Month: February 2023

  • Crime

    ഷാര്‍ജയില്‍ മലയാളി കുത്തേറ്റു മരിച്ചു; രണ്ടു മലയാളികളടക്കം മൂന്നു പേര്‍ക്കു പരുക്ക്, പാക്ക് പൗരന്‍ അറസ്റ്റില്‍

    ഷാര്‍ജ: നഗരത്തില്‍ മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ പാക്കിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ് സംഭവം. ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാക്കിസ്ഥാന്‍ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായ പാക്ക് പൗരന്‍ ഹക്കീമിനെ കത്തിക്കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഹക്കീമിനൊപ്പം താമസിച്ചിരുന്ന കുടുംബാംഗങ്ങള്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഷാര്‍ജയില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.

    Read More »
  • LIFE

    മൂന്നാമതും വിവാഹിതയായി, ചിത്രവും വാര്‍ത്തയും വൈറല്‍; പ്രതികരണവുമായി ജയസുധ രംഗത്ത്

    മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ജയസുധ. കമല്‍ഹാസന്‍െ്‌റയടക്കം നായികയായി ഒരു കാലത്ത് തിളങ്ങിയ നടി ‘ഇഷ്ട’ത്തില്‍ നെടുമുടി വേണുവിന്‍െ്‌റ ജോഡിയായും വെള്ളിത്തിരയിലെത്തി. അതേസമയം, നടിയുടെ മൂന്നാം വിവാഹത്തെച്ചൊല്ലിയുള്ള വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ സജീവം. താന്‍ മൂന്നാമതും വിവാഹിതയായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി, വിശദീകരണവുമായി നടി ജയസുധ രംഗത്തെത്തി. 64 വയസ്സുകാരിയായ ജയസുധ, അമേരിക്കന്‍ വ്യവസായിയെ വിവാഹം ചെയ്തു എന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും തമ്മില്‍ രഹസ്യമായി വിവാഹം ചെയ്തു എന്നും ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, തനിക്കൊപ്പം ഗോസിപ്പില്‍ പേരു ചേര്‍ക്കപ്പെടുന്നയാള്‍ അമേരിക്കന്‍ വ്യവസായി ഫലിപ്പ് റൂള്‍സ് ആണെന്നും തന്റെ ജീവിതകഥ പശ്ചാത്തലമാക്കി ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവാണെന്നും ജയസുധ പറയുന്നു. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും താരം വിശദീകരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ വാരിസ്…

    Read More »
  • Crime

    പണം വെച്ച് ചീട്ടുകളി: തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി 19പേർ അറസ്റ്റിൽ, പിടിയിലായതിൽ ഇതര സംസ്ഥാന തൊഴിലാളികളും

    തൊടുപുഴ: തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വെച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തിലെ 19 പേർ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുൻപ് തൊടുപുഴയില്‍ ഇതരസംസ്ഥാന തോഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ചീട്ടുകളിയായിരുന്നു ആത്മഹത്യക്ക് കാരണം. ഇതെകുറിച്ചുള്ള അന്വേഷണത്തിനിടെയാണ് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ അപ്പാർട്ടുമെന്‍റിലെ ചീട്ടുകളിയെകുറിച്ച് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസ് ഇവിടെ പരിശോധന നടത്തി. ബംഗാള്‍, ആസാം സ്വദേശികളായ ഏഴുപേരെയാണ് ഇവിടെ നിന്ന് പിടകൂടിയത്. ഇവരില്‍ നിന്നും 60,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തൊടുപുയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊർജിതമാക്കി. ദിവസവും ജോലിചെയ്യുന്ന പണം വെച്ച് ശനിയാഴ്ച്ച രാത്രിയില്‍ ചീട്ടികളി നടത്തുമെന്ന് ഇവര്‍ പൊലീസിന് മോഴി നല്‍കി. ചൂതാട്ടം നിയന്ത്രിക്കുന്നത് പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് തൊടുപുഴ പൊലീസ് നൽകുന്ന വിവരം. എറണാകുളം…

    Read More »
  • Crime

    ഇലക്ട്രോണിക്സ് വസ്തുക്കള്‍ക്കിടയില്‍ കഞ്ചാവ് മിഠായി കടത്ത്; അച്ഛനും മകനും പിടിയില്‍, 62 കിലോ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

    കൊച്ചി: എറണാകുളം കളമശേരിയിൽ കഞ്ചാവ് മിഠായിയും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങളുമായി അച്ഛനും മകനും പിടിയില്‍. 62 കിലോ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ബെൽഗാം സ്വദേശികളായ യി. സെറ്റപ്പ, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. കണ്ടെയ്നർ റോഡിൽ ഡെക്കാത്ത്ലോണിന് സമീപത്തു നിന്നുമാണ് വലിയ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. പൂനെയിൽ നിന്നും കൊച്ചിയിലേക് കൊണ്ടുവന്ന ഇലക്ട്രോണിക് വസ്തുക്കളുടെ ലോഡിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ലോറിയിൽ ചാക്കിനകത്താക്കി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. കളമശേരി പോലീസും ഷാഡോ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊച്ചിയിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വസ്തുക്കളുടെ ഉപയോഗം വർധിക്കുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. പൂനെയിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കയറ്റി കൊണ്ട് വന്നത്. അതിനിടെ, കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്പോട് കഫേയുടെ മറവില്‍ ലഹരി വിൽപ്പന നടത്തുന്നയാള്‍ മലപ്പുറത്ത് പിടിയിലായി. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ്…

    Read More »
  • Kerala

    പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി, കയ്യോടെ പൊക്കി പോലീസ്; ബന്ധുവിന് 25,000 രൂപ പിഴ

    മലപ്പുറം: പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും വിധിച്ചു. കൂട്ടിലങ്ങാടി കൂരി വീട്ടില്‍ റിഫാക്ക് റഹ്‌മാനെയാണ് (33) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ 19നാണ് സംഭവം. ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത പിതൃസഹോദരപുത്രന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കുകയായിരുന്നു. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുട്ടിയെ വാഹനപരിശോധന നടത്തുകയായിരുന്ന മങ്കട പോലീസ് ആണ് പിടികൂടിയത്. പരിശോധനയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഡ്രൈവിങ് ലൈസന്‍സില്ലെന്നും കണ്ടെത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പോലീസ്, കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു.

    Read More »
  • Crime

    പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ വീട്ടില്‍ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പിടിയില്‍

    കോഴിക്കോട്: ഇന്‍സ്റ്റാഗ്രാംവഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് അവരുടെ വീട്ടില്‍ പെട്രോളും ലൈറ്ററുമായെത്തി ഭീഷണിമുഴക്കിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. താമരശ്ശേരിയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുറ്റ്യാടി പാലേരി മരുതോളി മീത്തല്‍ അരുണ്‍ജിത്ത് (24) ആണ് ഒരുലിറ്ററോളം പെട്രോളും ലൈറ്ററും സഹിതം പിടിയിലായത്. താമരശ്ശേരി പോലീസ് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാഭ്യര്‍ഥനയുമായെത്തിയ അരുണ്‍ജിത്തിനെ പെണ്‍കുട്ടിയുടെ പിതാവ് താക്കീത് നല്‍കി മടക്കിയയച്ചിരുന്നു. ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെണ്‍കുട്ടിയുടെ മാതാവ് വാതിലടച്ചു. അതോടെ വീടിനകത്തേക്ക് പ്രവേശിക്കാനാവാതിരുന്ന അരുണ്‍ജിത്ത് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് അപായപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണിമുഴക്കിയെന്നാണ് പരാതി. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ബലമായി പിടികൂടി തടഞ്ഞുവെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

    Read More »
  • Crime

    കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആറുപേര്‍ക്ക് പരുക്ക്, അഞ്ച് പേര്‍ അറസ്റ്റില്‍

    ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. വിഭാഗീയത നിലനില്‍ക്കുന്ന രാമങ്കരിയില്‍ ഇന്നലെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ വിഭാഗീയതയെ തുടര്‍ന്ന് 300 ഓളം പേര്‍ പാര്‍ട്ടി വിടുന്നതായി പ്രചാരണമുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് ചേരിതിരിഞ്ഞ് സംഘര്‍ഷം നടന്നത്. ശരവണന്‍, രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. വാഹനങ്ങളില്‍ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പറയുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലിവിടെ ഏറെക്കാലമായി തര്‍ക്കം രൂക്ഷമാണ്. തര്‍ക്കം രാമങ്കരിയില്‍ നിന്നും മറ്റ് ലോക്കല്‍ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. നേരത്തെ, വിഭാഗീയത പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി…

    Read More »
  • Kerala

    ‘കേരളത്തില്‍ എന്ത് അപകടമാണ് കണ്ടത് ? കേരളവും കര്‍ണാടകയും എന്താണെന്ന് എല്ലാവര്‍ക്കുമറിയാം’; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി വിജയന്‍

    കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം വാഴൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളത്തില്‍ എന്ത് അപകടമാണ് അമിത് ഷാ കണ്ടത്? നിങ്ങളുടെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ കേരളത്തെയും മാറ്റിക്കളയാമെന്നാണോ? വെറുതെ ഉണ്ടായതല്ലിത്…വര്‍ഗീയതക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്,’ പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലാണ് ഭൂരിഭാഗം വര്‍ഗീയ സംഘര്‍ഷങ്ങളും നടക്കുന്നതെന്നും കര്‍ണാടകയിലും ഇത് വ്യാപകമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും മതവിശ്വാസികളല്ലാത്തവര്‍ക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ കര്‍ണാടകയടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ അതിക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചത്. കഴിഞ്ഞ…

    Read More »
  • Kerala

    ബജറ്റിലെ നികുതി വർധന നിർദേശങ്ങൾക്കെതിരേ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും

    തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും. കണ്ണൂരിലേത് 16,17 തിയ്യതികളിലാണ് സംഘടിപ്പിക്കുക. അതേസമയം നികുതി ബഹിഷ്കരണ ആഹ്വാനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ടുപോയി. സമര രീതിയെ കുറിച്ച് പാർട്ടിക്ക് അകത്ത് ആശയക്കുഴപ്പം ഉണ്ടെന്ന രീതിയിൽ കൂടുതൽ ചർച്ച വേണ്ടെന്നാണ് ധാരണ. നികുതി ബഹിഷ്കരണ ആഹ്വാനം എന്നത് തെറ്റായ സന്ദേശം…

    Read More »
  • NEWS

    അമേരിക്കൻ ആകാശത്ത് വീണ്ടും അജ്ഞാതവസ്തു, വെടിവെച്ചിട്ടു, ഒരാഴ്ചയ്ക്കിടെ ഇതു നാലാമത്തെ സംഭവം

    ന്യൂയോര്‍ക്ക്: അമേരിക്കൻ വ്യോമാതിർത്തിയിൽ വീണ്ടുമെത്തിയ അജ്ഞാതവസ്തു സൈന്യം വെടിവെച്ചിട്ടു. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്. ഒരാഴ്ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂണ്‍ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു. തുടര്‍ന്ന് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തു മറ്റുള്ളവയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന ചെറുതാണ് എന്നാണ് റിപ്പോര്‍ട്ട്. എട്ടുഭുജങ്ങളുള്ള നിലയിലാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണ് വെടിവെച്ചുവീഴ്ത്താന്‍ ഉത്തരവിട്ടത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം കാനഡയുടെ വ്യോമാതിര്‍ത്തിയിലെത്തിയ വസ്തു അമേരിക്കയും കാനഡയുമായി ചേര്‍ന്നു…

    Read More »
Back to top button
error: