KeralaNEWS

കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസർ ജിഷമോൾ അടിമുടി തട്ടിപ്പുകാരി, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഉൾപ്പടെ നിരവധി ആരോപണങ്ങൾ

   ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോളെ കള്ളനോട്ട് കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നൽകിയ 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ കൊടുത്തപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികൾ വിതരണം ചെയ്യുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. ഇത് കള്ളനോട്ടാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.  

ജിഷമോൾ ഇപ്പോൾ ആലപ്പുഴ കളരിക്കൽ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും മുമ്പ് ജോലി ചെയ്ത ഓഫീസിൽ നിരവധി ക്രമക്കേടുകൾ നടത്തിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: