പ്രണയവും സൗഹൃദവും പിന്നെയൊരു പനിനീര്‍പൂവും: ‘വാലന്റൈന്‍സ് ഡേ’ വിശേഷങ്ങൾ
വാലന്റൈന്‍സ് ഡേ പ്രണയത്തിൻ്റെ ഉത്സവദിനമാണ്. ഫെബ്രുവരി 14നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ഡേ. വാലന്റൈന്‍സ് ദിനം ദമ്പതികള്‍ക്കും പ്രണയിനികള്‍ക്കും വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം തങ്ങളുടെ പ്രണയിതാവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. അത് വിവാഹിതരായാലും സ്‌നേഹമുള്ള ദമ്പതികളായാലും. ഈ ദിവസം എല്ലാവരും പരസ്പരം പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങളും നല്‍കുന്നു.
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്. വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് 14 നാണെങ്കിലും ഫെബ്രുവരി 7 മുതല്‍ 14 വരെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസം റോസ് ഡേയാണ്. വാലന്റൈന്‍സ് ദിനത്തിലും പ്രണയത്തിലും റോസിന് പ്രധാന്യമുണ്ട്. പുതിയ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് റോസാപ്പൂവ് നല്‍കണമെന്ന് പറയാറുണ്ട്.
മുഗള്‍ രാജ്ഞി നൂര്‍ജഹാന് റോസാപ്പൂക്കള്‍ വളരെ ഇഷ്ടമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയക്കാരും റോമാക്കാരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ ഉപയോഗിച്ചു. ബി.സി 30 മുതല്‍ റോസ് പ്രണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാലാണ് വാലന്റൈന്‍സ് വീക്കിന്റെ ആദ്യ ദിവസം റോസ് ഡേയില്‍ ആരംഭിക്കുന്നത്.
റോസാപ്പൂക്കളിലൂടെ നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കാം. ഇതോടൊപ്പം, നിങ്ങളുടെ മാതാപിതാക്കള്‍ക്കോ, സഹോദരങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ…?
റോസാപ്പൂക്കള്‍ നല്‍കി നിങ്ങളുടെ വികാരങ്ങള്‍ പറയാനാകും. റോസാപ്പൂവിന്റെ നിറങ്ങള്‍ക്കൊപ്പം, അവയുടെ അര്‍ഥവും വ്യത്യസ്തമാണ്.
ചുവന്ന റോസ്
സ്‌നേഹപ്രതീകമാണ് ചുവന്ന റോസ്. ഇത് നിങ്ങളുടെ പങ്കാളിക്ക് നല്‍കിക്കൊണ്ട് നിങ്ങളുടെ സ്‌നേഹവും വികാരങ്ങളും പ്രകടിപ്പിക്കാന്‍ കഴിയും.
മഞ്ഞ റോസ്
സൗഹൃദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മഞ്ഞ റോസാപ്പൂവ് സുഹൃത്തിന് നല്‍കുക വഴി അയാൾ നിങ്ങള്‍ക്ക് എത്ര പ്രധാനമാണെന്ന് അവര്‍ക്ക് തോന്നിപ്പിക്കാന്‍ കഴിയും.
വെളുത്ത റോസ്
വെളുത്ത റോസ് സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു പ്രത്യേക വ്യക്തിയുമായി വഴക്കിട്ടതിന് ശേഷം നിങ്ങള്‍ക്ക് വെളുത്ത റോസാപ്പൂക്കള്‍ നല്‍കാം. ഇതോടെ എല്ലാ പിണക്കങ്ങളും മറന്ന് പുതിയൊരു ബന്ധം തുടങ്ങാം.
പിങ്ക് റോസ്
ഒരാള്‍ക്ക് പ്രത്യേകമായ നന്ദി പറയാന്‍ പിങ്ക് റോസാപ്പൂക്കള്‍ നല്‍കുന്നു. നിങ്ങളുടെ പങ്കാളിയോട് എന്തെങ്കിലും നന്ദി പറയണമെങ്കില്‍, അവര്‍ക്കും ഒരു പിങ്ക് റോസ് നല്‍കാം.