കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിക്ക് നിവേദനം നൽകി. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, എം കെ രാഘവൻ, ടി എൻ പ്രതാപൻ, ആൻ്റോ ആൻ്റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.