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിന്‍ വാടകയ്ക്കെടുത്തിരിക്കുന്നത്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് ട്രെയിന്‍ എടുത്തിരിക്കുന്നത്. 17 സ്ലീപ്പര്‍ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവര്‍ത്തകരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകള്‍ എന്നിങ്ങനെയാണ് ഈ ചാര്‍ട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇവിടങ്ങളില്‍നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ ട്രെയിനില്‍ കയറും. 1416 പ്രവര്‍ത്തകര്‍ക്ക് ഈ ട്രെയിനില്‍ യാത്രചെയ്യാം. ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ ചെന്നൈ എഗ്മോറിലെത്തും. അവിടെനിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ പ്രവര്‍ത്തകരെ സമ്മേളന നഗരിയായ രാജാജിഹാളില്‍ എത്തിക്കും. 75 വര്‍ഷം മുന്‍പ് ഖ്വായിദ്-ഇ-മില്ലത്ത് പാര്‍ട്ടിക്ക് രൂപം നല്‍കിയത് ഇവിടെയായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്.…

    Read More »
  • Social Media

    മനസ്സ് നിറയ്ക്കും ഈ ചിരി; അലോപ്പീസിയബാധിതയായ 10 വയസ്സുകാരിക്ക് മാതാപിതാക്കള്‍ നല്‍കിയ സമ്മാനം

    എത്ര ദുഃഖിച്ചിരിക്കുന്നവരുടെ മനസ്സിലും സന്തോഷം നിറയ്ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പത്ത് വയസ്സുകാരി ക്ലാരയുടെ വിഡിയോ. ഡൗണ്‍ സിന്‍ഡ്രോം, അലോപ്പീസിയ എന്നീ രോഗങ്ങള്‍ ബാധിച്ച ക്ലാര, മാതാപിതാക്കള്‍ നല്‍കിയ പുതിയ സമ്മാനം കണ്ട് സന്തോഷിക്കുന്ന രംഗമാണ് വിഡിയോയിലുള്ളത്. Klara, a child with Down syndrome, has alopecia which creates hair loss. Look at her smile when she is fitted with a new wig. "Sweet 10 yr old Klara was the absolute highlight of my week! She is so special, so beautiful, so brave, so confident, and has the sweetest personality!" pic.twitter.com/PIZI6nR7S9 — GoodNewsMovement (@GoodNewsMVT) March 6, 2023 രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന അവസ്ഥയാണ് അലോപ്പീസിയ. മുടി നഷ്ടപ്പെട്ട ക്ലാര ഒരു കണ്ണാടിക്ക്…

    Read More »
  • India

    നടനും സംവിധായകനുമായ സതീശ് കൗശിക് അന്തരിച്ചു

    മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടന്‍ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്. ഏറെ വേദനയോടെയാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേര്‍ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. നടി കങ്കണ റണാവത്തും സതീഷ് കൗശിക്കിന് ആദരാജ്ഞലി അര്‍പ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് സംവിധായകന്‍ ജാവേദ് അക്ബറിന്റെ വീട്ടില്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. 1956 ഏപ്രില്‍ 13ന് ജനിച്ച സതീഷ് നടന്‍, സംവിധായകന്‍, നിര്‍മാതാവ്. കൊമേഡിയന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. രാം ലഖന്‍, സാജന്‍ ചാലെ സസുരാല്‍, ജാനേ ബി ദോ യാരോ തുടങ്ങിയ…

    Read More »
  • Kerala

    കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസർ ജിഷമോൾ അടിമുടി തട്ടിപ്പുകാരി, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഉൾപ്പടെ നിരവധി ആരോപണങ്ങൾ

       ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോളെ കള്ളനോട്ട് കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നൽകിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ കൊടുത്തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിതരണം ചെയ്യുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. ഇത് കള്ളനോട്ടാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.   ജിഷമോൾ ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും മുമ്പ് ജോലി ചെയ്ത ഓഫീസിൽ നിരവധി ക്രമക്കേടുകൾ നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.

