Month: March 2023
-
India
മുഖം മിനുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍ ഗതാഗതത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളില്‍ സുപ്രധാനമായ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. നാല് വര്‍ഷമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ പാളത്തിലൂടെ കുതിച്ച് പായുകയാണ്. അതേസമയം, വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 200 പുതിയ ട്രെയിനുകള്‍ കൂടി നിരത്തിലിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. സ്ലീപ്പര്‍ സൗകര്യങ്ങള്‍ അടക്കം പുതിയ ഒട്ടേറെ സൗകര്യങ്ങളുമായാണ് വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങുക എന്നതും മറ്റൊരു പ്രത്യേകതയാണ്. നിലവില്‍, ചെന്നൈ, ബംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കാണ്‍പൂര്‍, വാരണാസി, എന്നീ നഗരങ്ങളില്‍ വന്ദേഭാരത് ട്രെയിനുകളുടെ സൗകര്യങ്ങള്‍ ലഭിച്ച് കഴിഞ്ഞു. വരുന്ന മാസങ്ങളില്‍ തന്നെ കൂടുതല്‍ അതിവേഗ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്ത വര്‍ഷം ഒന്നാം പാദത്തില്‍ തന്നെ പുറത്തിറക്കുമെന്നാണ് കരുതുന്നത്. അതിന് പുറമെ, പുതിയ ട്രെയിനുകളുടെ നിര്‍മാണത്തിനായി ടാറ്റാ സ്റ്റീലുമായി റെയില്‍വേ മന്ത്രാലയം കരാറും ഒപ്പുവച്ചിട്ടുണ്ട്. ട്രെയിനുകള്‍ക്ക് പുറമെ എല്‍എച്ച്ബി പ്ലാറ്റ്‌ഫോമുകള്‍ക്കുമായുള്ള കരാറിലും…
Read More » -
Crime
കാക്കിക്കുള്ളിലെ കാമവെറി! റോഡരികില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ പോലീസുകാരന്‍െ്‌റ ശ്രമം
ഭോപ്പാല്‍: സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. A policeman was caught on camera molesting a woman who stood at a roadside in the night in Bhopal, Madhya Pradesh. pic.twitter.com/knhnpSeqhs — Ahmed Khabeer احمد خبیر (@AhmedKhabeer_) March 8, 2023 പോലീസുകാരന്‍ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹന്‍മാന്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അയാളുടെ പിടിയില്‍നിന്ന് മോചനം നേടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്. ഏറെ പരിശ്രമത്തിനു ശേഷം അവള്‍ സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാള്‍ ബൈക്കില്‍ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭയന്നു വിറച്ച പെണ്‍കുട്ടി പിന്നീട്…
Read More » -
Kerala
സ്വപ്നയുടേത് കള്ളക്കഥകൾ, ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും; സ്വപ്നയുടെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: ഒത്തുതീർപ്പിനായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ബന്ധപ്പെട്ടെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ മറുപടി നൽകി. സ്വർണ്ണ കടത്തിൽ കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, കേസ് പിൻവലിക്കാൻ സിപിഎം വാഗ്ദാനം നല്കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ കേസ് പിൻവലിക്കാൻ വാഗ്ധാനം നൽകിയെന്നത് നട്ടാൽ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും സംസ്ഥാന…
Read More » -
Crime
ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് 25000 രൂപ കൈക്കൂലി; വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറിക്ക് ഒടുവിൽ സസ്പെൻഷൻ
പത്തനംതിട്ട: കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ സസ്പെന്റ് ചെയ്തു. തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നടപടി എടുത്തത്. സസ്പെൻഷൻ ഉത്തരവ് ഇറങ്ങുന്നത് വിജിലൻസ് കോടതി ഇയാളെ റിമാന്റ് ചെയ്ത ആറ് ദിവസത്തിന് ശേഷം. ഈ മാസം 5നാണ് കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും ജീവനക്കാരിയും വിജിലൻസ് കസ്റ്റഡിയിലാകുന്നത്. സെക്രട്ടറി നാരായൺ സ്റ്റാലിനൊപ്പം പ്യൂൺ ഹസീനയും പിടിയിലായിരുന്നു. 25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. നാരായൺ സ്റ്റാലിന് വേണ്ടി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയിരുന്ന ആളാണ് പ്യൂൺ ഹസീന. നഗരസഭയിലെ ഖര മാലിന്യ സംസ്കരണം നടത്തുന്ന ക്രിസ് ഗ്ലോബൽസ് എന്ന കമ്പനി ഉടമയിൽ നിന്നാണ് സെക്രട്ടറി പണം വാങ്ങിയത്. ഖര മാലിന്യ പ്ലാന്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നായിരുന്നു സെക്രട്ടറി കമ്പനി ഉടമയോട് ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ…
Read More » -
India
ഒരു ചടങ്ങില്‍ രണ്ടു യുവതികള്‍ക്ക് താലിചാര്‍ത്തി വരന്‍; ഈ വിവാഹം സിനിമാക്കഥയെ വെല്ലും
ഹൈദരാബാദ്: ഒരേ ചടങ്ങില്‍ രണ്ടു യുവതികളെ വിവാഹം ചെയ്തു വരന്‍. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയിലുള്ള ആദിവാസി മേഖലയിലാണ് വ്യത്യസ്തമായ വിവാഹച്ചടങ്ങ് നടന്നത്. ചെര്‍ല മണ്ഡലിലെ ഇരബോര്‍ ഗ്രാമവാസിയായ മഡിവി സതിബാബു ആണ് ഒറ്റച്ചടങ്ങില്‍ സുനിത, സ്വപ്ന എന്നീ രണ്ടു യുവതികള്‍ക്ക് താലിചാര്‍ത്തിയത്. ഇരുവരുടെയും ബന്ധുക്കളടക്കം പങ്കെടുത്തു വലിയ ആഘോഷമായാണ് വിവാഹം നടന്നത്. ചെര്‍ല മണ്ഡലിലെ ദൊഷപ്പള്ളി സ്വദേശിയായ സ്വപ്നയുമായി പ്രണയത്തിലായിരുന്ന സതിബാബു മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ നീക്കം സ്വപ്ന എതിര്‍ത്തു. ഇതോടെ മറ്റു വഴികളില്ലാതെ, രണ്ടു പേരെയും വിവാഹം ചെയ്യാന്‍ സതിബാബു തീരുമാനിച്ചു. രണ്ടു യുവതികളും ഇവരുടെ കുടുംബാംഗങ്ങളും സതിബാബുവിന്റെ തീരുമാനത്തിന് പച്ചക്കൊടി വീശി. ഒടുവിലാണ് എല്ലാവരുടെയും സഹകരണത്താല്‍ വിവാഹം നടന്നതെന്ന് ഗ്രാമത്തിലെ മുതിര്‍ന്നയാള്‍ പറഞ്ഞു. വിദ്യാര്‍ഥി കാലഘട്ടം മുതല്‍ സതിബാബുവും സ്വപ്നയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം സ്വപ്ന പെണ്‍കുഞ്ഞിനു ജന്മം നല്‍കുന്നതിലേക്കു എത്തിനിന്നു. ഇതിനിടെ ബന്ധുവായ കര്‍ണേപ്പള്ളി സ്വദേശി സുനിതയുമായും സതിബാബു…
Read More » -
NEWS
ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന
ദില്ലി: ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ 24 ഇടങ്ങളിൽ ഇഡി പരിശോധന. പാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലും പരിശോധന നടക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് തെളിവെടുപ്പ് നടക്കുന്നത്. ജോലിക്ക് ഭൂമി കൈപ്പറ്റിയെന്ന കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനേയും ഭാര്യ റാബ്രി ദേവിയേയും കഴിഞ്ഞ ചൊവ്വാഴ്ച്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളുൾപ്പെടെ 16 ഇടങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ തേജസ്വി യാദവ് രംഗത്തെത്തി. ബിജെപിക്കെതിരെ നിൽക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് പരസ്യമായ കാര്യമാണെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. ലാലുപ്രസാദിനും ഭാര്യക്കും പുറമെ കേസിൽ മക്കളായ മിസ, ഹേമ എന്നിവരുൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. 2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലി നൽകിയതിന് പകരമായി കുറഞ്ഞ വിലയ്‌ക്ക് ലാലുവും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തെന്നാണ്…
Read More » -
Kerala
അന്വേഷണത്തില്‍ ഒളിച്ചുകളി; എങ്ങുമെത്താതെ സ്വപ്നയുടെ ആദ്യ ഒത്തുതീര്‍പ്പ് കേസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ഒത്തുതീര്‍പ്പ് ആരോപണം ഉയരുമ്പോള്‍, സ്വപ്ന സുരേഷ് ആദ്യം ഉന്നയിച്ച ഒത്തുതീര്‍പ്പ് ആരോപണത്തില്‍ സത്യം കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി. ഷാജ് കിരണ്‍ മധ്യസ്ഥനായി മൊഴി മാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഒന്‍പത് മാസമായിട്ടും അന്വേഷണം എങ്ങുമെത്താത്തത്. ഷാജ് കിരണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച മട്ടാണ്. സ്വപ്ന ഉന്നയിച്ച ആദ്യ ഒത്തുതീര്‍പ്പ് ആരോപണമായിരുന്നില്ല കഴിഞ്ഞ ദിവസത്തേത്. ഒന്‍പത് മാസം മുന്‍പ് അന്നത്തെ വിജിലന്‍സ് മേധാവി എം.ആര്‍. അജിത് കുമാര്‍ നിയോഗിച്ച ഇടനിലക്കാരനായി ഷാജ് കിരണ്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നായിരുന്നു ആദ്യത്തേത്. ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി പുറത്തുവിട്ടെങ്കിലും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയായിട്ടാണ് ആരോപണത്തെ സര്‍ക്കാര്‍ കണ്ടത്. പി.സി.ജോര്‍ജും സ്വപ്നയും ചേര്‍ന്നാണ് നീക്കമെന്നും വിലയിരുത്തി. കെ.ടി. ജലീലിനെക്കൊണ്ട് പരാതി നല്‍കിപ്പിച്ച് ഗൂഢാലോചനക്കുറ്റത്തില്‍ സ്വപ്ന, പി.സി.ജോര്‍ജ്, സരിത് എന്നിവരെ പ്രതികളാക്കി. സരിത മുഖ്യസാക്ഷിയും. ഇടനിലക്കാരനായ ഷാജ് കിരണിനെ ചോദ്യം ചെയ്ത് സാക്ഷിയാക്കി മാറ്റിയതിനപ്പുറം ഒന്നും ചെയ്തില്ല. കേസെടുത്ത് 9 മാസം കഴിയുമ്പോഴും…
Read More » -
Crime
ചാരുമൂട്ടിൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഏരിയാ സെക്രട്ടറിയും സംഘവും വീടുകയറി ആക്രമിച്ചതായി പരാതി
ആലപ്പുഴ: ചാരുമൂട്ടില്‍ സി.പി.എം. പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചെന്ന് പട്ടികജാതി കുടുംബത്തിന്റെ പരാതി. പാര്‍ട്ടി അനുഭാവിയും ഡി.വൈ.എഫ്.ഐ. മുന്‍ നേതാവുമായ സതീഷ് ബാബുവിന്റെ വീട്ടിലാണ് ആക്രമണം. സി.പി.എം. ചാരുമൂട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 12.30-നാണ് സംഭവം. അതേസമയം ആക്രമണം ഉണ്ടായില്ലെന്നും തര്‍ക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. ചാരുമൂട് ചുനക്കരയിലെ ഒരു പ്രാദേശിക റോഡിനെക്കുറിച്ച് സതീഷ് ബാബു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് സി.പി.എം. നേതാക്കളെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചത്. രാത്രിയില്‍ സി.പി.എം. ചാരുമൂട് ഏരിയാ സെക്രട്ടറി ബിനുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി തന്നെയും കുടുംബത്തെയും മര്‍ദിക്കുകയായിരുന്നെന്നാണ് സതീഷ് ബാബുവിന്റെ പരാതി. തുടര്‍ന്ന് ഒരു ബന്ധു എത്തിയാണ് ആംബുലന്‍സ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. വാക്കുതര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും അക്രമം ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. സി.പി.എം. നേതാവ് ഉള്‍പ്പെടെയുള്ള ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് സതീഷ് ബാബു ആരോപിക്കുന്നു. നേരത്തേ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവായിരുന്നു സതീഷി ബാബു. സിനിമാ…
Read More » -
LIFE
രണ്‍ബിര്‍ കപൂറിന്റെ റൊമാന്റിക് കോമഡി ‘തു ഝൂടി മേയ്ൻ മക്കാര്‍’ കുതിപ്പ് തുടരുന്നു
രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ‘പ്യാര്‍ ക പഞ്ച്നമ’യും, ‘ആകാശ്‍വാണി’യുമൊക്കെ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനായ പുതിയ ചിത്രത്തിന് മികച്ച കളക്ഷനാണ് റിലീസിന്റെ തൊട്ടടുത്ത ദിവസവും ലഭിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായ ‘തൂ ഝൂടി മേയ്ൻ മക്കാര്‍’ ആദ്യ ദിവസം 15.73 കോടി രൂപയും ഇന്നലെ 10.34 കോടിയും സ്വന്തമാക്കി ആകെ കളക്ഷൻ 26.07 കോടിയിലെത്തിയിരിക്കുകയാണ്. ഡിംപിള്‍ കപാഡിയ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരും ‘തൂ ഝൂടി മേയ്ൻ മക്കാര്‍’ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. #TuJhoothiMainMakkaar maintains the grip on Day 2… A 34.27% decline…
Read More »
