CrimeNEWS

മോഷണമുതല്‍ സുഹൃത്തുക്കള്‍ക്ക് നല്‍കും, കടം വീട്ടാന്‍ പകരം കവര്‍ച്ച സാധനങ്ങള്‍; യുവാവ് പിടിയില്‍

പാലക്കാട്: പതിനഞ്ചിലധികം കടകളുടെ പൂട്ടുകള്‍ പൊളിച്ച് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുബഷിറാണ് പിടിയിലായത്. പ്രതിയുമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കടകളില്‍ തെളിവെടുപ്പ് നടത്തി.

സമീപ ദിവസങ്ങളില്‍ പത്തോളം കടകളില്‍ നടന്ന മോഷണത്തിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യുന്ന വേളയില്‍ ആദ്യഘട്ടം പ്രതി കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. തനിക്കൊന്നും ഓര്‍മ്മയില്ല എന്നായിരുന്നു പോലീസിനോട് മൊഴി നല്‍കിയത്.

പാലക്കാട് എടത്തറ അഞ്ചാംമയില്‍ കല്ലേക്കാട് പാളയം എന്നിവിടങ്ങളില്‍ നടന്ന മോഷണ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. മോഷ്ടിക്കുന്ന വസ്തുക്കള്‍ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും പ്രതിസൗജന്യമായി നല്‍കിയെന്നും പോലീസ് കണ്ടെത്തി. പലരില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങി തിരികെ നല്‍കിയിട്ടില്ലെന്നും കടംവാങ്ങിയവര്‍ക്ക് പണത്തിന് പകരം മോഷ്ടിച്ച വസ്തുക്കളില്‍ പലതും കൈമാറി എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വിവിധ കടകളില്‍ നിന്നായി രണ്ടു മൊബൈല്‍ ഫോണുകളും 15,000 ത്തിലധികം രൂപയും മോഷ്ടിച്ചിട്ടുണ്ടെന്ന് കുറ്റം സമ്മതിച്ചു. മോഷണം നടത്തിയ രീതികളും പൂട്ടുപൊളിച്ച് കാര്യങ്ങളും പ്രതി പോലീസിനോട് വിവരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: