Month: March 2023
-
Crime
തിരുവാണിക്കാവ് സദാചാര ആക്രമണം നടന്ന് 19 ദിവസം; കൊലക്കേസ് പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ക്രൂരമര്‍ദനത്തിനിരയായി ബസ് ഡ്രൈവറായ ചേര്‍പ്പ് സ്വദേശി സഹര്‍ (32) മരിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പോലീസ്. 50 പൊലീസുകാരടങ്ങിയ സംഘം ചേര്‍പ്പ് മേഖലയില്‍ പുലര്‍ച്ച വരെ പരിശോധന നടത്തിയിട്ടും പ്രതികളെ കുറിച്ച് വിവരം ലഭിച്ചില്ല. സദാചാര മര്‍ദനം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്, യുവാവ് മരിച്ചതിന് പിന്നാലെ സംഭവം വിവാദമായതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. പോലീസിന്റെ വീഴ്ചയാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്. പഴുവില്‍ കോട്ടം നെല്ലിപ്പറമ്പില്‍ രാഹുല്‍, കോട്ട കരിക്കിന്‍തറ വിഷ്ണു, മച്ചിങ്ങല്‍ ടിനോ, മച്ചിങ്ങല്‍ അഭിലാഷ്, കൊടക്കാട്ടില്‍ വിജിത്ത്, കൊടക്കാട്ടില്‍ അരുണ്‍, എട്ടുമന കാരണയില്‍ ജിഞ്ചു ജയന്‍, ചിറക്കല്‍ അമീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ രാഹുല്‍ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കൂടി കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കായി ഇന്നലെ ലുക്ക്…
Read More » -
Kerala
സഭാതര്‍ക്കത്തില്‍ നിയമം വരും; ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന്, യാക്കോബായര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കം തീര്‍ക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്‍ ഇടതുമുന്നണിയോഗത്തില്‍ ചര്‍ച്ചചെയ്തു. വിശ്വാസപ്രശ്‌നം ക്രമസമാധാനപ്രശ്‌നമായി മാറുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇടപെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമ മന്ത്രി പി. രാജീവാണ് ബില്ലിലെ നിര്‍ദേശങ്ങള്‍ വിശദീകരിച്ചത്. കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശചെയ്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നേരത്തേ ഒരു ബില്ല് തയ്യാറാക്കിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭ പരാതിയുമായി രംഗത്തെത്തിയതോടെ മാറ്റംവരുത്തിയാണ് പുതിയ ബില്ല് കൊണ്ടുവരുന്നത്. ഹിതപരിശോധനനടത്തി പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാനുള്ള നിര്‍ദേശമാണ് കമ്മിഷന്‍ ശുപാര്‍ശചെയ്തത്. ഇതിനു പകരം, 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കുന്നതാണ് പുതിയ വ്യവസ്ഥ. ആരാധനാസ്വാതന്ത്രവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കിയാണ് നിയമംകൊണ്ടുവരുന്നത്. ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കാണെങ്കിലും യാക്കോബായ സഭയ്ക്ക് ആരാധനാസ്വാതന്ത്ര്യം ഉറപ്പുവരുത്തും. ഓരോ പള്ളിക്കുകീഴിലും ഏത് സഭയിലെ അംഗങ്ങളാണ് കൂടുതലുള്ളതെങ്കിലും ഇരുവിഭാഗത്തിനും അവരുടെ ആചാരമനുസരിച്ച് ആരാധന നടത്താം. ഇതില്‍ തര്‍ക്കമുണ്ടായാല്‍ പരിശോധിക്കാന്‍…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാലയ്ക്കുശേഷം 95 ലോഡ് ചുടുകല്ലുകള്‍ ശേഖരിച്ചു, ഭവനനിര്‍മാണത്തിന് സംഭാവന ചെയ്യും: ആര്യാ രാജേന്ദ്രന്‍
തിരുവനപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്വീകരിച്ചുവരുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ചുടുകല്ലുകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനാണ് കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്ക് കട്ടകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും, കട്ടകള്‍ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ മേയറുടെ ഓഫീസില്‍ നല്‍കുന്നതിന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍, ആശ്രയ ഗുണഭോക്താക്കള്‍, വിധവ/വികലാംഗര്‍, മാരകരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കട്ടകള്‍ ആവശ്യമുള്ളവര്‍ 13 ന് തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.നിലവില്‍ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവര്‍ വ്യാജപ്രചരണം…
Read More » -
Crime
ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എത്തി; വനിതാ ഡോക്ടര്‍ ഫ്‌ളാറ്റില്‍നിന്ന് വീണുമരിച്ച നിലയില്‍
കോഴിക്കോട്: ഫ്‌ളാറ്റിന്റെ 12 ാം നിലയില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. മാഹി സ്വദേശിയായ ഷദ റഹ്‌മത്ത് (25) ആണ് മരിച്ചത്. 12 ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഷദ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചനകളുണ്ട്. മേയര്‍ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഒരു പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ഇവര്‍ ഇതിന്റെ പാര്‍ട്ടിക്കെത്തിയതായിരുന്നു. വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നുവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.
Read More » -
NEWS
ജര്‍മ്മന്‍ പള്ളിയില്‍ വെടിവെപ്പ്; ഏഴു പേര്‍ കൊല്ലപ്പെട്ടു, അക്രമിയും മരിച്ചതായി റിപ്പോര്‍ട്ട്
ബര്‍ലിന്‍: ജര്‍മ്മനിയില്‍ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരുക്കുകളുണ്ട്. ഹാംബര്‍ഗിലെ യഹോവ വിറ്റ്നസ് സെന്ററിലാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. മരിച്ചവരില്‍ കൊലയാളിയുമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഹാംബര്‍ഗ് മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യൂറോപ്പില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ജര്‍മനിയിലും ഇക്കാലയളവില്‍ ഒട്ടനവധി ഭീകരാക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2020 ഫെബ്രുവരിയില്‍ ഹാനവുവിലുണ്ടായ വെടിവെപ്പില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
”കണ്ണൂരില്‍ പിള്ളമാരില്ല; അങ്ങനെയൊരാളെ അറിയില്ല, ആയിരം തവണ കേസ് കൊടുക്കും”
ഇടുക്കി: സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പിനു വന്നെന്നു സ്വപ്ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്നയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജേഷ് പിള്ളയെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല. സ്വപ്ന വിജയ് പിള്ള എന്നു പറഞ്ഞപ്പോള്‍ വിജേഷ് പിള്ള എന്നു തിരുത്തിക്കൊടുത്തത് ചില മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമങ്ങള്‍ കൂടി ഉള്‍പ്പെട്ട തിരക്കഥയാണ് നടക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. തിരക്കഥ എഴുതുമ്പോള്‍ കുറെക്കൂടി വിശ്വാസയോഗ്യമായ വിധത്തില്‍ വേണം. ഇതിപ്പോള്‍ ആദ്യ ദിവസം തന്നെ പൊട്ടിപ്പോവുകയാണ്. സ്വപ്നയ്ക്കു തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്ന്. മറുപടി നല്‍കുന്നതു പോയിട്ട് സ്വപ്നയുടെ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു പോലുമില്ല. ആരോപണങ്ങളില്‍ ചൂളിപ്പോവുമെന്ന് ആരും കരുതേണ്ട. സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കെ സുധാകരന്‍ ചോദിക്കുന്നത്. ആയിരം തവണ കേസു കൊടുക്കുമെന്നാണ് അതിനുള്ള മറുപടിയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
Read More » -
Kerala
സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; ഇഡി വിളിപ്പിച്ചപ്പോള്‍ ഹാജരായി: വിജേഷ് പിള്ള
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെട്ട വിജേഷ് പിള്ള. വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോടു പ്രതികരിച്ചു. സ്വപ്നയുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല. ഹോട്ടലില്‍ പരസ്യമായാണു കണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളൂവെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ വിളിച്ചെന്നും വിജേഷ് പിള്ള വ്യക്തമാക്കി. ”ഒരു വാസ്തവവും ഇല്ലാത്ത കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്. അവര്‍ പ്രാഥമികമായി ഓകെ എന്നു പറഞ്ഞിരുന്നതിനാല്‍ ചര്‍ച്ചകള്‍ക്കായി കാണുകയായിരുന്നു. ഷൂട്ടോ കാര്യങ്ങളോ അല്ല, വെബ് സീരീസിന്റെ ചര്‍ച്ചയായിരുന്നു. ഹോട്ടലിന്റെ റസ്റ്ററന്റില്‍ ഇരുന്നായിരുന്നു ചര്‍ച്ച. അവര്‍ പരസ്യമായി പൊതുയിടത്തില്‍ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് എനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും, രാഷ്ട്രീയ പാര്‍ട്ടി ബന്ധവുമായാണ് ഞാന്‍…
Read More » -
Kerala
വരവിൽ കവിഞ്ഞ സ്വത്ത്: തനിക്കെതിരായ വിജിലൻസ് കുറ്റപത്രം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജോ അലക്സാണ്ടറിൻ്റെ ഹർജി ഹൈക്കോടതി തള്ളി
തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജോ അലക്സാണ്ടറിന് ഹൈക്കോടതിയിൽ തിരിച്ചടി. തനിക്കെതിരായ വിജിലൻസ് കുറ്റപത്രം റദ്ദാക്കണമെന്ന ബിജോ അലക്സാണ്ടറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നായിരുന്നു ബിജോ അലക്സാണ്ടറിന്‍റെ ആവശ്യം. 2011 ജനുവരി ഒന്ന് മുതൽ 2015 ഡിസംബർ 31 വരെയുള്ള കാലയളവിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ 33,38,126 രൂപ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. സ്രോതസ്സുണ്ടായിട്ടും വരുമാനത്തിൽ അവയൊന്നും കണക്കിലെടുത്തില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ബിജോ അലക്സാണ്ടറിന്‍റെ ഹർജി. കുടുംബവീട്ടിലെ കൃഷിയിൽനിന്ന് ലഭിച്ച 20 ലക്ഷം രൂപയും ഭാര്യ സഹോദരൻ നൽകിയ 3.50 ലക്ഷം രൂപയും ഭാര്യയുടെ സ്വർണം വിറ്റതിലൂടെ ലഭിച്ച ആറു ലക്ഷം രൂപയും അന്വേഷണ ഉദ്യോഗസ്ഥൻ കണക്കിലെടുത്തില്ലെന്നാണ് ആരോപണം. എന്നാൽ, കൃഷിയിൽനിന്നുള്ള വരുമാനം തെളിയിക്കാനും ഭാര്യ സഹോദരൻ കൈമാറിയെന്ന് പറയുന്ന പണത്തിന്റെ കാര്യത്തിലും രേഖകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Read More » -
Kerala
വരൾച്ചയും കാട്ടുതീ ഭീഷണിയും, വയനാട് വന്യജീവി സങ്കേതത്തിൽ കാനന സവാരിക്ക് വിലക്ക്
സുൽത്താൻ ബത്തേരി: കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ വയനാട് വന്യജീവി സങ്കേതത്തിൽ കാനന സവാരിക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. വേനൽ കടുത്തതോടെ പലയിടത്തും കാട്ടുതീ ഉണ്ടായതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് പറഞ്ഞു. ഏപ്രിൽ 15 വരെ സഞ്ചാരികൾക്ക് ഇവിടെ പ്രവേശനമുണ്ടാകില്ല. കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനിൽക്കുന്നത് വന്യമൃഗങ്ങൾക്കും സഞ്ചാരികൾക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തിലാണ് വിലക്ക്. വയനാട് വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള തമിഴ്‌നാട് മുതുമല, കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള വന മേഖലകളിൽ നിന്ന് തീറ്റയും വെള്ളവും തേടി കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കാട്ടുതീ ഭീഷണി പ്രതിരോധ പ്രവർത്തനങ്ങളും നടത്തണം. ഈ സമയത്ത് വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരം സുരക്ഷിതമായിരിക്കില്ല എന്നതിനാലാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. വേനൽ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെയായിരിക്കും കാനന സവാരി പുനരാരംഭിക്കുക. വയനാട് വന്യജീവി…
Read More » -
Local
നാടിനെ ഭീതിയിലാഴ്ത്തി പോത്തിന്റെ പരാക്രമം, കുത്തേറ്റ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
കാസർകോട് അതിർത്തി ഗ്രാമമായ മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലും നാടിനെ ഭീതിയിലാഴ്ത്തി പോത്തിന്റെ പരാക്രമം. പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കർണാടക ചിത്രദുർഗ സ്വദേശിയായ 22 കാരനാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിനിടയില്‍ പോത്തിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാൾക്ക് കുത്തേറ്റത്. അടിവയറ്റില്‍ കുത്തേറ്റ ഇദ്ദേഹത്തെ മംഗ്‌ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് തൊട്ടടുത്ത പ്രദേശമായ മൊഗ്രാലിലും ഓടിയെത്തിയ പോത്ത് ഇവിടെയും പരാക്രമം നടത്തി. രണ്ട് കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. വാഹനങ്ങളും തകർത്തു. 25 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുമുറ്റത്തും കയറി പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. പരാക്രമം തുടര്‍ന്ന പോത്ത് ആരെയും അടുത്തേക്ക് ചെല്ലാന്‍ പോലും സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോര്‍സും ചേർന്ന് കയറുകളുമായി പോത്തിനെ കീഴ് പ്പെടുത്തി ഉടമസ്ഥന് കൈമാറി.
Read More »