    Read More »
  • Movie

    ഇഷ്ടതാരത്തെ കാണാന്‍  മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ, ഒടുവില്‍ പിടിവീണു; ബോളിവുഡ് താരം ശാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയതിന് 2 പേര്‍ അറസ്റ്റില്‍

      ബോളിവുഡ് താരം ശാരൂഖ് ഖാന്റെ ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് മുംബൈയിലെ മന്നത്ത് ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ ഗുജറാത് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ശാരൂഖ് ഖാനെ കാണാനായി മേക്കപ്പ് റൂമില്‍ എട്ടുമണിക്കൂറോളമാണ് ഇവര്‍ ഒളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ ഇഷ്ട താരത്തെ കാണാനാണ് എത്തിയതെന്ന് ഇരുവരും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ഹൗസ് കീപിങിലെ ജീവനക്കാരനായ സതീഷ് ആണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്. പുലര്‍ചെ മൂന്നു മണിക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10:30ന് ആണ് പിടികൂടിയത്. ഇവര്‍ക്കെതിരെ ഭവനഭേദനത്തിനടക്കം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മതില്‍ ചാടിക്കടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു. ഫെബ്രുവരി രണ്ടിന്…

    Read More »
  • Movie

    ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പര്‍ താരം സൂര്യ: ഓസ്‌കര്‍ കമ്മിറ്റി അംഗമായ ആദ്യ ദക്ഷിണേന്‍ഡ്യന്‍ നടൻ എന്ന നേട്ടം സ്വന്തമാക്കി താരം

       ചെന്നൈ:  ഓസ്‌കര്‍ അവാര്‍ഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പര്‍ താരം സൂര്യ. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വോട്ട് ചെയ്ത സ്‌ക്രീന്‍ ഷോട്ടും താരം ട്വിറ്ററില്‍ പങ്കുവെച്ചു. ഓസ്‌കര്‍ കമ്മിറ്റി അംഗമായി 2022ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സൂര്യക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഓസ്‌കര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലാണ് താരം ഇടം നേടിയത്. ഇതോടെ ഓസ്‌കര്‍ കമിറ്റി അംഗമായ ആദ്യ ദക്ഷിണേന്ത്യന്‍ നടൻ എന്ന നേട്ടവും സൂര്യ സ്വന്തമാക്കി.  ബോളിവുഡ് നടി കാജോള്‍, ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ‘റൈറ്റിങ് വിത് ഫയര്‍’ ഡോകുമെന്ററി സംവിധായകരായ മലയാളി റിന്റു തോമസ്, സുഷ്മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കാഗ്ഡി, ആദിത്യ സൂദ് തുടങ്ങിയവരും കമിറ്റിയിലെ ഇന്‍ഡ്യന്‍ അംഗങ്ങളാണ്. സൂര്യ കേന്ദ്ര കഥാപാത്രമായ ‘സൂററൈ പോട്ര്,’ ‘ജയ് ഭീം’ എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘സൂററൈ പോട്ര്’ 2021ലെ ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടുകയും ‘ജയ്…

    Read More »
  • Movie

    കെ.സുരേന്ദ്രൻ രചിച്ച് രാമു കാര്യാട്ട് സംവിധാനം നിർവ്വഹിച്ച ‘മായ’ പിറന്നിട്ട് ഇന്ന് 51 വർഷം

    സിനിമ ഓർമ്മ കെ സുരേന്ദ്രൻ-രാമു കാര്യാട്ട് കൂട്ടുകെട്ടിൽ പിറന്ന ‘മായ’യ്ക്ക് 51 വയസ്സ്. 1972 മാർച്ച് 9 നാണ് ജയ് മാരുതിയുടെ ബാനറിൽ ടി.ഇ വാസുദേവൻ നിർമ്മിച്ച് പ്രേംനസർ, തിക്കുറിശ്ശി, ഉമ്മർ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്‌ത ‘മായ’ പ്രദർശനത്തിനെത്തിയത്. കെ സുരേന്ദ്രന്റെ കഥകളാണ് കാട്ടുകുരങ്ങ്, ദേവി, സ്വപ്‌നം എന്നീ ചിത്രങ്ങൾക്ക് പിന്നിൽ. ചെമ്മീൻ, ഏഴ് രാത്രികൾ, അഭയം എന്നീ ചിത്രങ്ങൾക്ക് ശേഷം രാമു കാര്യാട്ട് സംവിധാനം ചെയ്‌ത ചിത്രമാണ് ‘മായ.’ സംവിധാന സഹായി കെ.ജി ജോർജ്ജ്. കാമറ- ബാലു മഹേന്ദ്ര. സംഗീതം- ദക്ഷിണാമൂർത്തി. സഹായി- ആർ.കെ ശേഖർ. ശ്രീകുമാരൻ തമ്പിയുടെ 6 ഗാനങ്ങളിൽ ‘സന്ധ്യയ്ക്കെന്തിന് സിന്ദൂരം,’ ‘ചെന്തെങ്ങ് കുലച്ച പോലെ,’ ‘ധനുമാസത്തിലെ തിരുവാതിര’ ഇവ വൻ ഹിറ്റുകളായി. ഒറ്റവില, രൊക്കവില ഇടപാടിൽ കട നടത്തുന്ന തിക്കുറിശ്ശി. മകൾ ശാരദ. കാമുകൻ നസീർ. പക്ഷെ കാശുകാരൻ കെപി ഉമ്മറെ കണ്ടപ്പോൾ മകളുടെ പ്രേമത്തിന് പുല്ലുവില കല്പിച്ച് ഉമ്മർ-ശാരദ കല്യാണമങ്ങ് നടത്തി തിക്കുറിശ്ശി.…

