Month: February 2023

  • Kerala

    കോട്ടയം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; തൊട്ടടുത്ത ബ്ലോക്കുകളിലെ രോഗികളെ മാറ്റി

    കോട്ടയം: മെഡിക്കല്‍ കോളജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ക്യാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായി മാറ്റി തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രമം തുടരുകയാണ്. കോട്ടയത്തുനിന്നുള്ള രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി. പാലായില്‍നിന്നും ചങ്ങനാശ്ശേരിയില്‍നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണെമന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് 35 തൊഴിലാളികള്‍ കെട്ടിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.  

    Read More »
  • India

    നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച് മണിക് സർക്കാർ; ജനങ്ങളെ കബളിപ്പിക്കുന്നു, ഇടതുപക്ഷത്തിന്റെ നേട്ടങ്ങള്‍ ബി.ജെ.പിയുടേതായി ചിത്രീകരിക്കുന്നു

    അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട ത്രിപുരയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. തുടര്‍ഭരണത്തിന് വേണ്ടി ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് മോദി ത്രിപുരയില്‍ വോട്ട് പിടിക്കുന്നതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നൊരാളാണ് ജനങ്ങളെ കളവ് പറഞ്ഞ് കബളിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ പറഞ്ഞാണ് അമ്പസയിലും ഉദൈപ്പൂരിലും മോദി തെരഞ്ഞെടുപ്പ് റാലി നടത്തുന്നതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ‘2018ന് മുമ്പ് ത്രിപുരയില്‍ നിയമവാഴ്ചയില്ലായിരുന്നുവെന്ന് മോദി ആരോപിക്കുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലായിരുന്നുവെന്നും, തൊഴിലില്ലായ്മ രൂക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ സമാധാനന്തരീക്ഷം വന്നത് ബി.ജെ.പി വന്നതോട് കൂടിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്’ മണിക് സര്‍ക്കാര്‍ പറഞ്ഞു. നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ത്രിപുരയില്‍ കലാപങ്ങള്‍ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ അതിന്റെയൊന്നും ക്രെഡിറ്റ് എടുക്കാന്‍ ഇടതുമുന്നണി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2018ലെ…

    Read More »
  • Kerala

    കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയന്‍ അല്ല, ഇനി ആനയെ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ എല്‍പ്പിക്കാമെന്ന് എം.എം. മണി

    മൂന്നാര്‍: ഇടുക്കിയിലെ കാട്ടാന ആക്രമണ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎം മണി എം.എൽ.എ. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയന്‍ അല്ലെന്നും, ഇനി ആനയെ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ എല്‍പ്പിക്കാമെന്നും മണി പറഞ്ഞു. കാട്ടാന ആക്രമണത്തെ ചെറുക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്നും എംഎം മണി പറഞ്ഞു. അടുത്തിടെയായി ഇടുക്കിയിലെ പല പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.വനം വകുപ്പിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ആന ശല്യം രൂക്ഷമാകാന്‍ കാരണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം, ഇടുക്കിയിൽ ഇന്നലെയും കാട്ടാന ആക്രമണമുണ്ടായി. സൂര്യനെല്ലിയില്‍ അരിക്കൊമ്പന്റെ ആക്രമണത്തിൽ കാര്‍ഷിക ആവശ്യത്തിനായി നിര്‍മിച്ച ഷെഡ് തകര്‍ന്നു. മുട്ടുകാട് സ്വദേശിയായ പയ്യാനിചോട്ടില്‍ വിജയകുമാര്‍ ഏലം കൃഷിക്കായി സൂര്യനെല്ലിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. പണി ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഷെഡ് അരികൊമ്പന്‍ എന്ന ഒറ്റയാന്‍ പൂര്‍ണമായും തകര്‍ത്തു. കൃഷിയിടത്തില്‍…

    Read More »
  • Kerala

    പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവിന് രക്ഷയായി ഫയര്‍ഫോഴ്‌സ്

    തിരുവനന്തപുരം: പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തില്‍ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പനത്തുറ തീരത്ത് കടല്‍ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയിലാണ് മൊബൈല്‍ വീണത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയ ബിനു മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വലതുകൈ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടെ കുടുങ്ങിയതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മൊബൈല്‍ എടുക്കാന്‍ ശ്രമിക്കവേ കൈയുടെ ചുമല്‍ ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കല്‍ കൂട്ടത്തിനിടയിലായി തലകീഴായി കിടക്കുകയായിരുന്നു ബിനു. ഇതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. ഏഴംഗ ഫയര്‍ ഫോഴ്‌സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാന്‍ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് യുവാവിനെ രക്ഷിച്ചത്. അപകടം നിറഞ്ഞ മേഖലയാണിതെന്നും വളരെ സൂക്ഷിച്ചു മാത്രമേ ആളുകൾ ഇവിടം സന്ദർശിക്കാവൂ എന്നും ഫയർഫോഴ്സ്…

    Read More »
  • India

    ഉത്സവത്തിനിടെ ബലൂണ്‍ വില്‍പ്പനക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 4 മരണം

    കൊല്‍ക്കത്ത: ഉത്സവത്തിനിടെ ബലൂണ്‍ വില്‍പ്പനക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ജയ്‌നഗറിലാണ് സംഭവം. ജയ്‌നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്‍ക്കൂട്ടത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. 35കാരനായ ബലൂണ്‍ വില്‍പ്പനക്കാരന്‍, ഷാഹിന്‍ മൊല്ല (13), കുത്തബുദ്ദീന്‍ മിസ്ത്രി 35 എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടവിവരം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ബരുയിപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നിലഗുരുതരമാണ്. സ്‌ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.  

    Read More »
  • Kerala

    നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. പുതുതായി സാക്ഷികളെ വിസ്തരിക്കുന്നത് എന്തിനെന്നും കോടതി ആരാഞ്ഞു. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തി വിസ്തരിക്കുകയാണെന്ന് ദിലീപീന്റെ അഭിഭാഷകന്‍ പറഞ്ഞു. 41 സാക്ഷികളെയാണ് പുതുതായി വിസ്തരിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ദിലീപിന്റെ വാദങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ച കോടതി, ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം നേരത്ത അവസാനിച്ചിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപീം കോടതിയില്‍ സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദിലീപ് സമർപ്പിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.. നേരത്തെ വിചാരണ ചെയ്ത സാക്ഷികളുടെ വിചാരണ…

    Read More »
  • Kerala

    മദ്യപിച്ച് ​ബസോടിച്ച ആറു ​​​​ഡ്രൈവർമാർ കൊച്ചിയിൽ അ‌റസ്റ്റിൽ; പിടിയിലായത് സ്കൂൾ ബസ് ഓടിക്കുന്ന നാലുപേരും രണ്ട് കെ.എസ്.ആർ.ടി.സി. ​​ഡ്രൈവർമാരും

    കൊച്ചി: മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തിൽ 6 ബസ് ഡ്രൈവർമാർ അറസ്റ്റിൽ. രണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർമാരും നാല് സ്‌കൂൾ ബസ് ഡ്രൈവർമാരുമാണ് അറസ്റ്റിലായത്. നഗരത്തിൽ ബസ് അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വെള്ളിയാഴ്ച നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ സ്വമേധയാ വിഷയത്തിൽ ഇടപെട്ട ​ഹൈക്കോടതി ശക്തമായ നടപടിക്കു പോലീസിനു നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പരിശോധന ആരംഭിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ 362 ബസുകളിലായി 18 കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ 362 ബസുകളിൽ 18 ബസുകൾക്കെതിരെ കേസെടുത്തു. 16 എണ്ണം അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും രണ്ടെണ്ണം മദ്യപിച്ച് വാഹനം…

    Read More »
  • NEWS

    തുർക്കി, സിറിയ ഭൂചലനം ലോകത്തെ ശുദ്ധീകരിക്കാനുള്ള ദൈവത്തിന്റെ തീരുമാനം; വിദ്വേഷ പ്രസ്താവനയുമായി ഇസ്രയേൽ പുരോഹിതൻ

    ടെൽ അവീവ്: തുർക്കിയിലും സിറിയയിലുമുണ്ടായ വമ്പൻ ഭൂമിചലനത്തിൽ ലോകം മുഴുവൻ ദുഃഖത്തിലമരു​മ്പോഴും മനസിലെ വിഷം വമിക്കുന്ന പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു ഇസ്രയേൽ പുരോഹിതൻ. ഭൂകമ്പത്തിലൂടെ ദൈവനീതിയാണ് നടപ്പിലായതെന്നാണ് വടക്കൻ ഇസ്രയേലിലെ സഫേദ് പ്രവിശ്യയുടെ മുഖ്യ പുരോഹിതനായ ഷുമേൽ ഏലിയാഹുവിന്റെ വിദ്വേഷ വാക്കുകൾ. ഈ രാജ്യങ്ങൾ ജൂതരെ ഉപദ്രവിച്ചിരുന്നെന്ന് ആരോപിച്ച ഷുമേൽ ഏലിയാഹു അതുകൊണ്ടാണ് അവർക്ക് ദൈവം ദുരന്തം വിതച്ചതെന്നും പറഞ്ഞു. ഒലം കത്താൻ എന്ന പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഭൂകമ്പത്തെ കുറിച്ച് വെറുപ്പ് നിറഞ്ഞ പരാമർശങ്ങൾ ഇയാൾ നടത്തിയത്. സിറിയയെയും തുർക്കിയെയും കൂടാതെ, അയൽരാജ്യങ്ങളിലെ ഭൂകമ്പത്തെ തുടർന്ന് സാമ്പത്തിക പിരിമുറുക്കത്തിലായ ലെബനനെയും ഷുമേൽ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്. ‘നൂറ് കണക്കിന് വർഷമായി രാജ്യത്തുള്ള ജൂത നിവാസികളെ ഉപദ്രവിച്ച സിറിയ മൂന്ന് തവണ ഇസ്രഈലിലേക്ക് കടന്നുകയറാൻ ശ്രമിച്ചു. ഇസ്രയേൽ ചാരനായ എലി കോഹനെ തൂക്കിലേറ്റി. തുർക്കിയുടെ കാര്യത്തിൽ എന്താണ് ദൈവത്തിന്റെ കണക്കുപുസ്തത്തിലുള്ളതെന്ന് നമുക്കറിയില്ല. നമ്മളെ അത്രയധികം മോശമാക്കി അവർ പലപ്പോഴും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷെ നമ്മുടെ ശത്രുക്കൾക്കുള്ള…

    Read More »
  • India

    ‘ജാതിവ്യവസ്ഥയാണ് ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി; ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം’; കമലഹാസന്‍

    ചെന്നൈ: ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമലഹാസൻ. 21ാം വയസ് മുതൽ താൻ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററിന്റെ പുതിയ പദ്ധതിയായ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. ‘എന്റെ ഏറ്റവും വലിയ എതിരാളി, എന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ജാതിവ്യവസ്ഥയാണ്. 21ാം വയസ് മുതൽ ഞാൻ ഇത് തന്നെയാണ് പറയുന്നത്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ ഈ നിലപാടിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒരു കാര്യം നമ്മളെ തന്നെ ആക്രമിക്കുന്ന അവസ്ഥയിലെത്തിയാൽ അതിനെ സ്വീകരിക്കാൻ നമുക്കാകില്ല,’ കമൽ ഹാസൻ പറഞ്ഞു. ആർട്ട് സിനിമകളെ മുഖ്യധാര സിനിമകളുടേത് പോലെ തന്നെ ജനകീയമാക്കാനുള്ള ഫോർമുല അവതരിപ്പിച്ച വ്യക്തിയാണ് പാ. രഞ്ജിത്തെന്നും…

    Read More »
  • Crime

    ഭാര്യയെ മുത്തലാഖ് ചൊല്ലി രാജ്യം വിടാന്‍ ശ്രമം; ഡോക്ടര്‍ ബംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

    ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം രാജ്യം വിടാനൊരുങ്ങിയ നാല്‍പതുകാരനായ ഡോക്ടറെ ബംഗളൂരു വിമാനത്താവളത്തില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 2022 ഒക്ടോബര്‍ 22 നാണ് മുപ്പത്തിയാറുകാരിയായ ഭാര്യയെ കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയിലുള്ള ഡോക്ടര്‍ മുത്തലാഖ് ചൊല്ലിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെട്ടെന്നുള്ള മുത്തലാഖ് നിയമവിരുദ്ധമാക്കിയ 2019 ലെ നിയമപ്രകാരം പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടനിലേക്കു കടക്കാനായിരുന്നു ശ്രമം. ഇയാളുടെ പേര് വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടിട്ടില്ല. 2018 ലാണ് യുവതിയും ഡോക്ടറും പരിചയപ്പെട്ടത്. 2020 ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്കു മക്കളില്ല. ലജ്പത് നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍, തനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുണ്ടെന്നും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പറഞ്ഞ് ഡല്‍ഹിയുടെ മറ്റൊരു ഭാഗത്തേക്കു മാറിത്താമസിച്ചു. കല്യാണ്‍പുരിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്കാണ് ഇയാള്‍ ഒറ്റയ്ക്ക് താമസം മാറിയത്. പുതിയ സ്ഥലത്തേക്കു മാറിയതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. തുടര്‍ന്ന്…

    Read More »
Back to top button
error: