കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 83 വയസുകാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയംപേരൂര്‍ സ്വദേശി പുരുഷോത്തമനെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്. കല്‍ക്കണ്ടവും മുന്തിരിയും നല്‍കിയാണ് മൂന്നര വയസ്സുകാരിയായ കൂട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്.
2019- 2020 കാലത്താണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്നു പുരുഷോത്തമന്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദയം പേരൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.
പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊച്ചുമകളുടെ പ്രായമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവര്‍ത്തി അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധി പറഞ്ഞ ജഡ്ജി കെ സോമന് വ്യക്തമാക്കി.