    Read More »
  • Crime

    മുൻ ഭർത്താവിന്റെ കൂടെ ഒളിച്ചോടാൻ ഭർത്താവി​ന്റെ വീട് കൊള്ളയടിച്ചു; പോലീസി​ന്റെ നിരന്തരമായ ചോദ്യം ചെയ്യലിൽ ഒടുവിൽ കുറ്റം സമ്മതിച്ചു യുവതി, അറസ്റ്റ്

    മുൻ ഭർത്താവിന്റെ കൂടെ ഒളിച്ചോടാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച യുവതി അറസ്റ്റിലായി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം നടന്നത് എങ്കിലും വീട് കൊള്ളയടിച്ചത് വീട്ടിലെ അതേ യുവതിയാണ് എന്ന് അടുത്തിടെയാണ് പൊലീസ് കണ്ടെത്തുന്നത്. സംഭവം ഇങ്ങനെ, മുംബൈയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനായ എസ്റ്റേറ്റ് മാനേജരാണ് ജ്യോതിറാം ഷെഡ്​ഗെ. ഷെഡ്​ഗെയും ഭാര്യ പായൽ ഷെഡ്ജും മലാഡിലായിരുന്നു താമസം. കഴിഞ്ഞ വർഷം ഇരുവരും കൂടി സാം​ഗ്ലിയിലുള്ള ബന്ധുവീട് സന്ദർശിക്കാൻ പോയി. എന്നാൽ, തിരികെ എത്തിയപ്പോഴേക്കും വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചിരിക്കുന്നതായും ആഭരണങ്ങളടക്കം മോഷണം പോയതായും ശ്രദ്ധയിൽപെട്ടു. ഉള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും അടക്കം എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. പിന്നാലെ, ജ്യോതിറാം ഷെഡ്‌ഗെ മലാഡ് ഈസ്റ്റിലെ കുരാർ പൊലീസ് സ്‌റ്റേഷനെ സമീപിച്ചു. അജ്ഞാതനായ മോഷ്ടാവിനെതിരെ പരാതിയും നൽകി. സംഭവം നടന്നത് കഴിഞ്ഞ വർഷം ആണെങ്കിലും ഇപ്പോഴാണ് ഫോറൻസിക് ലാബിൽ നിന്നും വിശദമായ റിപ്പോർട്ട് വരുന്നത്. അതിൽ പുറത്ത് നിന്നുള്ള ആരുടെയും…

    Read More »
  • Crime

    കേരളത്തില്‍ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍

    റിയാദ്: കേരളത്തിൽ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി സൗദി അറേബ്യയിൽ പിടിയിലായി. വയനാട്ടിലെ റിസോർട്ട് ഉടമയെ അടിച്ചുകൊന്ന ശേഷം ഗൾഫിലേക്ക് കടന്ന പ്രതി 17 വർഷത്തിന് ശേഷമാണ് സൗദി പൊലീസിന്റെ പിടിയിലായത്. നാല് മാസം മുമ്പ് അറസ്റ്റിലായി ഇപ്പോൾ സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ് സംഘം റിയാദിലെത്തിയിട്ടുണ്ട്. വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമയായിരുന്ന കോഴിക്കോട് ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് ഖത്തർ – സൗദി അതിർത്തിയായ സൽവയിൽനിന്ന് സൗദി പൊലീസിന്റെ പിടിയിലായത്. 2006ലായിരുന്നു കൊലപാതകം നടന്നത്. അതിന് ശേഷം പൊലീസിനെ വെട്ടിച്ച് പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഇയാൾ ഖത്തറിൽ ഒളിച്ചുകഴിയുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പ്രതിയെ പിടികൂടാനായി ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റെോ റോഡ് മാർഗം സൗദി…

    Read More »
Back to top button
error: