CrimeNEWS

മദ്യം വാങ്ങുന്നതിനെച്ചൊല്ലി തർക്കം; കോട്ടയത്ത് നാഗമ്പടം ബിവറേജസിന് മുന്നിൽ സാമൂഹിക വിരുദ്ധർ ഏറ്റുമുട്ടി, പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി

കോട്ടയം: കോട്ടയം നഗര മധ്യത്തിൽ നാഗമ്പടം ബീവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയ്ക്ക് മുന്നിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടി. ബിയർ കുപ്പിക്ക് പരസ്പരം എറിഞ്ഞ അക്രമിസംഘം അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാഗമ്പടത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥിരം മദ്യപാനികളും നിരവധി പോക്കറ്റ് അടി കേസിൽ പ്രതിയായ ആളുമാണ് ഏറ്റുമുട്ടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം നാഗമ്പടത്ത് ബീവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയ്ക്ക് മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. മദ്യം വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് അക്രമിസംഘം ഏറ്റുമുട്ടിയത്. പരസ്പരം ബിയർ കുപ്പികൾ വലിച്ചെറിഞ്ഞ അക്രമിസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

മദ്യം വാങ്ങാൻ എത്തിയ ആളുകളിൽ പലരും അക്രമ സംഘത്തി​ന്റെ ആക്രമണം കണ്ട് ഭയന്ന് പിന്മാറുകയായിരുന്നു. അതി രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ പ്രദേശത്തുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: