Month: February 2023
-
Crime
തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങി മരിച്ച നിലയില്‍
തൃശൂര്‍: കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു.കാറളം വിഎച്ച്എസ് സി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. ഇവര്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയിലാണ് മൃതദേഹം അയല്‍ക്കാര്‍ കാണുന്നത്. ഇവരെ ആരെയും പകല്‍ പുറത്തേക്ക് കാണാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചു. പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Read More » -
Movie
ദാസന്റെ ജീവിതവഴികളിലെ സഞ്ചാരവുമായി ‘ഏകൻ’ ഫെബ്രുവരി 24ന് തീയേറ്ററുകളിലെത്തുന്നു
ലാഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഏകൻ’ ഫെബ്രുവരി 24 ന് കേരളത്തിൽ പ്രദർശനത്തിനെത്തും. ശവക്കുഴി വെട്ടുകയും മരണപ്പെട്ടവരെ അതിൽ അടക്കുകയും ചെയ്യുന്നത് വിശുദ്ധ പ്രവൃത്തിയും ഒപ്പം ഭൂമിയിലെ മഹത്തരമായ ജോലിയുമാണെന്ന് ബൈബിൾ അടയാളപ്പെടുത്തുന്നു. എന്നാൽ ഇടവകയുടെ കണ്ണിൽ അത്തരക്കാർ വെറുക്കപ്പെട്ടവരാണ്. ആ തൊഴിലെടുക്കുന്ന ദാസൻ, ബാല്യകാല കൂട്ടുകാരിയായ ജൂണയെ പ്രണയിക്കുന്നു. ആ പ്രണയം പുറംലോകം അറിഞ്ഞപ്പോൾ അവളുടെ പിതാവ് പത്രോസ്, ദാസനെ മൃഗീയമായി കയ്യേറ്റം ചെയ്തു. അതോടൊപ്പം അവൾക്കു വേറെ വിവാഹവും ആലോചിക്കുന്നു. എന്നാൽ വിവാഹനാളിൽ വളരെ അപ്രതീക്ഷിതമായി നടന്ന സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചു. തുടർന്ന് അരങ്ങേറുന്ന സംഭവ പരമ്പരകൾ കഥാഗതിയിൽ വൻ ഉദ്വേഗം ഉണർത്തുന്നു. അഞ്ജലികൃഷ്ണ, പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു. ബാനർ- ലാ ഫ്രെയിംസ്. രചന, നിർമ്മാണം, സംവിധാനം-…
Read More » -
Crime
കോയമ്പത്തൂര്‍, മംഗളുരു സ്ഫോടനം: കേരളമടക്കം 60 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
ചെന്നൈ: കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 60 കേന്ദ്രങ്ങളില്‍ വീണ്ടും എന്‍.ഐ.എ റെയ്ഡ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലും കര്‍ണാടകയിലെ മംഗളുരുവിലും കഴിഞ്ഞ വര്‍ഷം നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. തമിഴ്നാട്ടില്‍ മാത്രം 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കഴിഞ്ഞ നവംബര്‍ 23ന് പുലര്‍ച്ചെ 4.03ന് കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ ഉണ്ടായ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (29) കേരളത്തില്‍ എത്തി പലരേയും കണ്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടനത്തില്‍ ഹൃദയത്തില്‍ ആണി തറഞ്ഞു കയറിയാണ് ജമേഷ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നില്‍ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കിടന്നിരുന്നത്. അതിനിടെ, ജമേഷ മുബിന്‍ വിയ്യൂരില്‍ എത്തിയത് എന്‍.ഐ.എ കേസ് പ്രതി അംജത് അലിയെ കാണാന്‍ വേണ്ടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍…
Read More » -
India
ഹനുമാൻ ചിത്രം എച്ച്.എ.എല്‍ സൂപ്പര്‍സോണിക് പോര്‍വിമാനത്തില്‍ നിന്ന് നീക്കി, നടപടി കടുത്ത വിമർശനത്തെ തുടർന്ന്
ബെംഗ്ളുറൂ: ഹിന്ദുസ്താന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്എല്‍എഫ്ടി-42 വിമാനത്തിന്റെ വാലില്‍ നിന്ന് ഹനുമാന്റെ ചിത്രം നീക്കം ചെയ്തു. വിമാനത്തില്‍ ഹനുമാന്‍ കൈയില്‍ ഗദയുമായി പറക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ, കൊടുങ്കാറ്റ് വരുന്നു (ദി സ്റ്റോം ഈസ് കമിംഗ്) എന്ന് വിമാനത്തില്‍ എഴുതിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍വിമാനങ്ങളില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രം അച്ചടിച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചു. സൈനികരുടെ മനോവീര്യത്തെ ബാധിക്കുമെന്നതിനാല്‍ സായുധ സേനയ്ക്ക് മതപരമായ പ്രാതിനിധ്യം ഉണ്ടാകരുതെന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിവാദത്തെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഹിന്ദുസ്താന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ചിത്രം നീക്കം ചെയ്തത്. വിമാനത്തില്‍ ഹനുമാന്റെ ചിത്രം പതിപ്പിച്ചതിന് രണ്ട് കാരണങ്ങളാണ് കമ്പനി നല്‍കിയത്. ഈ വിമാനം ഹനുമാന്റെ ശക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് കമ്പനി പറഞ്ഞിരുന്നു. ഇതിനുപുറമെ, തങ്ങള്‍ ആദ്യത്തെ ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് നിര്‍മിച്ചപ്പോള്‍, അതിന്റെ പേര് മരുത് എന്നായിരുന്നുവെന്നും വിമാനത്തില്‍…
Read More » -
Kerala
മുഖ്യമന്ത്രിയ്ക്കായി അതിസുരക്ഷ: സർക്കാരിന് വലിയ പങ്കില്ലെന്നു ന്യായീകരിച്ച് മന്ത്രി ശിവൻകുട്ടി; സുരക്ഷ നിശ്ചയിക്കുന്നത് ബ്ലൂബുക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ക്കായി ഒരുക്കുന്ന സുരക്ഷ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകുന്നത് വിവാദമായതോടെ ന്യായീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്ത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണ സംവിധാനത്തിനോ വലിയ റോളില്ലെന്നും മന്ത്രി പറഞ്ഞു. വിവിഐപികളുടെയും സുരക്ഷാ ഭീഷണിയുള്ള വിഐപികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളുണ്ട്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പോലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. അതിനു താഴെ യെല്ലോ ബുക്കും ഉണ്ട്. സംസ്ഥാന പോലീസ്, പോലീസ് ഇന്റലിജൻസ്, ഐബി, എൻഎസ്‌ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ട സന്ദർഭങ്ങളിൽ പൊതുജനത്തിന്റെയും മീഡിയയുടെയും “കയ്യടി”കൾക്കായി സുരക്ഷ പിൻവലിക്കാൻ ഭരണകൂടം തീരുമാനിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാവുയെന്നും മന്ത്രി പറഞ്ഞു.…
Read More » -
Crime
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ പ്രതി ഒരു മാസത്തിന് ശേഷം പിടിയിൽ
ആലപ്പുഴ: വീട്ടില്‍ ആളില്ലാത്ത നേരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിനടന്ന പ്രതി ഒരുമാസത്തിന് ശേഷം പിടിയില്‍. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാക്കരിയില്‍ വീട്ടില്‍ ബാസ്റ്റിന്‍ എന്ന 39കാരനാണ് അര്‍ത്തുങ്കല്‍ പോലീസിന്‍റെ പിടിയിലായത്. മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ, ഡി സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബെൻസി പീറ്റർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിനിടെ മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിലായി. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ…
Read More » -
Kerala
കാസർഗോഡ് ഭക്ഷ്യവിഷബാധ: അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് രാസപരിശോധനാഫലം
കാസർഗോഡ്: ഭക്ഷ്യവിഷബാധ മൂലം യുവതി മരിച്ചെന്ന സംഭവത്തിൽ രാസപരിശോധനാ ഫലം പുറത്ത്. പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നാണെന്ന് രാസപരിശോധനാഫലം. കഴിഞ്ഞ മാസം 7 നാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സക്കിടെ അഞ്ജുശ്രീ പാര്‍വ്വതി മരണപ്പെട്ടത്. രാസപരിശോധനയിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും എലിവിഷം അകത്തുചെന്നതാണ് മരണകാരണം എന്ന് വ്യക്തമാക്കുന്നു. ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നായിരുന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കൂടുതൽ സ്ഥിരീകരണത്തിനായാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആരോപണം. അഞ്ജുശ്രീയുടെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പും മൊബൈൽഫോണും പൊലീസ് കണ്ടെത്തിയിരുന്നു.
Read More » -
NEWS
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക; ബി.ബി.സിയിലെ ആദായ നികുതി റെയ്ഡിനെക്കുറിച്ച് ലോക മാധ്യമങ്ങൾ
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദയനികുതി റെയ്ഡ് സംബന്ധിച്ച വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകി ലോക മാധ്യമങ്ങൾ. അല്‍ ജസീറ, വാഷിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ്, ദി ഗാര്‍ഡിയന്‍, സി.എന്‍.എന്‍, ഫോര്‍ബ്‌സ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടത്തുന്നത് പ്രധാന വാര്‍ത്തയാക്കി. ഗുജറാത്ത് കലാപം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ എന്നിവ വിഷയമാക്കി ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ഈ റെയ്ഡ് നടക്കുന്നതെന്ന് ലോക മാധ്യമളുടെ വാര്‍ത്തകളില്‍ പറയുന്നു. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കകളുണ്ടാക്കുന്ന നടപടിയാണിതെന്ന് ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി ഇറങ്ങി ആഴ്ചകള്‍ക്ക് ശേഷം ഇന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ ബി.ബി.സി ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ബി.ബി.സി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ സര്‍വെയില്‍ തങ്ങള്‍ക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രതികരിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്ന പ്രവണതയുടെ…
Read More » -
India
മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു, പിന്നാലെ കാംപസില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം
മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. ഇലക്ട്രികല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യെയാണ് തിങ്കളാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ മറ്റൊരു വിദ്യാര്‍ഥിയും കാംസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രക്ഷപ്പെട്ട വിദ്യാര്‍ഥി ഇപ്പോള്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഐ.ഐ.ടി അഡ്മിനിസ്ട്രേഷനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുരാത്രി മുഴുവനും നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് ഐ.ഐ.ടി യില്‍ ചൊവ്വാഴ്ച പഠനം നിര്‍ത്തിവച്ചു. അക്കാഡമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ കാമകോടി വീഴിനാഥന്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയും നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച ‘പ്രബോധന രഹിത ദിനം’ ആയി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കാംപസിലെ മഹാനദി ഹോസ്റ്റലിലാണ് സ്റ്റീഫന്‍ സണ്ണിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരം. ‘പ്രോസിക്യൂട് ചെയ്യരുത്’ എന്നുമാത്രമുള്ള…
Read More » -
Local
പൊലീസിന്റെ സൽപേരിനു കളങ്കം, മാങ്ങാ മോഷ്ടിച്ച പോലീസുകാരൻ ഷിഹാബിനെ പിരിച്ചുവിടും
ഇടുക്കി: വഴിയരുകിലെ വില്പനശാലയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു.കുര്യാക്കോസ് പൊലീസുകാരനു കൈമാറി. 15 ദിവസത്തിനകം മറുപടി നൽകണം. ഇടുക്കി എ.ആർ ക്യാംപിലെ സി.പി.ഒ മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 2022 സെപ്റ്റംബർ 30ന് പുലർച്ചെ നാലിനാണു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്കു മുന്നിൽ വച്ചിരുന്ന പെട്ടിയിൽനിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇതേത്തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സൽപേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മാങ്ങാ മോഷണത്തോടൊപ്പം ഗുരുതരമായ മറ്റ് ചില കേസുകളും ഇയാളുടെ പേരിലുണ്ട്. നോട്ടിസിന് ഷിഹാബിൻ്റെ മറുപടി ലഭിച്ചാലുടൻ നടപടി സ്വീകരിക്കും.
Read More »