CrimeNEWS

ക്ഷേത്രകമ്മിറ്റി പ്രസിഡന്റിനെതിരേ ആത്മഹത്യാക്കുറിപ്പ്; വീട്ടമ്മ ജീവനൊടുക്കിയതിന്‍െ്‌റ കാരണം അതിര്‍ത്തി തര്‍ക്കം

തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയശേഷം വീട്ടമ്മയുടെ ആത്മഹത്യ. പുലയനാര്‍കോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രസിഡണ്ടിന്റെ പരാതിയില്‍ വീട്ടമ്മയ്‌ക്കെതിരെയും കേസുണ്ട്.

വീടിന്റെ പിന്നാമ്പുറത്ത് ശനിയാഴ്ചയാണ് വിജയകുമാരി തൂങ്ങിമരിച്ചത്. വീടിനോട് ചേര്‍ന്നുള്ള മഹാദേവക്ഷേത്രത്തിന്റെ ഉപദേശകസമിതി പ്രസിഡന്റും അയല്‍വാസിയുമായ ജി.എസ് അശോകനും സംഘവും ആക്രമിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് ഫോണില്‍ റെക്കോഡ് ചെയ്ത വിജയകുമാരിയുടെ മൊഴിയിലെ ആക്ഷേപം. ക്ഷേത്രകമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മില്‍ വര്‍ഷങ്ങാളായി അതിര്‍ത്തിതര്‍ക്കമുണ്ട്. ഉത്സവത്തിന്റെ ഭാഗമായി നാലിന് ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ദേവസ്വം ഭൂമിയും കുടുംബ സ്വത്തും വേര്‍തിരിക്കാന്‍ വിജയകുമാരി സ്ഥാപിച്ച സര്‍വ്വേകല്ല് പിഴുതുമാറ്റിയതിന് പിന്നാലെയായിരുന്നു തര്‍ക്കം. ചോദ്യം ചെയ്തപ്പോള്‍ അശോകനും കുടുംബവും വെട്ടുകത്തിയുമായി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യവും വിജയകുമാരിയുടെ ബന്ധുക്കള്‍ പുറത്തുവിട്ടു.

Signature-ad

പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാല്‍, വിജയകുമാരിയാണ് ആക്രമണം നടത്തിയതെന്നാണ് അശോകന്റെ വിശദീകരണം. ഇരുവരുടേയും പരാതികളില്‍ നേരത്തെ കേസെടുത്തെന്നാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ വിശദീകരണം. വിജയകുമാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് കടക്കാനിരിക്കേയാണ് ആത്മഹത്യയെന്നാണ് പോലീസ് പറയുന്നു. ആത്മഹത്യാക്കുറിപ്പന്റേയും സന്ദേശത്തിന്റേയും അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.

 

 

 

Back to top button
error: