KeralaNEWS

സ്വപ്ന- വിജേഷ് സംഗമം: ‘സംസാരിച്ചത് 30 കോടിയെന്നല്ല, 30 ശതമാനം കമ്മിഷനെന്ന്.’ ബിസിനസ് കാര്യങ്ങൾ പറഞ്ഞത് സ്വപ്‌ന വളച്ചൊടിച്ചെന്ന് വിജേഷ് പിള്ള

   സ്വപ്നയോട് ചര്‍ച്ചചെയ്തത് ബിസിനസ് കാര്യം മാത്രമാണെന്നും മറ്റ് ആരോപണൾ  പച്ചക്കള്ളമാണെന്നും വിവാദ കഥാപാത്രം വിജേഷ് പിള്ള. വെബ്സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്നയുമായി ചാറ്റ് ചെയ്യുകയും ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തെന്നും വിജേഷ് പിള്ള പറഞ്ഞു. ഇതു സംബന്ധിച്ച വാട്സ്ആപ് ചാറ്റും ഇദ്ദേഹം പുറത്തുവിട്ടു. സ്വപ്‌ന സുരേഷ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്നാരോപിച്ച് ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.

വിജേഷ് പിള്ള എന്നാണ് സ്വപ്‌നയോട് പരിചയപ്പെടുത്തിയത്. എന്നാല്‍ വിജയ് പിള്ള എന്നാണ് സ്വപ്‌ന തന്നെ പരിചയപ്പെടുത്തിയത്. തന്റെ പേരുപോലും അറിയാതെയാണ് സ്വപ്‌ന ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചിരിക്കുന്നത്. തന്റെ ഫോണിലേക്ക് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി എന്നു പറയുന്ന തന്നെ അവര്‍ വിളിക്കേണ്ട ആവശ്യമെമെന്ത് എന്ന് വിജേഷ് ചോദിച്ചു.

Signature-ad

വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്കാണ് സ്വപ്നയെ സമീപിച്ചത്. 27-നാണ് ഇതുസംബന്ധിച്ച ആവശ്യത്തിന് ആദ്യമായി സ്വപ്നയെ വിളിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യമായി കണ്ടുമുട്ടുന്നത്. അതിന് മുന്‍പ് തങ്ങള്‍ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും വിജേഷ് പറഞ്ഞു. 30 കോടി കൊടുക്കാമെന്ന് സ്വപ്നയോട് പറഞ്ഞിട്ടില്ല. ഒ.ടി.ടി സീരീസില്‍നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 30 ശതമാനം സ്വപ്നക്ക് കൊടുക്കാമെന്നാണ് പറഞ്ഞതെന്നും വിജേഷ് പറയുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയോ അദ്ദേഹത്തിന്റെ ബന്ധുക്കളെയോ ആരെയും കണ്ടിട്ടില്ല. ടി.വിയിലും ചാനലിലുമൊക്കെയാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. സ്വപ്‌നയോട് അദ്ദേഹത്തിന്റെ നാട്ടുകാരനാണെന്ന് പറഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ ഗോവിന്ദന്‍ മാഷുടെ ഒക്കെ അടുത്താണെന്ന് നാട് എന്ന് പരിചയപ്പെടുത്താന്‍ വേണ്ടി പറഞ്ഞിരുന്നെന്നും വിജേഷ് പറഞ്ഞു.

സ്വപ്‌നയുമായി ഒന്നര മണിക്കൂറോളമാണ് ബിസിനസ് ചര്‍ച്ചകള്‍ നടത്തിയത്. ഹിഡന്‍ ക്യാമറയുമായാണ് സ്വപ്‌ന വന്നതെന്നും വിജേഷ് പറഞ്ഞു. ആരോപണങ്ങള്‍ തെളിയിക്കുന്ന വീഡിയോകള്‍ സ്വപ്‌ന പുറത്തുവിടട്ടെ എന്നും വിജേഷ് വെല്ലുവിളിച്ചു. സ്വപ്‌നയോട് ഹരിയാണയിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ സുരക്ഷിതയല്ലെന്ന് സ്വപ്‌ന പറഞ്ഞപ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് പോകൂ എന്നു മാത്രമാണ് പറഞ്ഞതെന്നും വിജേഷ് പറയുന്നു.

‘എന്‍‌ഫോഴ്സ്മെന്‍റ് വിളിച്ചത് ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനാണ്. എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞിട്ടുണ്ട്’ വിജേഷ് അറിയിച്ചു.

Back to top button
error: