KeralaNEWS

‘എല്ലാവരും ലേഡി ക്രൂ-’ വനിതാ ദിനത്തിൽ പുതുചരിത്രമായി ട്രെയിനോടിച്ച് പാലക്കാട് ഡിവിഷൻ

   സ്ത്രീ ശാക്തീകരണമാണ്  വനിതാ ദിനത്തിൻ്റെ സന്ദേശം. സ്ത്രീകൾക്ക് തുല്യാവകാശം നേടാനാണ് മാർച്ച് 8 ലോകമെമ്പാടും  വനിതാദിനമായി ആഘോഷിക്കുന്നത്. ഇന്ന് പാലക്കാട് റെയിൽവെ ഡിവിഷനിൽ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ് ചില വണ്ടികൾ ഓടിയത്. പാലക്കാട് ജംക്​ഷനിൽനിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചത് വനിതാ സംഘം. പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ പാലക്കാട്– ഈറോഡ് ഗുഡ്സ് ട്രെയിനാണ് ലോകോപൈലറ്റ് ഉൾപ്പെടെ വനിതകളുടെ നിയന്ത്രണത്തിൽ ഓടിയത്. അസിസ്റ്റന്റ് ലോകോ പൈലറ്റും ഗാർഡും വനിതകളായിരുന്നു.

രാവിലെ 9.35ന് പാലക്കാട് ജംക്​ഷനിൽനിന്നു പുറപ്പെട്ട ട്രെയിനിന്റെ ലോകോ പൈലറ്റ് എസ്. ബിജിയായിരുന്നു. സീനിയർ‌ അസിസ്റ്റന്റ് ലോകോ പൈലറ്റ് കെ.ഗായത്രിയും ഗാർഡ് സി.കെ നിമിഷ ഭാനുവുമായിരുന്നു. പാലക്കാട് ഡിവിഷനിൽ ഇതാദ്യമായാണ് പൂർണമായും വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ട്രെയിൻ സർവീസ് നടത്തുന്നത്

Back to top button
error: