IndiaNEWS

നടനും സംവിധായകനുമായ സതീശ് കൗശിക് അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടന്‍ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.

ഏറെ വേദനയോടെയാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേര്‍ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

നടി കങ്കണ റണാവത്തും സതീഷ് കൗശിക്കിന് ആദരാജ്ഞലി അര്‍പ്പിച്ചു. രണ്ടു ദിവസം മുന്‍പാണ് സംവിധായകന്‍ ജാവേദ് അക്ബറിന്റെ വീട്ടില്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് സിനിമാലോകത്തിനെ ഞെട്ടിച്ചിരിക്കുകയാണ്.

1956 ഏപ്രില്‍ 13ന് ജനിച്ച സതീഷ് നടന്‍, സംവിധായകന്‍, നിര്‍മാതാവ്. കൊമേഡിയന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. രാം ലഖന്‍, സാജന്‍ ചാലെ സസുരാല്‍, ജാനേ ബി ദോ യാരോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ശേഖര്‍ കപൂറിന്റെ മിസ്റ്റര്‍ ഇന്ത്യയിലെ കഥാപാത്രം ഏറെ ശ്രദ്ധനേടിക്കൊടുത്തു. രൂപ് കി റാണി ചോരോം കാ രാജ, ഹം ആപ്കെ ദില്‍ മെയ്ന്‍ രഹ്തെ ഹേ, തേരെ നാം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. രാകുല്‍ പ്രീത് സിങ്ങിനൊപ്പമുള്ള ഛത്രിവാലിയിലാണ് അവസാനം അഭിനയിച്ചത്. കങ്കണയുടെ എമര്‍ജന്‍സിയാണ് പുതിയ ചിത്രം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: