Month: March 2023
-
Kerala
ആന്‍റണി രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ. ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെയുള്ള തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലെ എഫ്.ഐ.ആർ. ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തില്‍ പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം . മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ് ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിന് തടസമില്ല. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നത് എന്ന് കോടതി വ്യക്തമാക്കി. ആന്‍റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്. ദൈവത്തിന് നന്ദി പറയുന്നുവെന്ന് ആന്‍റണി രാജു പ്രതികരിച്ചു, 90 ൽ ഉണ്ടായ സംഭവമാണിത്. യുഡിഎഫ് കാലത്ത് രണ്ട് തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ട് തള്ളിയതാണ്. 2006 ൽ സ്ഥാനാർത്ഥിത്വം പോലും നഷ്ടമായി. കേസും അന്വേഷണവും കോടതി റദ്ദാക്കി .അതിൽ സന്തോഷമുണ്ട് വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
Read More » -
LIFE
സഭാതര്‍ക്കം: നിയമ നിര്‍മ്മാണത്തിനെതിരേ കടുത്ത നിലപാടുമായി ഓര്‍ത്തഡോക്‌സ് സഭ; നാളെ പളളികളില്‍ പ്രതിഷേധ ദിനം
കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണം നടത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കടുത്ത നിലപാടുമായി മലങ്കര ഓര്‍ത്തഡോസ് സഭ. പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയില്‍ നാളെ കുര്‍ബാനയ്ക്ക് ശേഷം സഭയിലെ എല്ലാ പളളികളിലും പ്രതിഷേധദിനമായി ആചരിക്കും. തിങ്കളാഴ്ച സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യജ്ഞം നടത്തും. ഇതിന് പുറമേ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സഭാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുളള നീക്കം നടത്തുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല.ഇത് ജുഡീഷ്യറിയോടുളള വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. ഒരു വിശ്വാസിക്കുപോലും ആരാധനാ സ്വതന്ത്ര്യം നിഷേധിക്കാതിരിക്കേ ആരാധനാ സ്വതന്ത്ര്യം ഒരു വിഭാഗത്തിനും ഉടമസ്ഥതാവകാശം മറ്റൊരു വിഭാഗത്തിനുമെന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ ഇടതുമുന്നണി അംഗീകാരം നല്‍കിയത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പളളികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിനുളള ബോധപുര്‍വമായ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്‍ നടപ്പാക്കിയാല്‍ പ്രശ്‌നം…
Read More » -
Kerala
സ്വപ്ന- വിജേഷ് സംഗമം: ‘സംസാരിച്ചത് 30 കോടിയെന്നല്ല, 30 ശതമാനം കമ്മിഷനെന്ന്.’ ബിസിനസ് കാര്യങ്ങൾ പറഞ്ഞത് സ്വപ്‌ന വളച്ചൊടിച്ചെന്ന് വിജേഷ് പിള്ള
സ്വപ്നയോട് ചര്‍ച്ചചെയ്തത് ബിസിനസ് കാര്യം മാത്രമാണെന്നും മറ്റ് ആരോപണൾ പച്ചക്കള്ളമാണെന്നും വിവാദ കഥാപാത്രം വിജേഷ് പിള്ള. വെബ്സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി ചാറ്റ് ചെയ്യുകയും ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തെന്നും വിജേഷ് പിള്ള പറഞ്ഞു. ഇതു സംബന്ധിച്ച വാട്സ്ആപ് ചാറ്റും ഇദ്ദേഹം പുറത്തുവിട്ടു. സ്വപ്‌ന സുരേഷ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്നാരോപിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു. വിജേഷ് പിള്ള എന്നാണ് സ്വപ്‌നയോട് പരിചയപ്പെടുത്തിയത്. എന്നാല്‍ വിജയ് പിള്ള എന്നാണ് സ്വപ്‌ന തന്നെ പരിചയപ്പെടുത്തിയത്. തന്റെ പേരുപോലും അറിയാതെയാണ് സ്വപ്‌ന ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചിരിക്കുന്നത്. തന്റെ ഫോണിലേക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി എന്നു പറയുന്ന തന്നെ അവര്‍ വിളിക്കേണ്ട ആവശ്യമെമെന്ത് എന്ന് വിജേഷ് ചോദിച്ചു. വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കാണ് സ്വപ്നയെ സമീപിച്ചത്. 27-നാണ് ഇതുസംബന്ധിച്ച ആവശ്യത്തിന് ആദ്യമായി സ്വപ്നയെ വിളിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യമായി കണ്ടുമുട്ടുന്നത്. അതിന് മുന്‍പ് തങ്ങള്‍ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും വിജേഷ് പറഞ്ഞു. 30 കോടി…
Read More » -
Crime
മോഷണമുതല്‍ സുഹൃത്തുക്കള്‍ക്ക് നല്‍കും, കടം വീട്ടാന്‍ പകരം കവര്‍ച്ച സാധനങ്ങള്‍; യുവാവ് പിടിയില്‍
പാലക്കാട്: പതിനഞ്ചിലധികം കടകളുടെ പൂട്ടുകള്‍ പൊളിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുബഷിറാണ് പിടിയിലായത്. പ്രതിയുമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കടകളില്‍ തെളിവെടുപ്പ് നടത്തി. സമീപ ദിവസങ്ങളില്‍ പത്തോളം കടകളില്‍ നടന്ന മോഷണത്തിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യുന്ന വേളയില്‍ ആദ്യഘട്ടം പ്രതി കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. തനിക്കൊന്നും ഓര്‍മ്മയില്ല എന്നായിരുന്നു പോലീസിനോട് മൊഴി നല്‍കിയത്. പാലക്കാട് എടത്തറ അഞ്ചാംമയില്‍ കല്ലേക്കാട് പാളയം എന്നിവിടങ്ങളില്‍ നടന്ന മോഷണ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മോഷ്ടിക്കുന്ന വസ്തുക്കള്‍ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും പ്രതിസൗജന്യമായി നല്‍കിയെന്നും പോലീസ് കണ്ടെത്തി. പലരില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങി തിരികെ നല്‍കിയിട്ടില്ലെന്നും കടംവാങ്ങിയവര്‍ക്ക് പണത്തിന് പകരം മോഷ്ടിച്ച വസ്തുക്കളില്‍ പലതും കൈമാറി എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ കടകളില്‍ നിന്നായി രണ്ടു മൊബൈല്‍ ഫോണുകളും 15,000 ത്തിലധികം രൂപയും…
Read More » -
Kerala
തെളിവുണ്ട്; ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥര്‍: വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന
തിരുവനന്തപുരം: വിജേഷ് പിള്ളയുടെ ആരോപണങ്ങളില്‍ വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന. തെളിവുണ്ടെന്ന് സ്വപ്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കോടതിയിലും ഹാജരാക്കും. വിജേഷിന്റെ ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യേഗസ്ഥരെന്നും സ്വപ്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സത്യം ലോകത്തിനു മുന്നിലെത്തിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയാണ് സ്വപ്ന സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. സ്വപ്നയുടെ പോസ്റ്റ് ”എന്നെ കണ്ടുവെന്ന് വിജേഷ് പിള്ള സമ്മതിച്ചു. ഹരിയാനയെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്തെന്നു പറഞ്ഞതും അംഗീകരിച്ചു. എം.വി.ഗോവിന്ദന്റെയും എം.എ.യൂസഫലിയുടെയും പേരുകള്‍ താന്‍ പരാമര്‍ശിച്ചതായും വിജേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചു പരാമര്‍ശിച്ചതും സ്വര്‍ണക്കടത്തു കേസിലെ തെളിവുകള്‍ എന്നോട് ആവശ്യപ്പെട്ടതും സമ്മതിച്ചു. പക്ഷെ എല്ലാം മറ്റൊരു…
Read More » -
Crime
ഓഫീസില്‍ എത്തുന്നത് വല്ലപ്പോഴും; കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശപത്രിയിലേക്കാണ് മാറ്റിയത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന എം. ജിഷാ മോളെ വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാല്‍, ഇത് കള്ളനോട്ട് സംഘത്തില്‍ ഉള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം പോലീസിനുണ്ട്. കൃഷി ഓഫീസില്‍ കൃത്യമായ ഇവര്‍ ഹാജരാകാറില്ലെന്ന് ആരോപണമുണ്ട്. കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴയില്‍ വിളിച്ചിട്ടുള്ള ഒരു യോഗത്തിലും ഇവര്‍ പങ്കെടുത്തിട്ടില്ല. എം ജിഷ മോള്‍ വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു. ജിഷയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഫെഡറല്‍ ബാങ്ക് ശാഖയിലെ കള്ളനോട്ടുമായി ബന്ധപ്പെട്ടാണ് എടത്വയിലെ കൃഷി ഓഫീസര്‍ ജിഷ പിടിയിലായത്. ചോദ്യം ചെയ്തതില്‍ നിന്നാണ് വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ഇവരെന്ന് വ്യകത്മായത്. കള്ളനോട്ട് കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ പോലീസ്…
Read More » -
Crime
വനിതാ ജഡ്ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബ്ലാക്‌മെയിലിങ്; 20 ലക്ഷം ആവശ്യപ്പെട്ട് കോടതിയിലേക്ക് പാഴ്‌സല്‍!
ജയ്പുര്‍: രാജസ്ഥാനില്‍ വനിതാ ജഡ്ജിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. പാര്‍സല്‍ മുഖേനെ മോര്‍ഫ് ചെയ്ത ചിത്രങ്ങളയച്ച് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജി സദര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പ്രതി മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ചത്. ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത മൂന്ന് ചിത്രങ്ങള്‍ പ്രതി കോടതിയിലേക്കും ഔദ്യോഗിക വസതിയിലേക്കും ഇരു പാര്‍സലുകളായി അയച്ചതായി പരാതിയില്‍ പറയുന്നു. ഇവ രണ്ടിലും 20 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണികത്തുകളും ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. തന്നെയാരോ പിന്തുടരുന്നതായി തോന്നുന്നതായും മക്കളുടെയും തന്റെയും ദൈനംദിന വിവരങ്ങള്‍ ആര്‍ക്കോ ലഭ്യമാകുന്നതായും അവര്‍ ആരോപിച്ചു. ജയ്പുരില്‍ ഇത്തരത്തില്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പല സംഭവങ്ങളും നേരത്തെയും ഉണ്ടായിരുന്നു. ജയ്പുര്‍ ബോംബ് സ്ഫോടന കേസ് പരിഗണിച്ച ജഡ്ജി അജയ് കുമാര്‍ ശര്‍മയ്ക്കെതിരെയും ഭീഷണികള്‍ ഉണ്ടായിരുന്നു.
Read More » -
Kerala
അലക്ഷ്യമായി ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍നിന്ന് തീ പടര്‍ന്നു; മലപ്പുറത്ത് നാലേക്കര്‍ കത്തി നശിച്ചു
മലപ്പുറം: മൊറയൂര്‍ പഞ്ചായത്തിലെ മിനി ഊട്ടിയില്‍ തീപിടിത്തം; നാലേക്കര്‍ പറമ്പ് കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അഗ്‌നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പ്രദേശവാസികള്‍ എത്തിയിരുന്നെങ്കിലും തീ വലിയ രീതിയില്‍ പടര്‍ന്നു പിടിച്ചിരുന്നു. ഉടന്‍തന്നെ മലപ്പുറം അഗ്‌നിരക്ഷസേന ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. റോഡില്‍ നിന്ന് 100 മീറ്റര്‍ കുത്തനെയുള്ള ഭൂമി ആയതുകൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ തീയണക്കാന്‍ സാധിച്ചില്ല. ഇതോടെ ജീവനക്കാര്‍ റോഡില്‍ നിന്ന് നൂറു മീറ്ററോളം താഴ്ചയിലേക്ക് കയറില്‍ പിടിച്ചു ഇറങ്ങി നിന്നാണ് തീ അണച്ചത്. പച്ചിലക്കാടുകള്‍ക്ക് അടക്കം തീ പിടിച്ചു. അഗ്‌നിബാധയില്‍ പറമ്പിലെ തെങ്ങിന്‍ തൈകളും റബ്ബര്‍ തൈകളും കത്തി നശിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പിടിത്തം സംഭവിച്ചത്. മലപ്പുറത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷസന ഉദ്യോഗസ്ഥരും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച്…
Read More » -
Crime
ക്ഷേത്ര നടയിലെത്തി പ്രാര്‍ഥിച്ചു; പിന്നാലെ കണിക്ക വഞ്ചികള്‍ അടിച്ചു മാറ്റി യുവാവും യുവതിയും!
ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ യുവതിയും യുവാവും ചേര്‍ന്ന് മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്.
Read More »
