CrimeNEWS

പടക്കം പൊട്ടിച്ച് എ.ടി.എം. തകര്‍ത്ത് മോഷണശ്രമം; അലാറമടിച്ചതോടെ പിന്‍വാങ്ങി, പ്രതിക്കായി തിരച്ചില്‍

പാലക്കാട്: മണ്ണാര്‍ക്കാട് എ.ടി.എം. പടക്കം പൊട്ടിച്ച് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് മോഷ്ടിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍, അലാറമടിച്ചതിനാല്‍ മോഷണ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്‌കുമണിഞ്ഞാണ് മോഷ്ടാവ് എ.ടി.എമ്മിനകത്തെത്തിയത്. തുടര്‍ന്ന് എ.ടി.എമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടി. പടക്കം പൊട്ടിയതോടൊപ്പംതന്നെ എ.ടി.എമ്മിലെ അലാറവും ഉച്ചത്തില്‍ മുഴങ്ങി. അതോടെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു.

Signature-ad

അലാറമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍, പോലീസെത്തും മുന്നേതന്നെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Back to top button
error: