Month: March 2023
-
Crime
രണ്ടു വയസുകാരന്‍െ്‌റ തലയില്‍ തിളച്ച വെള്ളം ഒഴിച്ചു; അച്ഛന്‍ അറസ്റ്റില്‍
കോട്ടയം: പാലാ മൂന്നിലവില്‍ കുട്ടിയുടെ തലയില്‍ തിളച്ചവെള്ളം ഒഴിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ രണ്ടു വയസ്സുള്ള മകന്റെ തലയില്‍ തിളച്ച വെള്ളം ഒഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൂന്നിലവ് കടവുപുഴ സ്വദേശി അനു പ്രസന്നനാണ് പിടിയിലായത്. സാരമായി പൊള്ളലേറ്റ കുട്ടി അമ്മയ്‌ക്കൊപ്പം ഇടുക്കി നെടുങ്കണ്ടത്തെ വീട്ടിലാണിപ്പോള്‍. കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. അനുവിനെ അറസ്റ്റ് ചെയ്യാത്തതില്‍ കടുത്ത പ്രതിഷേധവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. അനുവിന്റെ സഹോദരി പൊലീസില്‍തന്നെ ജോലി ചെയ്യുന്നതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ നടപടികളുണ്ടായി എന്നതടക്കമുള്ള ആക്ഷേപം ഉയര്‍ന്നു.
Read More » -
Kerala
ആകാംഷയുടെ മുള്‍മുനയില്‍ കേരളം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വൈകിട്ട് അഞ്ചിന്
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്ന സുരേഷ്. വിവരങ്ങള്‍ വൈകിട്ട് 5 മണിക്ക് പുറത്തുവിടുമെന്നും സമൂഹ മാധ്യമത്തിലെ പോസ്റ്റില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കി. ‘സ്വര്‍ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും’ എന്നാണ് സ്വപ്ന കുറിച്ചത്. ലൈഫ് മിഷന്‍ കോഴ ഇടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. 23 വരെയാണ് റിമാന്‍ഡ് കാലാവധി. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ലൈഫ് മിഷന്‍ കേസില്‍ ഇഡി ചോദ്യം ചെയ്തു വരികയാണ്. ലൈഫ് മിഷന്‍ ഭവന പദ്ധതിക്കുവേണ്ടി ലഭിച്ച 18 കോടിയുടെ വിദേശ സഹായത്തില്‍ 4.50 കോടിരൂപ കോഴയായി തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളായ സ്വപ്നയും സരിത്തും സി.എം.രവീന്ദ്രനെതിരേ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വനിതാ ദിനമായ മാര്‍ച്ച് 8…
Read More » -
Crime
ലോഡ്ജിൽ മുറിയെടുത്ത് ലഹരി വില്‍പ്പന; കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ; 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ എക്സൈസ് ഉദ്യോഗസ്ഥൻ അഖിലിന് എംഡിഎംഎ കച്ചവടമുണ്ടെന്ന് നേരത്തെ മുതൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസം അഖിലിനെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്ന് അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ഇവർ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടികൂടിയത്. കിളിമാനൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനാണ് അഖിൽ. ഒപ്പം സുഹൃത്തുക്കളായ ഫൈസൽ, അൽസാബിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്. അഞ്ചലിൽ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ…
Read More » -
Kerala
പാര്‍ട്ടിക്കിടെ മദ്യപിച്ച് തമ്മില്‍ത്തല്ലി; പത്തനംതിട്ടയില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ച സത്കാരത്തില്‍ തമ്മിലടിച്ച എ.എസ്.ഐ.യ്ക്കും പോലീസ് ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍. പത്തനംതിട്ടയിലെ ഗ്രേഡ് എ.എസ്.ഐ. ഗിരി, പോലീസ് ഡ്രൈവര്‍ ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. പത്തനംതിട്ട എസ്.പിയുടേതാണ് നടപടി. സ്പെഷ്യല്‍ബ്രാഞ്ചില്‍ എസ്.ഐയായി സ്ഥാനക്കയറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ച സത്കാരത്തിലാണ് പോലീസുകാര്‍ തമ്മിലടിച്ചത്. മൈലപ്രയിലെ കേറ്ററിങ് ഓഡിറ്റോറിയത്തില്‍ നടന്ന സത്കാരത്തില്‍ പഴയകാര്യങ്ങള്‍ പറഞ്ഞായിരുന്നു പോലീസുകാരുടെ തര്‍ക്കം. ഒടുവില്‍ ഇത് കൈയാങ്കളിയിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. സത്കാരത്തില്‍ ‘ചില സാധനങ്ങള്‍’ അകത്തോട്ട് ചെന്നപ്പോള്‍ പലര്‍ക്കും പലതും ‘പുറത്തേക്ക്’ വന്നുവെന്നാണ് വിവരം. എ.എസ്.ഐയും ഡ്രൈവറും പഴയ ചിലകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു. ഉന്തും തള്ളും കൈയ്യാങ്കളിയായി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇടപെട്ട് ക്രമസമാധാനപാലനം നടത്തിയെങ്കിലും അല്‍പ്പസമയം കഴിഞ്ഞ് കാര്യങ്ങള്‍ പിടിവിട്ടു. രണ്ടുപേരും തമ്മിലടിച്ചു. സ്വകാര്യവാഹനത്തിന് തട്ടയിലെ പമ്പില്‍നിന്നും സൗജന്യമായി ഒരാള്‍ ഇന്ധനം നിറയ്ക്കുന്നുവെന്ന് പറഞ്ഞതാണത്രെ അടിയുടെ കാരണമായതെന്നും വിവരങ്ങളുണ്ട്.
Read More » -
Kerala
ആക്രമിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം
കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ കൊലവിളി മുഴക്കിയിരുന്നു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ ഇരുവരും രജിസ്ട്രര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്. അഡ്വ.സജീവനും സിപിഎം നേതാവായ വി.വി. രമേശുമാണ് വിവാഹ…
Read More » -
Kerala
ചങ്ങനാശേരിയില്‍ ഇടഞ്ഞ കൊമ്പന്‍െ്‌റ പരാക്രമം; ലോറി കുത്തിമറിച്ചിട്ടു, വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചു
കോട്ടയം: ചങ്ങനാശേരിയില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന മണിക്കൂറുകളോളം വാഹനത്തില്‍ തുടര്‍ന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിടുകയും കെഎസ്ഇബി ലൈനുകള്‍ വലിച്ചിടാന്‍ തുടങ്ങുകയും ചെയ്തതോടെ എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മയക്കുവെടിവച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശേരി തുരുത്തി ഈശാനത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് സംഭവം. വാഴപ്പള്ളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. തുരുത്തിയിലെ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടാന്‍ എത്തിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന ആന ലോറിയുടെ കൈവരികള്‍ കുത്തിമറിച്ച ശേഷം ലോറിയും കുത്തി തകര്‍ത്തു. തുമ്പികൈ കൊണ്ട് സമീപത്തെ വൈദ്യുതി ലൈന്‍ വലിച്ചു പൊട്ടിച്ചതോടെ പ്രദേശം പൂര്‍ണമായി ഇരുട്ടിലായി. ആന ഇടഞ്ഞതിനെ തുടര്‍ന്ന് എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇട റോഡുകള്‍ വഴി വാഹനം തിരിച്ചുവിട്ടു.
Read More » -
Crime
പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥിനി ഒന്നാം നിലയില്‍നിന്ന് ചാടി; സ്‌ക്വാഷ് പരിശീലകന്‍ അറസ്റ്റില്‍
ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പരിശീലകനില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥിനി ഒന്നാം നിലയില്‍ നിന്ന് ചാടി. തിങ്കളാഴ്ചയായിരുന്നു ഇരുപതുകാരിയായ വിദ്യാര്‍ഥിനിക്കുനേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ സ്‌ക്വാഷ് പരിശീലകന്‍ മുരുകേശനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് കായിക വികസന അതോറിറ്റിയുടെ കീഴില്‍വരുന്ന കാഞ്ചീപുരം ജില്ലാ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ പരിശീലകനായിരുന്നു മുരുകേശന്‍. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനി തന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അക്കാദമയില്‍ എത്തിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ വീട്ടിലാണെന്നും ലഭിക്കുവാന്‍ തന്റെ വീട്ടിലേക്കെത്താനും ഇയാള്‍ ആവശ്യപ്പെട്ടു. മുരുകേശന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയുടെ മേല്‍ ഇയാള്‍ ബലം പ്രയോഗിച്ചു. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിദ്യാര്‍ഥിനി ഒന്നാം നിലയില്‍ നിന്നും എടുത്തു ചാടുകയായിരുന്നു. അയല്‍ക്കാരോട് സംഭവം വെളിപ്പെടുത്തിയ വിദ്യാര്‍ഥിനി, അവരുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാള്‍ മറ്റു വിദ്യാര്‍ഥികളോടും സമാനമായ വിധത്തില്‍ പെരുമാറിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Read More » -
Kerala
വൈദേകം റിസോര്‍ട്ടിലെ കുടുംബ ഓഹരി ഒഴിവാക്കാന്‍ ഇപി; വില്‍ക്കാന്‍ തയ്യാറെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു
കണ്ണൂര്‍: വൈദേകം ആയൂര്‍വേദ റിസോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയാരജന്റെ കുടുംബത്തിനുള്ള ഒഹരികള്‍ വില്‍ക്കാന്‍ തീരുമാനം. ഭാര്യ ഇന്ദിരയുടേയും മകന്‍ ജെയ്സണിന്റേയും ഓഹരികളാണ് വില്‍ക്കുന്നത്. ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ഇപിയുടെ കുടുംബം ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു. പി കെ ഇന്ദിരയുടെ പേലില്‍ 81.99 ലക്ഷത്തിന്റെ ഓഹരിയും ജെയ്സണ്‍ ജയരാജന് 10 ലക്ഷം രൂപയുടെയും ഓഹരിയാണ് ഉള്ളത്. ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍. റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരി വില്‍ക്കുന്ന നടപടിയിലേക്ക് ഇപിയുടെ കുടുംബം കടന്നത്. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. ആയുര്‍വേദ റിസോര്‍ട്ടിന് പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു…
Read More » -
Kerala
നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം; ‘പ്രതിഷേധ’ പോസ്റ്റുമായി രേണു രാജ്
കൊച്ചി: സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ”നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം” എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടര്‍ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വയനാട് ജില്ലാ കലക്ടറായാണ് സ്ഥലംമാറ്റം. എന്‍.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കലക്ടര്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം. തീയണയ്ക്കാന്‍ രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരിശ്രമിക്കുന്നതിനിടെ കലക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Read More » -
India
പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ; ഝാര്‍ഖണ്ഡ് സ്വദേശിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടില്‍ അതിഥിതൊഴിലാളികള്‍ക്കുനേരെ ആക്രമണം നടക്കുന്നതായിട്ടായിരുന്നു വ്യാജപ്രചാരണം. പ്രശസ്തിക്കുവേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. അതിഥിതൊഴിലാളികള്‍ക്കുനേരെ ആക്രമണം നടക്കുന്നതായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഏഴുപേര്‍ക്കെതിരേയാണ് തമിഴ്നാട് പോലീസ് കേസെടുത്തിട്ടുള്ളത്. ബിഹാര്‍ സ്വദേശിയായ രൂപേഷ്‌കുമാര്‍ (23) നേരത്തേ അറസ്റ്റിലായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ മനോജ് യാദവിനെ (43) താംബരം പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു. 25 വര്‍ഷമായി ചെന്നൈയ്ക്കടുത്ത് മാരൈമലൈ നഗറില്‍ ജോലിചെയ്യുന്നയാളാണ് മനോജ് യാദവ്. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നുവെന്നു വിലപിക്കുന്ന മനോജ് യാദവിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് താംബരം പോലീസ് അറിയിച്ചു. നിര്‍മാണജോലി നടക്കുന്ന സ്ഥലത്തുവെച്ച് മനോജ് യാദവും കൂട്ടുകാരും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനീഷ് കശ്യപ് എന്ന ട്വിറ്റര്‍ ഐഡിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍, പബ്ലിക് ഫിഗര്‍ എന്നാണ് ഇയാള്‍…
Read More »