Month: February 2023

  • Kerala

    കളമശ്ശേരിയില്‍ ഹോസ്റ്റലിന് പുറകില്‍ തലയോട്ടി; കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍

    കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് പുറകില്‍ നിന്ന് തലയോട്ടി കണ്ടെത്തി. തലയോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബാക്കി ശരീരാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തലയോട്ടി സ്ത്രീയുടേയോ പുരുഷന്റേയോ എന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി ഉപയോഗിച്ചിരുന്ന തലയോട്ടിയാണ് കണ്ടെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടി മാത്രമാണ് ഹോസ്റ്റല്‍ പരിസരത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. മറ്റ് ശരീര അവശിഷ്ടങ്ങളൊന്നും തന്നെ സ്ഥലത്ത് നിന്നും കിട്ടിയില്ല. സംഭവത്തില്‍ പൊലീസ് പരിശോധന തുടരുകയാണ്.

    Read More »
  • Social Media

    ‘കണ്ണൂര്‍ സ്‌ക്വാഡ്’ പുതിയ ഷെഡ്യൂള്‍ ഇന്നു മുതല്‍; പുനെയിലേക്ക് സ്വയം വാഹനമോടിച്ച് മമ്മുക്ക!

    സൂപ്പര്‍ താരം മമ്മൂട്ടിയുടെ വാഹനക്കമ്പം ഏറെ പ്രശസ്തമാണ്. ഷൂട്ടിങ്ങിനായി മുംബൈയിലേക്ക് സ്വയം കാേറാടിച്ചു പോകുന്ന മമ്മുക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തരംഗമായി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഡിസംബര്‍ അവസാനം പാലായില്‍ വച്ച് പൂജയും സ്വിച്ചോണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ വച്ചാണ്. ഇന്നാണ് ഈ ഷെഡ്യൂള്‍ ആരംഭിക്കുക. ഇതില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പുനെയിലേക്ക് സ്വയം വാഹനമോടിച്ചാണ് മമ്മൂട്ടി പോയത്. ഇതിന്റെ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന് വെളിപ്പെടുത്തിയിരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

    Read More »
  • Kerala

    ബൈക്ക് സ്റ്റണ്ടിനിടെ വിദ്യാര്‍ഥിനിയെ ഇടിച്ചിട്ടു; അപകട ഡ്രൈവിങ്ങിന് 18 വയസുകാരനെതിരേ നിലവില്‍ 6 കേസുകള്‍

    തിരുവനന്തപുരം: കല്ലമ്പലത്ത് വിദ്യാര്‍ഥിനിയെ ഇടിച്ചുവീഴ്ത്തി ബൈക്ക് സ്റ്റണ്ടിങ്. കല്ലമ്പം തലവിളമുക്ക് പുലിക്കുഴി റോഡിലാണ് സംഭവം. ബൈക്ക് സ്റ്റണ്ടിനിടെ നൗഫല്‍ (18) എന്ന യുവാവാണ് പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. ഇതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പതിനെട്ട് വയസ്സുള്ള നൗഫലിനെതിരേ അപകടകരമായി ബൈക്കോടിച്ചതിന് ആറുകേസുകള്‍ നിലവിലുണ്ട്. റോഡിനോട് ചേര്‍ന്ന് നടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ നൗഫല്‍ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അഭ്യാസം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, അഭ്യാസപ്രവര്‍ത്തനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് നൗഫല്‍ ആദ്യം വീഴുകയും ബൈക്ക് നിരങ്ങിപ്പോയി പെണ്‍കുട്ടിയെ ഇടിച്ചിടുകയും ചെയ്തു. പിന്നാലെ എതിര്‍വശം ചേര്‍ന്ന് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടികള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ പെണ്‍കുട്ടിക്കും നൗഫലിനും പരിക്കേറ്റു. നൗഫല്‍ സ്ഥിരമായി ബൈക്ക് സ്റ്റണ്ട് നടത്തുന്നയാളാണെന്നാണ് സൂചന. പുതിയ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടുകൂടി ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.

    Read More »
  • Crime

    കുടുംബവഴക്ക്; വീട്ടമ്മയെ കടയിലിട്ട് കത്തിച്ച് അമ്മാവന്‍, ജീവനൊടുക്കാനും ശ്രമം

    തിരുവനന്തപുരം: നാവായിക്കുളത്ത് വീട്ടമ്മയെ കടയ്ക്കുള്ളിലാക്കി തീയിട്ട സംഭവത്തിനു പിന്നില്‍ കുടുംബ വഴക്ക്. ജാസ്മിന്‍ എന്ന മുപ്പത്തേഴുകാരിയേയാണ് കടയിലിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ജാസ്മിന്റെ അമ്മയുടെ സഹോദരന്‍ ഇസ്മയിലാണ് തീകൊളുത്തിയത്. ഇസ്മയിലും ജാസ്മിന്റെ മാതാവും തമ്മില്‍ കുടുംബവഴക്കും അതിര്‍ത്തി തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ജാസ്മിനെതിരായ ആക്രമണം. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇസ്മയിലിനെയും ഗുരുതരമായി പൊള്ളലേറ്റ ജാസ്മിനെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാവായിക്കുളത്തിനടുത്ത് വെള്ളൂര്‍ക്കോണത്താണ് കുടുംബവഴക്ക് രണ്ട് പേരുടെ ജീവന്‍ അപകടത്തിലാക്കുന്ന ആക്രമണത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ ജാസ്മിന്റെ കടയിലെത്തിയ ഇസ്മയില്‍ ബഹളം വച്ചു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കടയിലേക്ക് ഒഴിച്ച് തീകൊളുത്തി. കടയ്ക്കുള്ളില്‍ നിന്ന ജാസ്മിന്റെ ദേഹത്തും പെട്രോള്‍ തെറിച്ച് വീഴുകയും തീപടരുകയും ചെയ്തു. നാട്ടുകാരാണ് ഓടിയെത്തി തീ അണച്ചതും ജാസ്മിനെ ആശുപത്രിയിലാക്കിയതും. കല്ലമ്പലം പോലീസ് പിടികൂടാനെത്തിയപ്പോഴേയ്ക്കും ഇസ്മയിലിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ വിഷം കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ജാസ്മിനും വിഷം…

    Read More »
  • Crime

    ജാതിയധിക്ഷേപ സ്‌കിറ്റ്: ജെയ്ന്‍ സര്‍വകലാശാലയിലെ പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടക്കം 9 പേര്‍ അറസ്റ്റില്‍

    ബംഗളൂരു: സ്‌കിറ്റിലൂടെ ജാതിയധിക്ഷേപം നടത്തിയ ബംഗളുരു ജെയ്ന്‍ സര്‍വകലാശാലയിലെ ഏഴ് വിദ്യാര്‍ഥികള്‍ അടക്കം 9 പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളും ജയ്ന്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പലും പരിപാടി സംഘടിപ്പിച്ചയാളുമാണ് അറസ്റ്റിലായത്. വിവിധ ദളിത് സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെയും സര്‍വകലാശാലാ ഡീനിന് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാര്‍ത്ഥികളാണ് വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവര്‍ണ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് സ്‌കിറ്റിന്റെ പ്രമേയം. കോളജ് ഫെസ്റ്റിനിടെ ‘മാഡ് ആഡ്‌സ്’ എന്ന സെഗ്മെന്റിലാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. യുവാവ് ഡേറ്റിംഗിന് വന്നപ്പോള്‍ പോലും ഒരേ പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ യുവതി സമ്മതിച്ചില്ലെന്നും സ്‌കിറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്‌കിറ്റില്‍ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന യുവതിയുടെ ചോദ്യത്തിന് ‘ഷെഡ്യൂള്‍ഡ്…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ അമിതവേഗം; റിപ്പോര്‍ട്ട് തേടി കോടതി

    കോട്ടയം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതില്‍ റിപ്പോര്‍ട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മല്‍ മുഹ്സിനോടാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സാധാരണക്കാരനും റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി ചോദിച്ചു. വെള്ളിയാഴ്ചയാണ് കോഴ മേഖലയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അമിതവേഗത്തില്‍ കടന്നു പോയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോള്‍ മജിസ്ട്രേറ്റിന്റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ കടന്നുപോയതില്‍ മജിസ്ട്രേറ്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് 17-ാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

    Read More »
  • Crime

    കല്‍ക്കണ്ടവും മുന്തിരിയും നല്‍കി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83 വയസുകാരനായ പൂജാരിക്ക് 45 വര്‍ഷം കഠിന തടവും പിഴയും

    കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 83 വയസുകാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയംപേരൂര്‍ സ്വദേശി പുരുഷോത്തമനെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്. കല്‍ക്കണ്ടവും മുന്തിരിയും നല്‍കിയാണ് മൂന്നര വയസ്സുകാരിയായ കൂട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. 2019- 2020 കാലത്താണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്നു പുരുഷോത്തമന്‍. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദയം പേരൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊച്ചുമകളുടെ പ്രായമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവര്‍ത്തി അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധി പറഞ്ഞ ജഡ്ജി കെ സോമന്‍ വ്യക്തമാക്കി.

    Read More »
  • NEWS

    രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം പുറത്തെടുത്തു; വൈറലായി പാല്‍പ്പുഞ്ചിരി

    അങ്കാറ: തുര്‍ക്കിയിലെ അന്റാക്യയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം ഞായറാഴ്ച പുറത്തെടുത്തു. കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത ശേഷം കുരുന്നു നിറഞ്ഞു ചിരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. https://twitter.com/Doranimated/status/1624492243775025152?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624492243775025152%7Ctwgr%5E583f65cc085bf0989998d56a508aabec7037d3e8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F02%2F13%2Fsatisfied-after-lunch-baby-rescued-128-hours-after-turkey-earthquake.html ”ഇതാ ഈ ദിവസത്തെ നായകന്‍” എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ”ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞ്. കുളിക്കുശേഷം രുചികരമായ ഉച്ചഭക്ഷണവും കഴിച്ച് തൃപ്തനായി” ട്വീറ്റില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതിനു പിന്നാലെ, മുഖത്ത് പൊടിയും അഴുക്കും പുരണ്ട പിഞ്ചുകുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 160 മണിക്കൂറിന് ശേഷം 35 വയസ്സുകാരനെയും രക്ഷപ്പെടുത്തി. റഷ്യ, കിര്‍ഗിസ്ഥാന്‍, ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം നാല് മണിക്കൂറിലധികം നീണ്ടുനിന്നു. അതേസമയം, തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 34,000 കടന്നു.

    Read More »
  • Kerala

    ”ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല”…പിടിയിലായ ഡ്രൈവര്‍മാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ 1,000 തവണ ഇംപോസിഷന്‍

    കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്ക് പോലീസിന്റെ വക ഇംപോസിഷന്‍. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ബസ്സ് ഡ്രൈവര്‍മാര്‍ പിടിയിലായത്. പിടിയിലായ 16 ഡ്രൈവറര്‍മാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് ജാമ്യത്തില്‍ വിട്ടത് പിടിയിലായവരില്‍ നാല് പേര്‍ സ്‌കൂള്‍ ബസ്സ് ഓടിച്ചവരും രണ്ടുപേര്‍ പേര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് ഡ്രൈവര്‍മാരും 10 പേര്‍ പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവര്‍മാരുമാണ്. കരിങ്ങാച്ചിറ,വൈക്കം റോഡ് എന്നിവിടങ്ങളില്‍ രണ്ടു സംഘങ്ങളായിട്ടായിരുന്നു പരിശോധന. പിടികൂടിയ ബസ്സിലെ യാത്രക്കാരെ പോലീസ് ഡ്രൈവര്‍മാര്‍ തൃപ്പൂണിത്തുറ ബസ്റ്റാന്‍ഡിലെത്തിച്ച് തുടര്‍ യാത്രാ സൗകര്യം ഒരുക്കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്ടിയിലുള്ള പോലീസ് അതത് സ്‌കൂളുകളില്‍ എത്തിച്ചു. പിടിയിലായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരേ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കെ.എസ്.ആര്‍.ടി.സി അധികാരികള്‍ക്ക് അയക്കും. കൂടാതെ പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നതിനും ഇവര്‍…

    Read More »
  • Kerala

    മുഖ്യമന്ത്രിക്കായി ഗതാഗതനിയന്ത്രണം; കുഞ്ഞിന് മരുന്നുവാങ്ങാന്‍ എത്തിയ കുടുംബത്തെയും വിരട്ടി പോലീസ്!

    കൊച്ചി: കാലടി മറ്റൂരില്‍ കുഞ്ഞിന് മരുന്നുവാങ്ങാന്‍ എത്തിയ കുടുംബത്തിന് പോലീസ് ഭീഷണി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കല്‍ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെന്ന് കുടുംബം പറഞ്ഞു. കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ എസ്.ഐ എത്തി വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്.ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്ഐ തട്ടിക്കയറിയെന്ന് ഇവര്‍ പരാതിപ്പെടുന്നു. കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ”നീ കൂടുതല്‍ ജാഡയൊന്നും എടുക്കേണ്ട” എന്നായിരുന്നത്രെ മറുപടി. കടയുടമ ചോദ്യംചെയ്തപ്പോള്‍…

    Read More »
Back to top button
error: